ന്യൂഡൽഹി: കർഷക സമരവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ 1178 ട്വിറ്റർ(Twitter) അക്കൗണ്ടുകൾക്കാണ് പാക്,ഖലിസ്ഥാൻ ബന്ധം കണ്ടെzത്തിയത്. ഇൗ അക്കൗണ്ടുകൾ വഴിയാണ് തെറ്റായ വിവരങ്ങളും പ്രകോപനപരമായ വാദങ്ങളും പ്രചരിപ്പിച്ചിരുന്നതെന്ന് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി. ഇതേ തുടർന്നാണ് ലിസ്റ്റ് ചെയ്ത 1178 ട്വിറ്റര്‍ ഹാന്‍ഡിലുകൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് കേന്ദ്രം നേരിട്ട് ട്വിറ്ററിനെ സമീപിച്ചത്. ജനുവരി 31ന് സമാനമായ കാരണങ്ങള്‍ മൂലം 257 ഓളം ട്വിറ്റര്‍ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാന്‍ കേന്ദ്രം ട്വിറ്ററിനോട് ആവശ്യപ്പെട്ടിരുന്നു.
ALSO READ: Rishi Ganga Project: ഉത്തരാഖണ്ഡ് ദുരന്തവും,ആ പൊതു താത്പര്യ ഹർജിയും-ചിത്രങ്ങളിൽ
മോദി(modi) കര്‍ഷകരുടെ കൂട്ടക്കൊല ആസൂത്രണം ചെയ്യുന്നു എന്ന ഹാഷ് ടാഗോടെ ട്വിറ്ററില്‍ കര്‍ഷക പ്രതിഷേധം സംബന്ധിച്ച് ട്വീറ്റ് ചെയ്ത അക്കൗണ്ടുകളാണ് ബ്ലോക്ക് ചെയ്തിരുന്നത്. എന്നാല്‍ പ്രതിഷേധം ശക്തമായതോടെ ട്വിറ്റര്‍ ബ്ലോക്ക് നീക്കിയിരുന്നു. കര്‍ഷക സമരവുമായി ബന്ധപ്പെട്ട് ട്വീറ്റ് ചെയ്ത കിസാന്‍ എക്താ മോര്‍ച്ച, ഭാരതീയ കിസാന്‍ യൂണിയന്റെ എകതാ ഉഗ്രഹന്‍ പ്രതിനിധികള്‍, ആംആദ്മി എം.എല്‍.എമാര്‍ തുടങ്ങിയവരുടെ അക്കൗണ്ടുകളും മരവിപ്പിച്ചിരുന്നു.
Also Read: Uttarakhand Glacier Burst: ദുരന്തഭൂമിയായി ഉത്തരാഖണ്ഡ്; കാണാതായവർക്കായി തിരച്ചിൽ ഊർജ്ജിതം
അതിനിടയിൽ ട്വിറ്ററിന്റെ(Twitter) ഇന്ത്യാ പോളിസി ഡയറക്ടർ മഹിമാ കൗൾ കഴിഞ്ഞ ദിവസം രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാണ് രാജിക്ക് പിന്നിലെന്ന് പറയുമ്പോഴും. ട്വിറ്ററിന് മേലുള്ള കേന്ദ്രത്തിന്റെ ശക്തമായ സമ്മർദ്ദമാണ് ഇതിന് കാരണമെന്നും ഒരു പക്ഷമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.