BSF recruitment 2023: ബിഎസ്എഫിൽ ഒഴിവുകൾ; വിശദ വിവരങ്ങൾ അറിയാം

BSF Constable Recruitment 2023: ആകെ 26 തസ്തികകളിലേക്കുള്ള ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 18 ഒഴിവുകൾ എച്ച്‌സി (വെറ്ററിനറി) തസ്തികയിലും എട്ട് ഒഴിവുകൾ കോൺസ്റ്റബിൾ തസ്തികയിലുമാണ്.

Written by - Zee Malayalam News Desk | Last Updated : Feb 17, 2023, 02:35 PM IST
  • താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് rectt.bsf.gov.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കാം
  • മാർച്ച് ആറ് ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി
  • ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവ് വഴി 26 തസ്തികകളിലേക്കുള്ള ഒഴിവുകൾ നികത്തും
  • ഇതിൽ 18 എണ്ണം എച്ച്‌സി (വെറ്ററിനറി) തസ്തികയിലും എട്ട് എണ്ണം കോൺസ്റ്റബിൾ തസ്തികയിലുമാണ്
BSF recruitment 2023: ബിഎസ്എഫിൽ ഒഴിവുകൾ; വിശദ വിവരങ്ങൾ അറിയാം

ഡയറക്ടറേറ്റ് ജനറൽ ബോർഡർ സെക്യൂരിറ്റി ഫോഴ്സ്, ബിഎസ്എഫ് കോൺസ്റ്റബിൾ, എച്ച്സി (വെറ്ററിനറി) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് rectt.bsf.gov.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കാം. മാർച്ച് ആറ് ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി. ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവ് വഴി 26 തസ്തികകളിലേക്കുള്ള ഒഴിവുകൾ നികത്തും. ഇതിൽ 18 എണ്ണം എച്ച്‌സി (വെറ്ററിനറി) തസ്തികയിലും എട്ട് എണ്ണം കോൺസ്റ്റബിൾ തസ്തികയിലുമാണ്.

ബിഎസ്എഫ് റിക്രൂട്ട്‌മെന്റ് 2023 പ്രായപരിധി: 18 മുതൽ 25 വയസ്സ് വരെ പ്രായമുള്ളവർക്കാണ് അപേക്ഷകൾ സമർപ്പിക്കാൻ യോ​ഗ്യതയുള്ളത്.

ALSO READ: BECIL Recruitment 2023: ബിഇസിഐഎല്ലിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ; ശമ്പളം 56,000 വരെ

ബിഎസ്എഫ് റിക്രൂട്ട്‌മെന്റ് 2023 വിദ്യാഭ്യാസ യോഗ്യത: എച്ച്സി (വെറ്ററിനറി) ഉദ്യോഗാർത്ഥികൾ അംഗീകൃത ബോർഡിൽ നിന്ന് 12-ാം ക്ലാസ് പൂർത്തിയാക്കിയിരിക്കണം. അപേക്ഷകർ ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിൽ നിന്ന് വെറ്ററിനറി സ്റ്റോക്ക് അസിസ്റ്റന്റിൽ കുറഞ്ഞത് ഒരു വർഷത്തെ കോഴ്‌സ് നേടിയിരിക്കണം. കൂടാതെ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം.

കോൺസ്റ്റബിൾ (കെന്നൽമാൻ):  ഉദ്യോഗാർത്ഥികൾ അംഗീകൃത ബോർഡിൽ നിന്ന് പത്താം ക്ലാസ് യോ​ഗ്യതയുള്ളവരായിരിക്കണം. സർക്കാർ മൃഗാശുപത്രിയിൽ നിന്നോ ഡിസ്പെൻസറിയിൽ നിന്നോ വെറ്ററിനറി കോളേജിൽ നിന്നോ സർക്കാർ ഫാമിൽ നിന്നോ മൃഗങ്ങളെ കൈകാര്യം ചെയ്യുന്നതിൽ രണ്ട് വർഷത്തെ പരിചയം ഉണ്ടായിരിക്കണം.

ALSO READ: Agniveer Recruitment 2023: അ​ഗ്നിവീർ സൈനിക റിക്രൂട്ട്മെന്റിന് മാർച്ച് 15 വരെ അപേക്ഷിക്കാം; അറിയേണ്ടതെല്ലാം

അപേക്ഷാ ഫീസ്: അപേക്ഷകർ പരീക്ഷാ ഫീസായി 100 രൂപയും കോമൺ സർവീസ് സെന്റർ (സിഎസ്‌സി) ഈടാക്കുന്ന 47.20 രൂപ സർവീസ് ചാർജും അടയ്‌ക്കേണ്ടതാണ്. എസ്‌സി/എസ്‌ടി/സ്‌ത്രീ/മുൻ സൈനികർ/ബിഎസ്‌എഫ് ഉദ്യോഗാർത്ഥികൾ എന്നിവരെ പരീക്ഷാ ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

അപേക്ഷിക്കേണ്ട വിധം: ഉദ്യോഗാർത്ഥികൾ ഓൺലൈൻ വഴി മാത്രമേ അപേക്ഷ സമർപ്പിക്കാവൂ. അപേക്ഷ സമർപ്പിക്കുന്നതിനുള്ള മറ്റൊരു രീതിയും സ്വീകരിക്കില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News