ആഗ്ര: സ്ഥിരമായി വണ്ടിയിൽ സാധനങ്ങൾ മറന്നുവെക്കുന്നവരാണോ നിങ്ങൾ. എങ്കിൽ ഇങ്ങിനെയൊരു കഥ കൂടി കേൾക്കണം. സംഭവം നടക്കുന്നത് ആഗ്രയിലാണ്. വിനോദ യാദവ് എന്ന ഒട്ടോറിക്ഷാ ഡ്രൈവറാണ് കഥയിലെ താരം.
ബുധനാഴ്ചയാണ് സംഭവം നടക്കുന്നത്. ആഗ്രാ കൻറോൺമെൻറ് റെയിൽവേ സ്റ്റേഷനിൽ ഗേറ്റിന് സമീപമാണ് ഉപേക്ഷിക്കപ്പെട്ട നിലയിലൊരു ട്രോളി ബാഗ് വിനോദിൻറെ ശ്രദ്ധയിൽപ്പെട്ടത്. പരിശോധിച്ചപ്പോൾ 75000 രൂപയും സ്വർണ്ണാഭരണങ്ങളുമായിരുന്നു ഉള്ളിൽ. ഒട്ടും മടിച്ചില്ല. നേരെ റെയിൽവേ പോലീസിൽ വിനോദ് ബാഗ് എൽപ്പിച്ചു.
ALSO READ : Actress Praveena: നടി പ്രവീണയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തില്‍ ഒരു പ്രതികൂടി അറസ്റ്റില്‍
ബാഗിനുള്ളിൽ നിന്നും ലഭിച്ച അഡ്രസ്സ് പ്രകാരം ഹത്രാസ് ജില്ലയിലെ ബിരി സിങ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ബാഗെന്ന് പോലീസ് കണ്ടെത്തി. തുടർന്ന് ഇദ്ദേഹത്തിൻറെ ബന്ധുക്കളെ പോലീസ് തന്നെ വിവരമറിയിക്കുകയും ചെയ്തു. ബാഗ് ഏൽപ്പിച്ച വിനോദ് യാദവിന് നന്ദി പറയാനും അദ്ദേഹം മറന്നില്ല.
വർഷങ്ങളായി ആഗ്ര കൻറോൺമെൻറ് സ്റ്റേഷന് സമീപം ഒാട്ടോ ഒാടിക്കുന്നയാളാണ് വിനോദ് യാദവ്. ബാഗ് എൽപ്പിക്കേണ്ടത് തൻറെ കടമയാണെന്നാണ് മാധ്യമങ്ങളോട് വിനോദ് പ്രതികരിച്ചത്.
ALSO READ : Monson Mavunkal | തട്ടിപ്പ് കേസ്: മോൻസൻ മാവുങ്കലിന്റെ റിമാൻഡ് കാലാവധി 14 ദിവസത്തേക്ക് നീട്ടി
റെയിൽവേ സ്റ്റേഷനിൽ ഇത്തരത്തിൽ നിരവധി കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ചിലർക്ക് നഷ്ടമായ സാധനങ്ങൾ കിട്ടാറുണ്ട്. എന്നാൽ മറ്റ് ചിലർക്ക് ഇതൊന്നും കിട്ടാറുമില്ല. വിനോദ് യാദവിനെ പോലെയുള്ള കുറച്ച് പേരാണ് എല്ലായിടത്തുമുള്ളതെന്ന് പോലീസും പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...