Covid19: പ്ലാസ്മാ തെറാപ്പി ഫലപ്രദമല്ലെന്ന് ഐസി.എം.ആർ,മാർഗ രേഖകളിൽ നിന്നടക്കം പ്ലാസ്മാ തെറാപ്പി നീക്കം ചെയ്തു.

ചികിത്സാ മാര്‍ഗ്ഗരേഖകളില്‍ നിന്നുള്‍പ്പെടെ പ്ലാസ്മ തെറാപ്പി നീക്കം ചെയ്തു കഴിഞ്ഞു

Written by - Zee Malayalam News Desk | Last Updated : May 18, 2021, 08:45 AM IST
  • നേരത്തെ, ലോകാരോഗ്യ സംഘടനയും പ്ലാസ്മ തെറാപ്പിയില്‍ ആശങ്ക അറിയിച്ചിരുന്നു.
  • കോവിഡ് ബാധിതരെ മരണത്തില്‍ നിന്ന് രക്ഷപ്പെടുത്താനോ പ്ലാസ്മ തെറാപ്പി സഹായിക്കുന്നില്ലെന്നാണ് ഐസിഎംആര്‍ കണ്ടെത്തിയിരിക്കുന്നത്.
  • പ്ലാസ്മ തെറാപ്പി ഫലപ്രദമല്ലെന്ന് പല ഡോക്ടര്‍മാരും അഭിപ്രായപ്പെട്ടിരുന്നു.
  • പ്ലാസ്മ ദാനം ചെയ്യാന്‍ ആവശ്യപ്പെട്ടുള്ള വലിയ ക്യാംപയിനുകള്‍ രാജ്യത്ത് നടന്നിരുന്നു
Covid19: പ്ലാസ്മാ തെറാപ്പി ഫലപ്രദമല്ലെന്ന് ഐസി.എം.ആർ,മാർഗ രേഖകളിൽ നിന്നടക്കം പ്ലാസ്മാ തെറാപ്പി നീക്കം ചെയ്തു.

Newdelhi: കോവിഡ് (Covid Live Updates) ചികിത്സയിൽ  പുതിയ മാറ്റങ്ങൾ നിർദ്ദേശിച്ച് ഐ.സി.എം.ആർ. ചികിത്സയ്ക്ക്  നേരത്ത നടത്തിയിരുന്ന പ്ലാസ്മാ ചികിത്സ ഫലപ്രദമല്ലെന്നാണ് കണ്ടെത്തൽ.

തുടര്‍ന്ന് ചികിത്സാ മാര്‍ഗ്ഗരേഖകളില്‍ നിന്നുള്‍പ്പെടെ പ്ലാസ്മ തെറാപ്പി നീക്കം ചെയ്തു കഴിഞ്ഞു. നേരത്തെ പ്ലാസ്മ ദാനം ചെയ്യാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള വലിയ ക്യാംപയിനുകള്‍ രാജ്യത്ത് നടന്നിരുന്നു. സിനിമാ സംവിധായകന്‍ എസ് എസ് രാജമൗലി ഉള്‍പ്പെടെ നിരവധിപേര്‍ പ്ലാസ്മ ദാനം ചെയ്ത് മുന്നോട്ട് വരികയും ചെയ്തിരുന്നു.

ALSO READ: ഉത്തർപ്രദേശിൽ 73 കൊവിഡ് രോ​ഗികൾക്ക് ബ്ലാക്ക് ഫം​ഗസ് റിപ്പോർട്ട് ചെയ്തു; മൂന്ന് മരണം

നേരത്തെ, ലോകാരോഗ്യ സംഘടനയും (WHO) പ്ലാസ്മ തെറാപ്പിയില്‍ ആശങ്ക അറിയിച്ചിരുന്നു. ഗുരുതരമായവരുടെ ആരോഗ്യനില വഷളാവാതിരിക്കാനോ കോവിഡ് ബാധിതരെ മരണത്തില്‍ നിന്ന് രക്ഷപ്പെടുത്താനോ പ്ലാസ്മ തെറാപ്പി സഹായിക്കുന്നില്ലെന്നാണ് ഐസിഎംആര്‍ കണ്ടെത്തിയിരിക്കുന്നത്. മുന്‍പ് തന്നെ പ്ലാസ്മ തെറാപ്പി ഫലപ്രദമല്ലെന്ന് പല ഡോക്ടര്‍മാരും അഭിപ്രായപ്പെട്ടിരുന്നു.

ALSO READImmunity Booster: തുളസി, കുരുമുളക് എന്നിവ ഉപയോഗിച്ച് തയ്യാറാക്കിയ ഈ കഷായം നിങ്ങളെ കൊറോണയിൽ നിന്ന് രക്ഷിക്കും

എന്താണ് പ്ലാസ്മാ തെറാപ്പി

കോവിഡ് മുക്തനായ ആരോഗ്യവാനായ ആളിൽ നിന്നും രക്ത പ്ലാസ്മ ശേഖരിച്ച് രോഗം ബാധിച്ചവരിൽ ഉപയോഗിക്കുന്ന രീതിയാണിത്. എന്നാൽ നിരവധി തവണ നടത്തിയ പരീക്ഷണങ്ങളിൽ ഇത് ഫലപ്രദമല്ലെന്ന് കണ്ടെത്തി. ഇതോടെ ചികിത്സയിൽ നിന്നും നീക്കം ചെയ്യുകയായിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News