Delta Plus Virus: കേരളം അടക്കമുള്ള 3 സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ ജാഗ്രതാ നിർദ്ദേശം

ഡെല്‍റ്റ പ്ലസ് വൈറസ് അതിതീവ്ര വ്യാപന ശേഷിയുള്ള വകഭേദമാണെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.   

Written by - Zee Malayalam News Desk | Last Updated : Jun 23, 2021, 12:41 AM IST
  • ഡെൽറ്റ പ്ലസ് വൈറസ് ഇന്ത്യയിലും
  • കേരളമുള്‍പ്പടെയുള്ള മൂന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ ജാഗ്രതാ നിർദ്ദേശം
  • ഡെല്‍റ്റ പ്ലസ് വൈറസ് അതിതീവ്ര വ്യാപന ശേഷിയുള്ള വകഭേദമാണെന്ന് ആരോഗ്യ മന്ത്രാലയം
Delta Plus Virus: കേരളം അടക്കമുള്ള 3 സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ ജാഗ്രതാ നിർദ്ദേശം

ന്യുഡല്‍ഹി: ഡെല്‍റ്റ പ്ലസ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയ കേരളമുള്‍പ്പടെയുള്ള മൂന്ന് സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്ത്.  ഡെല്‍റ്റ പ്ലസ് വൈറസ് അതിതീവ്ര വ്യാപന ശേഷിയുള്ള വകഭേദമാണെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

ഇതിന്റെ അടിസ്ഥാനത്തിൽ കേരളത്തിന് പുറമെ മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം ജാഗ്രതാ നിര്‍ദ്ദേശം നൽകിയിരിക്കുകയാണ്.  കേരളത്തില്‍ ആദ്യ കേസ് (Delta Plus Variant) പത്തനംതിട്ട ജില്ലയിലാണ് റിപ്പോർട്ട് ചെയ്തത് അതിനു പുറമെ പാലക്കാട് രണ്ടുപേർക്കും കൊവിഡിന്റെ വകഭേദമായ ഡെല്‍റ്റ പ്ലസ് വൈറസ് കണ്ടെത്തിയിരുന്നു.  

Also Read: Delta Plus Variant: സംസ്ഥാനത്ത് ഡെൽറ്റ പ്ലസ് വകഭേദം; രോഗം സ്ഥിരീകരിച്ചത് നാലു വയസുകാരനിൽ

കേന്ദ്രം ചീഫ് സെക്രട്ടറിമാരോട് പരിശോധന കൂട്ടി ക്വാറന്റൈന്‍ കര്‍ശനമാക്കി രോഗ വ്യാപനം തടയാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.  ഇതിനിടയിൽ കൊവിഡിനെ (Covid) പ്രതിരോധിക്കുന്നതിൽ കോവാക്സിന്  77.8 ശതമാനം ഫലപ്രാപ്തിയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.  ആദ്യഘട്ട പരീക്ഷണത്തിൽ ഇത് 81 ശതമാനം ഫലപ്രദം എന്നായിരുന്നു റിപ്പോർട്ട്.  

ഡെൽറ്റ പ്ലസ് വൈറസ് മഹാരാഷ്ട്രയിലും നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.  എന്തായാലും ഈ ഡെല്‍റ്റ പ്ലസ് (Delta Plus Variant) അതീവ അപകടകാരിയാണെന്ന് എയിംസ് മേധാവി ഡോ.രണ്‍ദീപ് ഗുലേരിയ അറിയിച്ചിട്ടുണ്ട്.   മാത്രമല്ല ബ്രിട്ടനില്‍ മൂന്നാം തരംഗത്തിന് കാരണമായ ഈ വകഭേദത്തെക്കുറിച്ച് പഠിച്ച് പ്രതിരോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News