ശരീരഭാരം കുറയ്ക്കുക എന്നത് ഇന്ന് പലർക്കും ഒരു വെല്ലുവിളിയായി മാറുകയാണ്. പ്രധാനമായം നമ്മുടെ ഭക്ഷണത്തിലും ജീവിതരീതിയിലും ഉണ്ടായ മാറ്റമാണ് അമിതഭാരം പൊണ്ണത്തടി എന്നിവയുടെപ്രധാനകാരണം. ശരീരഭാരം കുറയ്ക്കാനുള്ള ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്ന ആളുകൾ അവരുടെ ഡയറ്റിൽ അൽപ്പം പച്ചക്കറി ഉൾപ്പെടുത്തുന്നത് വളരെ നന്നായിരിക്കും. ശരീരഭാരം കുറയ്ക്കാൻ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും ലളിതവും ഫലപ്രദവുമായ കാര്യങ്ങളിൽ ഒന്നാണ് അവ. മിക്ക പച്ചക്കറികളും ധാരാളം പോഷകങ്ങൾ നൽകുന്നു. ശരീരഭാരം കുറയ്ക്കാൻ ചില പച്ചക്കറികൾ കഴിക്കാൻ ചില മെഡിക്കൽ വിദഗ്ധർ ശുപാർശ ചെയ്യുന്നു. അവ ഏതൊക്കെ പച്ചക്കറികളാണെന്ന് അറിയാമോ?
1. ചീരയുടെ ഇനങ്ങൾ
ചീരയും അനുബന്ധ പച്ചക്കറികളും ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ഇവ കഴിക്കുന്നതിലൂടെ ശരീരത്തിലെ കൊഴുപ്പ് ഉരുകുകയും വയറു കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുമെന്ന് ഡോക്ടർമാർ പറയുന്നു. തടി കുറയ്ക്കാൻ ശ്രമിക്കുന്നവർ ചീര കഴിച്ചാൽ അതിന്റെ ഗുണം പെട്ടെന്ന് കാണാൻ കഴിയുമെന്ന് അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.
2. കൂൺ
കൂൺ ഏറ്റവും രുചികരമായ ഭക്ഷണങ്ങളിൽ ഒന്നാണ്. വെജിറ്റേറിയൻകാരും നോൺ വെജിറ്റേറിയനും ഒരുപോലെ ഇഷ്ടപ്പെടുന്ന ഭക്ഷണമാണ് കൂൺ. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുന്നതിലൂടെ ശരീരഭാരം കുറയ്ക്കാനും കൊഴുപ്പ് കത്തിക്കാനും കൂണുകൾക്ക് കഴിയുമെന്ന് ഡോക്ടർമാർ റിപ്പോർട്ട് ചെയ്യുന്നു. ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല ശരീരത്തിനാവശ്യമായ പ്രതിരോധശേഷി വർധിപ്പിക്കാനും കൂൺ സഹായിക്കുന്നു. ചില പോഷകാഹാര വിദഗ്ധർ പറയുന്നത്, കൂണിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്, ഇത് മെറ്റബോളിസം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു, തൽഫലമായി കൊഴുപ്പ് നഷ്ടപ്പെടും എന്നാണ്.
3. കോളിഫ്ലവറും ബ്രോക്കോളിയും
കോളിഫ്‌ളവറിനും ബ്രോക്കോളിക്കും ശരീരത്തിലെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന നിരവധി ഗുണങ്ങളുണ്ട്. ബ്രോക്കോളിയിലെ ഫൈറ്റോകെമിക്കലുകൾ ശരീരത്തിലെ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാൻ സഹായിക്കുന്നു. സമാന സ്വഭാവം തന്നെയാണ് കോളിഫ്‌ളവറിനും. വയറ്റിലെ കൊഴുപ്പും ശരീരത്തിലെ വിവിധ ഭാഗങ്ങളിൽ അനാവശ്യമായി കൊഴുപ്പ് അടിഞ്ഞുകൂടുന്നതും കോളിഫ്‌ളവർ തടയുന്നു. എല്ലുകളുടെയും പേശികളുടെയും ബലം നിലനിർത്താൻ സഹായിക്കുന്ന വിറ്റാമിൻ സിയും ഇതിൽ അടങ്ങിയിട്ടുണ്ട്.
ALSO READ: വെറും ഒരു മാസം പഞ്ചസാരയെ അകറ്റി നിർത്തൂ..! അത്ഭുതങ്ങൾ കാണാം
4. കാരറ്റ്
മണ്ണിനടിയിൽ വളരുന്ന ഈ പച്ചക്കറി ശരീരഭാരം കുറയ്ക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നു. ശരീരത്തിന് ഗുണം ചെയ്യുന്ന നാരുകളും മറ്റ് പല അവശ്യ പോഷകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ പിത്തരസം സ്രവിക്കുന്നതിനെ ത്വരിതപ്പെടുത്തുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്ന ഒരു പച്ചക്കറിയാണ് കാരറ്റ്. സാലഡ്, ജ്യൂസ്, തുടങ്ങി പല രീതിയിലും ഇത് കഴിക്കാം.
5. കുരുമുളക്
ഭക്ഷണത്തിന് രുചി കൂട്ടാൻ ഉപയോഗിക്കുന്ന പച്ചക്കറികളിൽ ഒന്നാണ് കുരു മുളക്. ഇവയിൽ കൊഴുപ്പ് കുറവാണ്. മാത്രമല്ല ശരീരത്തിന്റെ മെറ്റബോളിസം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഇതിൽ വിറ്റാമിൻ സി അടങ്ങിയിട്ടുള്ളതിനാൽ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കുറയ്ക്കാനും കുരുമുളക് സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് അവരുടെ ദൈനംദിന ഡയറ്റ് ചാർട്ടിൽ കുരുമുളക് ഉൾപ്പെടുത്താം. ഫലം വൈകാതെ തന്നെ അറിയാൻ സാധിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...