ചാന്ദ്രയാൻ-3 ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന മുഹൂർത്തത്തിനായി രാജ്യം ആകാംശയോടെ കാത്തിരിക്കുകയാണ്. ഇന്നലെ, ഓഗസ്റ്റ് 17, വ്യാഴാഴ്ച ഉച്ചതിരിഞ്ഞ്, ലാൻഡറിൽ നിന്നും റോവറിൽ നിന്നും ചന്ദ്രയാൻ -3 പ്രൊപ്പൽഷൻ മൊഡ്യൂളിനെ ഐഎസ്ആർഒ വേർതിരിച്ചു. ഇത് ചന്ദ്രനെ വലംവയ്ക്കുകയും ഭൂമിയിൽ നിന്നുള്ള വികിരണത്തെക്കുറിച്ച് പഠിക്കുകയും ചെയ്യും. വിക്രം ലാൻഡറും പ്രഗ്യാൻ റോവറും ഉൾപ്പെടുന്ന ലാൻഡർ മൊഡ്യൂൾ ഇപ്പോൾ ചന്ദ്രോപരിതലത്തോട് അടുപ്പിക്കുന്ന ഭ്രമണപഥത്തിൽ പ്രവേശിക്കാൻ തയ്യാറാണ്. അടുത്ത ബുധനാഴ്ച വൈകുന്നേരം 5.47 ന് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തി സോഫ്റ്റ് ലാൻഡിംഗ് നടത്തുന്ന രീതിയിൽ ആണ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്.
ALSO READ: അമേത്തിയെ കൈവിടാതെ രാഹുല്‍ ഗാന്ധി, അടുത്ത തിരഞ്ഞെടുപ്പില്‍ വീണ്ടും അങ്കത്തിന്
ഇന്ന് 4 മണിക്ക് ലാൻഡർ മൊഡ്യൂൾ ചന്ദ്രന്റെ ഭ്രമണപഥത്തിൽ ഡീബൂസ്റ്റിംഗ് വഴി അൽപ്പം ഉയരത്തിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ ചന്ദ്രന്റെ ഭ്രമണപഥത്തിൽ ഇറങ്ങുന്നതിന്റെ വേഗത കുറയുമെന്ന് ഐഎസ്ആർഒ ഉദ്യോഗസ്ഥൻ പറഞ്ഞു. ഇതിനുശേഷം ഇവിടെ നിന്ന് 30 കി.മീ. വിദൂര ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ചന്ദ്രയാൻ ഓഗസ്റ്റ് 23 ന് സോഫ്റ്റ് ലാൻഡിങ് നടത്തും. 30 കിലോമീറ്റർ ഉയരത്തിൽ നിന്ന് ചന്ദ്രോപരിതലത്തിൽ ലാൻഡർ ഇറക്കുന്ന പ്രക്രിയ നിർണായകമാകുമെന്നാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...