ബെംഗളൂരു: കാവേരി നദീജല തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ ബെംഗളൂരുവില്‍ ബെംഗളൂരുവില്‍ തമിഴ് ചാനലുകള്‍ക്ക് നിരോധനം ഏര്‍പെടുത്തി. കൂടുതല്‍ അഭ്യൂഹങ്ങള്‍ പരക്കാതിരിക്കാനാണ് ചാനലുകള്‍ വിലക്കിയിരിക്കുന്നതെന്നാണ് വിവരം. ബെംഗളൂരുവിലെ നിരോധനാജ്ഞ ബുധനാഴ്ച വരെ നീട്ടിയിട്ടുണ്ട്.
നഗരത്തില്‍ സിആര്‍പിഎഫ് ഉള്‍പ്പെടെയുള്ള കേന്ദ്രസേനകളെയും വിന്യസിച്ചിട്ടുണ്ട്. ഇന്ന് സ്ഥിതിഗതികള്‍ ശാന്തമാണെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. അക്രമസംഭവങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ടു ചെയ്തിട്ടില്ല. ജനങ്ങള്‍ സമാധാനം പാലിക്കണമെന്നു കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ആവശ്യപ്പെട്ടു. സംയമനം പാലിക്കണമെന്ന് കര്‍ണാടക സര്‍ക്കാരും സമരക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
— CM of Karnataka (@CMofKarnataka) September 13, 2016
Please don't get instigated by rumours. pic.twitter.com/x1fUH8Josw
— CM of Karnataka (@CMofKarnataka) September 13, 2016