Accident: ഒഡീഷയിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം; 12 പേർ മരിച്ചു, ആറ് പേർക്ക് പരിക്ക്

Odisha Bus Accident: ഗഞ്ചം ജില്ലയിലെ ദിഗപഹണ്ടി പോലീസ് പരിധിയിലാണ് ഒഡീഷ സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ (ഒഎസ്ആ‍ർടിസി) ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടമുണ്ടായത്.

Written by - Zee Malayalam News Desk | Last Updated : Jun 26, 2023, 10:18 AM IST
  • പുലർച്ചെ ഒരു മണിയോടെ രണ്ട് ബസുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്
  • സ്വകാര്യ ബസിലെ നിരവധി യാത്രക്കാർ അപകടത്തിൽ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു
  • ഒഎസ്ആർടിസി ബസിലെ യാത്രക്കാർക്ക് നിസാര പരിക്കുകളാണ് ഉണ്ടായത്
Accident: ഒഡീഷയിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം; 12 പേർ മരിച്ചു, ആറ് പേർക്ക് പരിക്ക്

ഗഞ്ചം: ഒഡീഷയിലെ ഗഞ്ചം ജില്ലയിൽ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 12 പേർ മരിച്ചു. അപകടത്തിൽ ആറ് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഉടൻ തന്നെ ബെർഹാംപൂരിലെ എംകെസിജി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഗഞ്ചം ജില്ലയിലെ ദിഗപഹണ്ടി പോലീസ് പരിധിയിലാണ് ഒഡീഷ സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ (ഒഎസ്ആ‍ർടിസി) ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടമുണ്ടായത്.

അപകടത്തിൽ പരിക്കേറ്റ എല്ലാവരെയും ചികിത്സയ്ക്കായി എംകെസിജി മെഡിക്കൽ കോളേജിലേക്ക് മാറ്റിയതായി ഗഞ്ചം ജില്ലാ മജിസ്‌ട്രേറ്റ് ദിബ്യ ജ്യോതി പരിദ പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. "രണ്ട് ബസുകൾ കൂട്ടിയിടിച്ച് 10 പേർ മരിച്ചു. പരിക്കേറ്റവരെ ഉടൻ തന്നെ എം.കെ.സി.ജി മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. കേസിൽ അന്വേഷണം നടക്കുന്നു. പരിക്കേറ്റവർക്ക് സാധ്യമായ എല്ലാ സഹായവും നൽകാൻ ശ്രമിക്കുന്നു," ദിബ്യ ജ്യോതി പരിദ പറഞ്ഞു.

ALSO READ: ബംഗാളില്‍ ചരക്ക് തീവണ്ടികള്‍ കൂട്ടിയിടിച്ച് 12 ബോഗികള്‍ പാളംതെറ്റി

പുലർച്ചെ ഒരു മണിയോടെ രണ്ട് ബസുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സ്വകാര്യ ബസിലെ നിരവധി യാത്രക്കാർ അപകടത്തിൽ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒഎസ്ആർടിസി ബസിലെ യാത്രക്കാർക്ക് നിസാര പരിക്കുകളാണ് ഉണ്ടായത്. ഒഎസ്ആർടിസി ബസ് രായഗഡയിൽ നിന്ന് ഭുവനേശ്വറിലേക്ക് പോകുകയായിരുന്നു.

ഖണ്ഡദൂലി ഗ്രാമത്തിൽ നിന്ന് വിവാഹ പാർട്ടിയുമായി ബെർഹാംപൂരിലേക്ക് മടങ്ങുകയായിരുന്നു സ്വകാര്യ ബസെന്ന് ബെർഹാംപൂർ എസ്പി ശരവണ വിവേക് ​​പറഞ്ഞു. ദിഗപഹണ്ടി പോലീസും അഗ്നിശമന സേനാംഗങ്ങളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയതായി ബെർഹാംപൂർ എസ്പി പറഞ്ഞു. "അപകടത്തിന് പിന്നിലെ യഥാർത്ഥ കാരണം ഇപ്പോഴും വ്യക്തമല്ല. അന്വേഷണം തുടരുകയാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News