അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരം അവസാനഘട്ടത്തോട് അടുക്കുമ്പോള്‍, ഹിലറിക്ക് വീണ്ടും തിരച്ചടി. വെസ്റ്റ് വിര്‍ജീനിയയില്‍ നടന്ന മത്സരത്തില്‍ ബേണി സാന്‍ഡേഴ്സ് ഹിലരിയെ മറികടന്നു. 2383 പ്രതിനിധികളുടെ പിന്തുണ വേണ്ട ഹിലരിയ്ക്ക് ഇതുവരെ 2,228 പ്രതിനിധികളുടെ പിന്തുണയുണ്ട്. ഇനിയുള്ള മത്സരത്തില്‍ തോറ്റാല്‍ പോലും പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്കുള്ള നോമിനേഷന് 17 ശതമാനം പ്രതിനിധികളുടെ പിന്തുണ മാത്രം മതി.
പക്ഷെ കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും, തുടര്‍ച്ചയായ രണ്ടാം തോല്‍വി ഹിലരിയെ വല്ലാതെ അലട്ടുന്നുണ്ട്. അതെ സമയം തുടര്‍ച്ചയായി ജയിക്കുകയും എതിരാളികള്‍ പിന്മാറിയതും റിപ്പബ്ലികന്‍ സ്ഥാനാര്‍ഥി ഡോണാള്‍ഡ് ട്രംപിന് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജയ സാധ്യതയ്ക്കുള്ള ആത്മവിശ്വാസം വര്‍ധിപ്പിച്ചു.ജയ സാധ്യത തീരെ ചെറുതയിട്ടും ബേണി സാന്‍ഡേഴ്സ് തന്റെ പോരാട്ടം തുടരുന്നു. കാലിഫോര്‍ണിയയില്‍ അടുത്ത മാസം വരുന്ന ഡെമോക്രാറ്റിക് മത്സരത്തിന് ഇപ്പോഴേ തയാറെടുക്കുകയാണ് ബേണി. തിങ്കളാഴ്ച തന്നെ അദ്ദേഹം പ്രചാരണവും നടത്തി. എന്തായാലും ഇനി വരാന്‍ പോകുന്ന മത്സരം ഹിലരിയ്ക്ക് കനത്ത
വെല്ലുവിളിയാണ് നല്‍കുന്നത്.