ED Arrests K Kavitha: ഡല്‍ഹി മദ്യ അഴിമതി കേസ്, കെസിആറിന്‍റെ മകൾ കെ കവിത അറസ്റ്റില്‍

ED Arrests K Kavitha:  ഭാരത് രാഷ്ട്ര സമിതി (Bharat Rashtra Samithi - BRS) എംഎൽസിയും തെലങ്കാന മുന്‍ മുഖ്യമന്ത്രി കെസിആറിന്‍റെ മകളുമായ  കെ കവിതയെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അറസ്റ്റ് ചെയ്തത്. 

Written by - Zee Malayalam News Desk | Last Updated : Mar 15, 2024, 09:25 PM IST
  • 2021-22 ലെ ഡൽഹി എക്‌സൈസ് നയത്തിൽ സ്വാധീനം ചെലുത്താൻ ശ്രമിക്കുന്ന "സൗത്ത് ഗ്രൂപ്പ്" എന്നറിയപ്പെടുന്ന മദ്യ വ്യാപാരികളുടെ ലോബിയുമായി കവിതയ്ക്ക് ബന്ധമുണ്ടെന്ന് ഇഡി ആരോപിച്ചിരുന്നു. തുടര്‍ന്നാണ് കവിത EDയുടെ റഡാറില്‍ പെടുന്നത്.
ED Arrests K Kavitha: ഡല്‍ഹി മദ്യ അഴിമതി കേസ്, കെസിആറിന്‍റെ മകൾ കെ കവിത അറസ്റ്റില്‍

ED Arrests K Kavitha: ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ നിര്‍ണ്ണായക നീക്കം.  മൂന്ന് തവണത്തെ ചോദ്യം ചെയ്യലിന് ശേഷം കെസിആറിന്‍റെ മകൾ കെ കവിതയെ ഇഡി ഹൈദരാബാദിൽ നിന്ന് അറസ്റ്റ് ചെയ്തു.

Also Read: POCSO Case Against BS Yediyurappa: ബിഎസ് യെദ്യൂരപ്പയ്‌ക്കെതിരായ പോക്‌സോ കേസ് CID അന്വേഷിക്കും 

കഴിഞ്ഞ വർഷം ഈ വിഷയവുമായി ബന്ധപ്പെട്ട് മൂന്ന് തവണ ഇവരെ ED ചോദ്യം ചെയ്തിരുന്നു. ഈ സമയത്ത് കേന്ദ്ര ഏജൻസി അവരുടെ മൊഴി കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിന് കീഴിൽ (Money Laundering Act - PMLA) രേഖപ്പെടുത്തിയിരുന്നു. 

Also Read:  Kuber Dev Puja: വെള്ളിയാഴ്ച കുബേർ ദേവനെ ആരാധിക്കാം, നാല് ദിക്കുകളിൽ നിന്നും പണം വര്‍ഷിക്കും!!  

ഭാരത് രാഷ്ട്ര സമിതി (Bharat Rashtra Samithi - BRS) എംഎൽസിയും തെലങ്കാന മുന്‍ മുഖ്യമന്ത്രി കെസിആറിന്‍റെ മകളുമായ  കെ കവിതയെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അറസ്റ്റ് ചെയ്തത്. ഹൈദരാബാദിൽ വച്ചായിരുന്നു അറസ്റ്റ്. അറസ്റ്റിന് മുന്‍പായി കെ കവിതയുടെ വസതിയിൽ ED റെയ്ഡ് നടത്തിയിരുന്നു. ചോദ്യം ചെയ്യലിനായി അവരെ ഡൽഹിയിലേക്ക് കൊണ്ടുപോകുകയാണ് അധികൃതർ. 

2021-22 ലെ ഡൽഹി എക്‌സൈസ് നയത്തിൽ സ്വാധീനം ചെലുത്താൻ ശ്രമിക്കുന്ന "സൗത്ത് ഗ്രൂപ്പ്" എന്നറിയപ്പെടുന്ന മദ്യ വ്യാപാരികളുടെ ലോബിയുമായി കവിതയ്ക്ക് ബന്ധമുണ്ടെന്ന് ഇഡി ആരോപിച്ചിരുന്നു. തുടര്‍ന്നാണ് കവിത EDയുടെ  റഡാറില്‍ പെടുന്നത്. 

എന്നാല്‍, താന്‍ നിരപരാധിയാണെന്നും ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിനെ ഉപയോഗിച്ച് പ്രാദേശിക പാര്‍ട്ടികളെ 'കൈകാര്യം' ചെയ്യുകയാണ് എന്നുമാണ് കവിതയുടെ  ആരോപണം. തെലങ്കാനയില്‍ ഇതുവരെ സ്വാധീനം ചെലുത്താന്‍ സാധിക്കാത്ത കാവി പാര്‍ട്ടി പരോക്ഷ മാര്‍ഗ്ഗങ്ങളിലൂടെ അധികാരം പിടിച്ചെടുക്കാന്‍ ശ്രമിക്കുകയാണ് എന്നും അവര്‍ ആരോപിച്ചിരുന്നു.  

അതേസമയം, ഈ കേസുമായി ബന്ധപ്പെട്ട്  സിബിഐയും കവിതയെ ചോദ്യം ചെയ്തിട്ടുണ്ട്. സിബിഐ സമർപ്പിച്ച എഫ്ഐആറിന്‍റെ അടിസ്ഥാനത്തിലാണ് ഇഡി കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ കവിതയെ ഉള്‍പ്പെടുത്തി അന്വേഷണം ആരംഭിച്ചത്. 

കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം അറസ്റ്റിലായ ഹൈദരാബാദ് ആസ്ഥാനമായുള്ള വ്യവസായി അരുൺ രാമചന്ദ്ര പിള്ള മുഴുവൻ പദ്ധതിയിലും നിർണായക പങ്ക് വഹിച്ചതായി കണ്ടെത്തിയതായി അന്വേഷണത്തിനിടെ ഇഡി ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. 

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

 

Trending News