ഡൽഹി: നേപ്പാളിലെ ബഗ്‌ലുങ് ജില്ലയിലെ അധികാരി ചൗർ, ഖുംഗ എന്നിവിടങ്ങളിൽ ഭൂചലനം ഉണ്ടായി.റിക്ടർ സ്കെയിലിൽ 4.7, 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ആണുണ്ടായത്.ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലും ഭൂചലനം ഉണ്ടായി.റിക്ടർ സ്കെയിലിൽ 3.1 തീവ്രത രേഖപ്പെടുത്തി.ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.അധികാരി ചൗറിൽ പുലർച്ചെ 1.23നും ഖുംഗയിൽ പുലർച്ചെ 2.07നും ആയിരുന്നു ഭൂചലനം ഉണ്ടായത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...