പനാജി: ലൈംഗിക പീഡനക്കേസില്‍ എഴുത്തുകാരനും തെഹല്‍ക മുന്‍ എഡിറ്ററുമായ തരുണ്‍ തേജ്പാലിനെ കോടതി വെറുതെ വിട്ടു. ഗോവയിലെ വിചാരണ കോടതിയായ അഡീഷണൽ സെഷൻസ് കോടതിയാണ് തരുൺ തേജ്പാലിനെ കുറ്റവിമുക്തനാക്കിയത്.
Goa: Former Editor-in-Chief of Tehelka Magazine, Tarun Tejpal acquitted of all charges in the alleged sexual assault case against him.
(File photo) pic.twitter.com/peaMdXUfHV
— ANI (@ANI) May 21, 2021
തെളിവുകളുടെ അഭാവമാണ് തേജ്പാലിനെ (Tarun Tejpal) കുറ്റവിമുക്തനാക്കാൻ കാരണമായത്. നേരത്തെ രണ്ട് തവണ വിധി പറയുന്നതിന് മുൻപ് മാറ്റിവെച്ച കേസിലാണ് ഇന്ന് വിധി നടപ്പാക്കിയത്. 2013 നവംബറില്‍ ഗോവയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ ലിഫ്റ്റില്‍ സഹപ്രവര്‍ത്തകയോട് ലൈംഗിക അതിക്രമം നടത്തിയെന്നതായിരുന്നു തരുൺ തേജ്പാലിനെതിരെയുള്ള കേസ്.
Also Read: India Covid Updates: രാജ്യത്ത് 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 2.59 ലക്ഷം കേസുകൾ; മരണസംഖ്യ ഉയരുന്നു
കേസിൽ വിധി പറഞ്ഞപ്പോൾ തരുൺ തേജ്പാൽ കോടതിയിൽ ഹാജരായിരുന്നു. 2014 മെയ് മുതൽ തേജ്പാൽ ജാമ്യത്തിലിറങ്ങിയിരുന്നു. 2014 ഫെബ്രുവരിയില്‍ 2846 പേജുള്ള കുറ്റപത്രം ഗോവ ക്രൈം ബ്രാഞ്ച് കോടതിയിൽ സമര്‍പ്പിച്ചു. ഇതിനിടയിൽ തനിക്കെതിരായ കേസിൽ നിന്നും തന്നെ കുറ്റവിമുക്തനാക്കണമെന്ന തരുണ്‍ തേജ്പാലിന്റെ ആവശ്യം സുപ്രിംകോടതിയും നേരത്തെ തള്ളിയിരുന്നു.
സിസിടിവി ദൃശ്യങ്ങള്‍ അടക്കം ചൂണ്ടിക്കാട്ടി താൻ നിരപരാധിയാണെന്ന് തരുണ്‍ തേജ്പാല്‍ വാദിച്ചെങ്കിലും സുപ്രീം കോടതി അംഗീകരിച്ചില്ല. മാത്രമല്ല തരുൺ തേജ്പാലിനെതിരായ കേസ് ഗുരുതരമായ കുറ്റകൃത്യമാണെന്ന് ജസ്റ്റിസ് അരുൺ മിശ്ര, എംആർ ഷാ, ബി ആർ ഗവായി എന്നിവരടങ്ങിയ ബെഞ്ച് വിലയിരുത്തുകയും ചെയ്തിരുന്നു. ശേഷം കേസിൽ വാദം കേട്ട വിധി പറയാൻ വിചാരണ കോടതിയോട് നിർദ്ദേശിക്കുകയായിരുന്നു.
Also Read: HBD Mohanlal: അറുപത്തിയൊന്നിന്റെ നിറവിൽ നടന വിസ്മയം മോഹൻലാൽ
ഗുരുതരമായ ആരോപണമാണ് ഉന്നയിച്ചിരിക്കുന്നതെന്നും ഇരയുടെ സ്വകാര്യതക്ക് നേരെയുള്ള അതിക്രമമാണ് കുറ്റമെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്ന് കേസില്‍ വാദംകേട്ട് വിധി പറയാന്‍ വിചാരണ കോടതിയോട് ആവശ്യപ്പെടുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...