വിശാഖപട്ടണം : മത്സ്യത്തിന്റെ കുത്തേറ്റ് മത്സ്യത്തൊഴിലാളി മരിച്ചതിനെ തുടർന്ന് മത്സ്യത്തിനെതിരെ കേസെടുത്ത് പോലീസ്. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് പർവാഡാ പോലീസ് സ്റ്റേഷനാണ് മത്സ്യത്തിനെതിരെ കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടക്കുന്നത്. പർവാഡാ സ്വദേശിയായ ജൊഗണ്ണയാണ് മത്സ്യത്തിന്റെ കുത്തേറ്റ് മരിക്കുന്നത്. ജൊഗണ്ണയ്ക്കൊപ്പമുണ്ടായിരുന്നു മറ്റൊരു മത്സ്യത്തൊഴിലാളിയാണ് പോലീസിനോട ഇക്കാര്യം അറിയിക്കുന്നത്. അഞ്ച് പേരടങ്ങുന്ന മത്സ്യത്തൊഴിലാളി സംഘം സംഭവസ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു.
ALSO READ : Security Breach in Pentagon | US സേനയുടെ സുരക്ഷ മേഖലയിൽ പ്രവേശിച്ച കോഴിയെ കസ്റ്റഡിയിൽ എടുത്തു
ജൊഗണ്ണ മീൻപടിക്കുന്നതിനിടെ വള്ളത്തിൽ നിന്ന് വെള്ളത്തിൽ ഇറങ്ങുകയും ആ സമയം ഒരു കൊമ്പൻ സ്രാവ് വന്ന് ആക്രമിക്കുകയായിരുന്നു. സ്രാവിന്റെ ആക്രമണത്തിൽ ജൊഗണ്ണയുടെ നെഞ്ച് കുത്തേൽക്കുകയും ചെയ്തു. കടലിൽ നിന്ന് ആശുപത്രിയിലേക്കെത്തിക്കുന്ന സമയത്ത് ജൊഗണ്ണ മരണപ്പെടുകയും ചെയ്തു.
സെക്ഷൻ 174 പ്രകാരം മത്സ്യത്തിനെതിരെ പോലീസ് കൊലപാതക കുറ്റം ചുമത്തി. നിയമപരമായി കാര്യങ്ങൾക്ക് വേണ്ടിയാണ് മത്സ്യത്തിനെതിരെ കേസെടുത്തിരിക്കുന്നത്, അല്ലാതെ നടപടി സ്വീകരിക്കാനല്ലയെന്ന് പോലീസ് അറിയിച്ചു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.