കാശ്മീർ: കൊടും തണുപ്പിലും സൈന്യം ജാഗ്രതയോടെ കാത്തിരിക്കുന്നുവെന്ന് ഒരിക്കൽ കൂടി ഒാർമിപ്പിച്ച് ഒരു റെസ്ക്യൂ ഒാപ്പേറേഷൻ കൂടി കാശ്മീരിൽ കഴിഞ്ഞ ദിവസം നടന്നു. ആശുപത്രിയിൽ പോവാനാവാതെ മഞ്ഞിലും തണുപ്പിലും ബുദ്ധിമുട്ടിയെ Iഗർഭിണിയെ ആർമി തന്നെ നേരിട്ടെത്തി ആശുപത്രിയിലെത്തിച്ചു. കനത്ത മഞ്ഞു വീഴ്ചയിൽ വലഞ്ഞ പൂര്‍ണ ഗര്‍ഭിണിയെ രണ്ട് കിലോ മീറ്ററോളം കാൽ നടയായാണ് ആർമി സുരക്ഷിതമായാണ് ആശുപത്രിയിലെത്തിച്ചത്.
ALSO READ:ഗുരുവായൂരിൽ മാവോയിസ്റ്റുകൾ എത്തിയെന്ന് ഫോൺ സന്ദേശം: പോലീസ് ജാഗ്രതയിൽ
പ്രതിരോധ മന്ത്രാലയം പങ്കുവെച്ച വീഡിയോ കാണാം
Heavy snow in Kashmir brings unprecedented challenges for citizens, especially in higher reaches. Watch the Soldier & Awam fighting it out together by evacuating a patient to the nearest PHC for medical treatment. #ArmyForAwam#AmanHaiMuqam pic.twitter.com/DBXPhhh0RP
— PRO Udhampur, Ministry of Defence (@proudhampur) January 7, 2021
ചൊവ്വാഴ്ച അര്‍ധരാത്രിയോടെയാണ് കുപ്‌വാരയിലെ കരല്‍പുരയിലുള്ള രാഷ്ട്രീയ റൈഫിൾസിന്റെ ക്യാമ്പിലേക്ക് സഹായം അഭ്യർഥിച്ച കോളെത്തിയത്. കശ്മീരിലെ ടാങ്മാര്‍ഗ് പ്രദേശത്തെ ഗ്രാമത്തില്‍ നിന്നായിരുന്നു ഫോണ്‍ വിളിയെത്തുന്നത്. മഞ്ഞുവീഴ്ചയാണെന്നും പ്രസവ വേദനയെത്തിയ തന്റെ ഭാര്യയെ ആശുപത്രിയിലെത്തിക്കാന്‍ മറ്റുമാര്‍ഗങ്ങളില്ല, സഹായിക്കണമെന്നും അഭ്യര്‍ഥിച്ച് യുവതിയുടെ ഭര്‍ത്താവാണ് സൈനികരെ വിളിച്ചത്.ഉടന്‍തന്നെ ഒരു ആരോഗ്യപ്രവര്‍ത്തകനേയും ഒപ്പംകൂട്ടി സൈനികര്‍ സംഭവ സ്ഥലത്തേക്ക് തിരിച്ചു.
ALSO READ: Covid Vaccination: സംസ്ഥാനത്ത് ഇന്ന് രണ്ടാം ഘട്ട ഡ്രൈ റൺ
ക്യാമ്പിൽ നിന്ന് ഏകദേശം അഞ്ച് കിലോമീറ്ററോളം ദൂരം സഞ്ചരിച്ചാണ് സൈനിക സംഘം ഗര്‍ഭിണിയുടെ വീട്ടിലേക്കെത്തിയത്. പ്രാഥമിക പരിശോധനയ്ക്ക് ശേഷം ഗര്‍ഭിണിയെ സ്ട്രെച്ചറില്‍ ചുമന്ന് രണ്ട് കിലോമീറ്ററോളം മഞ്ഞിലൂടെ നടന്ന് അടുത്തുള്ള റോഡ് വരെയെത്തിച്ചു. ഇവിടെനിന്നും യുവതിയെ അതിവേഗം അടുത്തുള്ള ആശുപത്രിയിലേക്കും എത്തിച്ചു. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിലും പ്രചരിച്ചതോടെ ദൃശ്യമാധ്യമങ്ങളും ഏറ്റെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...