Supreme Court: സര്‍ക്കാരിന്‍റെ അഭിപ്രായത്തോട് വിയോജിക്കുന്നത് രാജ്യദ്രോഹമല്ല, സുപ്രീംകോടതി

സര്‍ക്കാരിന്‍റെ  തീരുമാനങ്ങളെ വിമര്‍ശിക്കുന്നതും വ്യത്യസ്തമായ അഭിപ്രായം  പ്രകടിപ്പിക്കുന്നതും രാജ്യദ്രോഹമല്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി. 

Written by - Zee Malayalam News Desk | Last Updated : Mar 3, 2021, 04:08 PM IST
  • സര്‍ക്കാരിന്‍റെ തീരുമാനങ്ങളെ വിമര്‍ശിക്കുന്നതും വ്യത്യസ്തമായ അഭിപ്രായം പ്രകടിപ്പിക്കുന്നതും രാജ്യദ്രോഹമല്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി.
  • ജമ്മു-കശ്മീര്‍ എംപി ഫാറൂഖ് അബ്ദുള്ളയ്‌ക്കെതിരായ (Farooq Abdullah) പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.
Supreme Court: സര്‍ക്കാരിന്‍റെ അഭിപ്രായത്തോട്  വിയോജിക്കുന്നത് രാജ്യദ്രോഹമല്ല, സുപ്രീംകോടതി

New Delhi: സര്‍ക്കാരിന്‍റെ  തീരുമാനങ്ങളെ വിമര്‍ശിക്കുന്നതും വ്യത്യസ്തമായ അഭിപ്രായം  പ്രകടിപ്പിക്കുന്നതും രാജ്യദ്രോഹമല്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി. 

ജമ്മു-കശ്മീര്‍ എംപി ഫാറൂഖ് അബ്ദുള്ളയ്‌ക്കെതിരായ (Farooq Abdullah) പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.  

സര്‍ക്കാരിനോട് വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിക്കാന്‍ പൗരന്മാര്‍ക്ക് അവകാശമുണ്ട്. വിയോജിപ്പ് രേഖപ്പെടുത്തുന്നത് രാജ്യദ്രോഹക്കുറ്റമായി കണക്കാക്കാന്‍ കഴിയില്ല എന്ന് വ്യക്തമാക്കിയ കോടതി ഹര്‍ജി തള്ളുക യായിരുന്നു.  ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, ഹേമന്ത് ഗുപ്ത എന്നിവരടങ്ങിയ  ബെഞ്ചിന്‍റെതാണ്  നിരീക്ഷണം.

ജമ്മു-കാശ്മീരിനുള്ള  (Jammu-Kashmir) പ്രത്യേക പദവി റദ്ദാക്കിയ  കേന്ദ്ര സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ചുകൊണ്ട്  നാഷണല്‍ കോണ്‍ഫറന്‍സ് (National Conference) നേതാവ് ഫാറൂഖ് അബ്ദുള്ള നടത്തിയ പ്രസ്താവനയ്‌ക്കെതിരെയായിരുന്നു ഹര്‍ജി. ജമ്മു-കാശ്മീരിന്‍റെ പ്രത്യേക ഭരണഘടന പദവി പുനഃസ്ഥാപിക്കാൻ ഫറൂഖ് അബ്ദുള്ള ചൈനയുടെ സഹായം തേടിയെന്നും  സര്‍ക്കാരിന്‍റെ നടപടിയ്ക്കെതിരെ ഫാറൂഖ് അബ്ദുള്ള  നടത്തിയ പ്രസ്താവനകളും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.  എന്നാല്‍ ആരോപണങ്ങള്‍ സ്ഥിരീകരിക്കുന്നതില്‍ ഹര്‍ജിക്കാരന്‍ പരാജയപ്പെട്ടുവെന്ന് അഭിപ്രായപ്പെട്ട കോടതി ഹര്‍ജിക്കാരന് 50,000 രൂപ പിഴ ചുമത്തുകയും ചെയ്തു.

Also read: Rahul Gandhi യും സമ്മതിച്ചു അടിയന്തരാവസ്ഥ തെറ്റാണെന്ന്, Indira Gandhi തന്നെ ഇക്കാര്യം സമ്മതിച്ചിരുന്നുയെന്ന് Rahul

2019 ആഗസ്റ്റ് 5ന്  ആര്‍ട്ടിക്കിള്‍ 370 (Article 370)  റദ്ദാക്കിയതു മുതല്‍ ഫാറൂഖ് അബ്ദുള്ള ശ്രീനഗറിലെ ഗുപ്കര്‍ റോഡിലുള്ള വീട്ടില്‍ തടങ്കലില്‍  (House Arrest) കഴിയുകയായിരുന്നു. 12 ദിവസത്തെ പ്രാഥമിക കസ്റ്റഡിക്ക് ശേഷം സംസ്ഥാന ഭരണകൂടം മൂന്ന് മാസം വരെ തടവ് നീട്ടി. ഇത് ഡിസംബര്‍ 15 വരെയായിരുന്നു. പിന്നീട് മാര്‍ച്ച്‌ 15 വരെ ഫാറൂഖ് അബ്ദുള്ളയുടെ കസ്റ്റഡി കാലാവധി നീട്ടി. രണ്ട് വര്‍ഷം വരെയാണ് തടങ്കല്‍ കാലാവധിയുടെ പരിധി. 2020 മാര്‍ച്ച്‌ 15നാണ് ഫാറൂഖ് അബ്ദുള്ളയെ വീട്ടു തടങ്കലില്‍ നിന്ന് മോചിപ്പിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News