ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ ശൈത്യത്തെ തുടർന്ന് കനത്ത മൂടൽമഞ്ഞ്. ഡല്‍ഹി, പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ കനത്ത മൂടൽമഞ്ഞാണ് അനുഭവപ്പെടുന്നത്. ജനജീവിതത്തെ ബാധിക്കുന്ന വിധത്തിൽ അതിശൈത്യവും മൂടൽമഞ്ഞുമാണ് ഈ സംസ്ഥാനങ്ങളിൽ അനുഭവപ്പെടുന്നത്. രാജസ്ഥാന്റെയും ഉത്തർപ്രദേശിന്റെയും പലഭാഗങ്ങളിലും കനത്ത മൂടൽമഞ്ഞാണ് അനുഭവപ്പെടുന്നത്. ഡൽഹിയിൽ ചൊവ്വാഴ്ച രേഖപ്പെടുത്തിയ കുറഞ്ഞ താപനില 6.3 ഡിഗ്രി സെല്‍ഷ്യസായിരുന്നു.
ഉത്തരേന്ത്യയിലെ കനത്ത മൂടൽമഞ്ഞ് വ്യോമഗതാഗതത്തെയും ട്രെയിൻ ഗതാഗതത്തെയും ബാധിച്ചിട്ടുണ്ട്. ചണ്ഡീഗഢ്, വാരണാസി, ലഖ്‌നൗ വിമാനത്താവളങ്ങളില്‍ ഇറങ്ങേണ്ട ചില വിമാനങ്ങൾ ഡല്‍ഹിയിലേക്ക് വഴിതിരിച്ചുവിട്ടിട്ടുണ്ട്. ഡൽഹിയിൽ നിന്നുള്ള 20 ട്രെയിൻ സർവീസുകൾ വൈകി. മൂടൽമഞ്ഞ് റോഡ് ഗതാഗതത്തെയും ബാധിച്ചിട്ടുണ്ട്. നോയിഡയിൽ രാത്രി ഒമ്പത് മുതൽ രാവിലെ ഏഴ് വരെ ബസ് സർവീസ് ഇല്ല. രാത്രി സര്‍വീസ് നടത്തുന്ന പല ബസുകളിലെയും റിസര്‍വേഷന്‍ താത്കാലികമായി നിര്‍ത്തിവയ്ക്കാനും അധികൃതർ നിർദേശിച്ചു.
പഞ്ചാബിലും ഗാസിയാബാദിലും ഉത്തർപ്രദേശിലും സ്കൂൾ സമയങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്. പഞ്ചാബില്‍ ബുധനാഴ്ച മുതല്‍ ജനുവരി 21വരെ സ്‌കൂളുകള്‍ രാവിലെ 10 മണിക്കേ ക്ലാസുകൾ ആരംഭിക്കൂവെന്ന് മുഖ്യമന്ത്രി ഭഗവന്ത് മന്‍ അറിയിച്ചു. സാധാരണ പോലെതന്നെ വൈകിട്ട് മൂന്ന് വരെ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കും. രാവിലെ ഒന്‍പത് മുതലാണ് പഞ്ചാബിലെ സ്‌കൂളുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. ഗാസിയാബാദില്‍ ഒന്ന് മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ രാവിലെ ഒന്‍പതിന് മാത്രമേ തുടങ്ങൂവെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...