Bhawanipur Byelection: ഭവാനിപ്പൂർ വിധി എഴുതുന്നു, മമതയ്ക്ക് നിർണായക ദിനം

ബിജെപി സ്ഥാനാര്‍ത്ഥിയായി പ്രിയങ്ക ട്രിബ്രേവാളും സിപിഎം സ്ഥാനാര്‍ത്ഥിയായി ശ്രീജിബ് ബിശ്വാസുമാണ് മമതക്കെതിരെ മത്സരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Sep 30, 2021, 08:20 AM IST
  • ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് (Chief Minister Mamata Banerjee) ഏറെ നിർണായകമായ ദിനമാണ് ഇന്ന്.
  • മുഖ്യമന്ത്രി സ്ഥാനം തുടരണമെങ്കിൽ മമതയ്ക്ക് ഭവാനിപ്പൂരിൽ ജയിച്ചേ മതിയാകൂ.
  • ഒക്ടോബർ മൂന്നിനാണ് ഭവാനിപ്പൂരിലെ വോട്ടെണ്ണൽ.
Bhawanipur Byelection: ഭവാനിപ്പൂർ വിധി എഴുതുന്നു, മമതയ്ക്ക് നിർണായക ദിനം

കൊൽക്കത്ത: പശ്ചിമബം​ഗാൾ (West Bengal) കാത്തിരുന്ന ഭവാനിപ്പൂർ  ഉപതെരഞ്ഞെടുപ്പിനുള്ള (Bhawanipur byelection) വോട്ടിങ് ആരംഭിച്ചു. ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് (Chief Minister Mamata Banerjee) ഏറെ നിർണായകമായ ദിനമാണ് ഇന്ന്. മുഖ്യമന്ത്രി സ്ഥാനം തുടരണമെങ്കിൽ മമതയ്ക്ക് ഭവാനിപ്പൂരിൽ ജയിച്ചേ മതിയാകൂ. ജനവിധി ഏറെ നിർണായകമാണ് ഇവിടെ. ഒക്ടോബർ മൂന്നിനാണ് വോട്ടെണ്ണൽ.

മമതയ്ക്കെതിരെ ബിജെപി സ്ഥാനാർഥിയായി നിൽക്കുന്നത് പ്രിയങ്ക ട്രിബ്രേവാളും (Priyanka Tibrewal) സിപിഎം സ്ഥാനാര്‍ത്ഥിയായി ശ്രീജിബ് ബിശ്വാസുമാണ് (Srijib biswas) മത്സരിക്കുന്നത്. അതേസമയം വോട്ടെടുപ്പ് കഴിയും വരെ ഭവാനിപ്പൂരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് നടപടി. 

Also Read: Bhawanipur byelection: സ്റ്റേയിലെന്ന് കൊൽക്കത്ത ഹൈക്കോടതി

കാളിഘട്ടിലെ സ്വന്തം വീട് ഉള്‍പ്പെടുന്ന മണ്ഡലത്തില്‍ നിന്ന് 2011ലും 16 ലും മമത ബാനർജി വിജയിച്ചിരുന്നു. ഇത്തവണ മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട സൊവന്‍ദേബ്, മമതക്കായി എംഎല്‍എ സ്ഥാനം രാജിവെക്കുകയായിരുന്നു. അതേസമയം പ്രചാരണത്തിന്‍റെ അവസാന ദിവസം നടന്ന സംഘര്‍ഷത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സർക്കാരിനെ അതൃപ്തി അറിയിച്ചു. വോട്ടെുടുപ്പ് ദിവസം മതിയായ സുരക്ഷ ഒരുക്കണമെന്നും കമ്മീഷന്‍ ചീഫ് സെക്രട്ടറിയോട് (Chief Secretary) ആവശ്യപ്പെട്ടു. 

Also Read: Breaking: West Bengal Election Results 2021 Live Updates: നന്ദിഗ്രാമിൽ Mamata Banerjee വിജയിച്ചു

ബംഗാളിലെ തെരഞ്ഞെടുപ്പിൽ നന്ദിഗ്രാമില്‍ തോറ്റ മമതക്ക് മുഖ്യമന്ത്രി സ്ഥാനത്ത് തുടരണമെങ്കില്‍ ആറ് മാസത്തിനുള്ളില്‍ എംഎല്‍എ ആയി തെരഞ്ഞെടുക്കപ്പെടേണ്ടതുണ്ട്. നേരത്തെ ഉപതെരഞ്ഞെടുപ്പ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. നിഷ്പക്ഷ തെരഞ്ഞടുപ്പ് നടക്കാത്ത സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ബിജെപി നേതാവ് ദിലീപ് ഘോഷ് അടക്കമുള്ളവർ ആവശ്യപ്പെട്ടിരുന്നു.

Also Read: West Bengal Election Results 2021 Live: തൃണമൂൽ കോൺഗ്രസ് മുന്നോട്ട്; : Mamata Banerjee പിന്നോട്ടും

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ (Election Campaign) ദിലീപ് ഘോഷിന് (Dilip Ghosh)  നേരെ കൈയേറ്റമുണ്ടായിരുന്നു. ഇതേ തുട‍ർന്നാണ് ബിജെപി (BJP) തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന ആവശ്യമുന്നയിച്ചത്. തനിക്ക് നേരെ നടന്നത് വധശ്രമമാണെന്നായിരുന്നു ദിലീപ് ഘോഷിന്റെ ആരോപണം (Allegation).

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News