സമൂഹമാധ്യമങ്ങളിൽ സജീവമാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര. പ്രചോദനാത്മകമായ ചിത്രങ്ങളും വീഡിയോകളും അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ഇത്തരത്തിൽ രണ്ട് ആമകളുടെ വീഡിയോയാണ് അദ്ദേഹം ഇപ്പോൾ ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്.
മലർന്ന് പോയ ഒരു ആമയ്ക്ക് കമഴ്ന്ന് പോകാനും നീങ്ങാനും സാധിക്കുന്നില്ല. ഏറെ പരിശ്രമിക്കുന്നുണ്ടെങ്കിലും കമഴ്ന്ന് പോകാൻ സാധിക്കാതെ ബുദ്ധിമുട്ടകയാണ് ആമ. ഇതുകണ്ട് തൊട്ടുപിറകേ വരുന്ന ആമ തന്റെ സുഹൃത്തിനെ സഹായിക്കുകയാണ്. മലർന്ന് പോയ ആമയെ പിന്നിൽ നിന്ന് തട്ടി കമഴ്ന്ന് പോകാൻ സഹായിക്കുന്നത് വീഡിയോയിൽ കാണാം.
സൗഹൃദത്തെക്കുറിച്ചുള്ള മനോഹരമായ സന്ദേശവും ആനന്ദ് മഹീന്ദ്ര വീഡിയോയ്ക്കൊപ്പം പങ്കുവച്ചു. ''‘ടേണിംഗ് ടർട്ടിൽ’ എന്ന പ്രയോഗത്തിന്റെ അർഥം തലകീഴായി മറിച്ചിടുക എന്നാണ്. എന്നാൽ ഈ വീഡിയോ കണ്ടതിന് ശേഷം അവശ്യ സമയത്ത് സുഹൃത്തിനെ സഹായിക്കുക എന്നൊരു അർഥവും ‘ടേണിംഗ് ടർട്ടിൽ’ എന്ന പ്രയോഗത്തിന് ഉണ്ടെന്നാണ് എനിക്ക് തോന്നുന്നത്. ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനങ്ങളിലൊന്ന്, എഴുന്നേൽക്കാനും സ്വന്തം കാലിൽ നിൽക്കാനും നിങ്ങളെ സഹായിക്കുന്ന ഒരു സുഹൃത്തിനെ ലഭിക്കുന്നതാണ്.'' അദ്ദേഹം വീഡിയോയ്ക്കൊപ്പം കുറിച്ചു.
'അമേസിംഗ് നേച്ചർ' എന്ന ട്വിറ്റർ ഹാൻഡിൽ ആദ്യം പോസ്റ്റ് ചെയ്ത വീഡിയോ എട്ട്ലക്ഷത്തി നാലായിരത്തിലധികം കാഴ്ചക്കാരെയും 19,000ൽ അധികം കമന്റുകളും നേടി വീഡിയോ വൈറലായി. ആനന്ദ് മഹീന്ദ്രയ്ക്ക് ഒമ്പത് മില്യൺ ഫോളോവേഴ്സാണ് ട്വിറ്ററിലുള്ളത്.
The phrase ‘Turning turtle’ means to be flipped upside down. But after seeing this I think it should mean helping a friend in need. One of the greatest gifts in life is to have a buddy who helps you get back on your feet and Rise. pic.twitter.com/7VpINFzJdm
— anand mahindra (@anandmahindra) April 8, 2022
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...