അമേരിക്കന്‍ പ്രസിഡന്റ് പദത്തിലേക്ക് മത്സരിക്കുന്ന ഡോണാള്‍ഡ് ട്രമ്പിന്റെ വിജയത്തിനായി പൂജ നടത്തി ഹിന്ദു സേനാ പ്രവര്‍ത്തകര്‍.ഇന്ന് ന്യൂ ഡല്‍ഹിയില്‍ ജന്തര്‍ മന്തറിലാണ് ഹിന്ദു സേന പ്രവര്‍ത്തകര്‍ പൂജ നടത്തിയത്.
യജ്ഞവും മന്ത്രോച്ചാരണവുമെല്ലാം നടത്തിയ പ്രവര്‍ത്തകര്‍ ഇലക്ഷനില്‍ ട്രമ്പിന്റെ വിജയത്തിനായി ദൈവങ്ങളോട് പ്രാര്‍ഥിച്ചു
മുഴുവന്‍ ലോകവും ഇസ്ലാമിക ഭീകരതക്കെതിരെ നിലവിളിക്കുകയാണ്.ഇന്ത്യ പോലും അതില്‍ നിന്ന് മുക്തമല്ല.ഡോണാള്‍ഡ് ട്രമ്പിന് മാത്രമേ മാനവരാശിയെ ഇസ്ലാമിക ഭീകരതയില്‍ നിന്ന് രക്ഷിക്കാനാവൂ" ഹിന്ദു സേന സ്ഥാപകനായ വിഷ്ണു ഗുപ്ത പറഞ്ഞു
പ്രസിഡന്റ് പദത്തിലേക്കുള്ള മത്സരത്തില്‍ റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി പദം ഏറെക്കുറെ ഉറപ്പിച്ചിരിക്കുന്ന ട്രമ്പിന്റെ മുസ്ലിങ്ങളുമായി ബന്ദപ്പെട്ട പല പ്രസ്താവനകളുമാണ് ഇന്ത്യയില്‍ ആരാധകരെ നേടി കൊടുത്തത്. മുസ്ലിങ്ങള്‍ അമേരിക്കയില്‍ കുടിയേറുന്നത് വിലക്കണമെന്നും മറ്റുമുള്ള ട്രെമ്പിന്റെ പല പ്രസ്താവനകള്‍ക്കുമെതിരെ ലോക വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു