ന്യൂഡൽഹി: മുകേഷ് അംബാനിയുടെ മകൻ ആനന്ദ് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും ആഡംബര വിവാഹത്തോടനുബന്ധിച്ച് ജാംഗറിലെ ഇന്ത്യൻ എയർഫോഴ്‌സ് വിമാനത്താവളത്തിന് അന്താരാഷ്ട്ര പദവി നൽകി കേന്ദ്രസർക്കാർ. പാക്കിസ്ഥാൻ അതിർത്തിയിൽ നിന്നും 50 കിലോമീറ്റർ അകലെ മാത്രമാണ് ജാംനഗർ വിമാനത്താവളം. ഇന്ത്യൻ എയർഫോഴ്സ് വിമാനത്താവളത്തിന്റെ സെൻസിറ്റീവ് ടെക്നിക്കൽ ഏരിയയിലേക്കും പ്രവേശനം അനുവദിച്ചിട്ടുണ്ട്. സങ്കീർണമായ മേഖലകളിലേക്ക് വിമാനം അനുവദിക്കുക മാത്രമല്ല എയർപോർട്ടിന്റെ വലിപ്പവും വിപുലീകരിച്ചിട്ടുണ്ട്. ഇതോടെ തിരക്കേറിയ സമയത്ത് പോലും 360 യാത്രക്കാരെ വരെ ഉൾക്കൊള്ളാൻ സാധിക്കും.
ഫെബ്രുവരി 25 മുതൽ മാർച്ച് 5 വരെയാണ് അന്താരാഷ്ട്ര ടാഗ് നൽകിയിരിക്കുന്നത്.ജാംനഗർ വിമാനത്താവളത്തിൽ 150 വിമാനങ്ങൾ ഫെബ്രുവരി 28 നും മാർച്ച് 4 നും ഇടയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എയർപോർട്ട് അധികൃതർ വ്യക്തമാക്കി. ഇവയിൽ 50 എണ്ണം വിദേശരാജ്യങ്ങളിൽ നിന്നും നേരിട്ട് എത്തുന്നവയാണ്.
ആതിഥേയരുടെ കൂട്ടത്തിൽ ഖത്തർ പ്രധാനമന്ത്രിയായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽ താനി, സൗദി അരാംകോയുടെ ചെയർപേഴ്‌സൺ യാസിർ അൽ-റുമയാൻ, ഡിസ്നി സിഇഒ ബോബ് ഇഗർ, അമേരിക്കൻ ശതകോടീശ്വരൻ വ്യവസായിയും ആഗോള നിക്ഷേപ മാനേജ്‌മെൻ്റ് സ്ഥാപനമായ ബ്ലാക്ക് റോക്ക് ലാറി ഫിങ്കിൻ്റെ ചെയർമാനുമായ ബോബ് ഇഗർ, മുൻ യു.എസ്. പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ മകൾ ഇവാങ്ക ട്രംപ്, ഭൂട്ടാൻ രാജാവ് ജിഗ്‌മേ ഖേസർ നാംഗ്യേൽ വാങ്‌ചക്ക്, മുൻ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി കെവിൻ റൂഡ്, കാനഡ മുൻ പ്രധാനമന്ത്രി സ്റ്റീഫൻ എന്നിവരും ഉണ്ട്.
ഏകദേശം 2000 പേരാണ് ഇന്ത്യയിൽ നിന്നും നേരിട്ട് ക്ഷണിക്കപ്പെട്ടിട്ടുള്ളത്. കേന്ദ്ര ആരോഗ്യ മന്ത്രാലയവും കസ്റ്റം, ഇമിഗ്രേഷൻ, ക്വാറൻ്റൈൻ സൗകര്യം ഒരുക്കുന്നതിന് നിർബന്ധം ചെലുത്തിയിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വിമാനത്താവളത്തിലെ ടോയ്ലറ്റുകളും വിവാഹത്തോടനുബന്ധിച്ച് നവീകരിച്ചതായി റിപ്പോർട്ട്. എയർപോർട്ട് വിപുലീകരിക്കുന്നതിനെ കുറിച്ച് നേരത്തെയും ചർച്ചകൾ നടത്തിയിരുന്നെങ്കിലും വിവാഹമായതോടെ കാര്യങ്ങൾ വേഗത്തിൽ മുന്നോട്ടു പോവുകയായിരുന്നു. പ്രതിരോധ വിമാനത്താവളത്തിന് സമീപത്തായി അതിഥികളെ സ്വീകരിക്കുന്നതിന് വേണ്ടി പ്രത്യേക ക്രമീകരണങ്ങൾ നടത്താനുള്ള അനുമതി ലഭിച്ചതായി സൂചന.
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.