ന്യൂഡൽഹി: ഇന്ത്യൻ ആർമിയുടെ 139-ാമത് ടെക്‌നിക്കൽ ഗ്രാജ്വേറ്റ് കോഴ്‌സിലേക്ക് (ടിജിസി-139) അപേക്ഷ ക്ഷണിച്ചു. എഞ്ചിനീയറിംഗ് ബിരുദധാരികളായ പുരുഷൻമാർക്കാണ് അവസരം. തിരഞ്ഞെടുക്കപ്പെടുന്നവർക്കായി ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ (ഐഎംഎ) 2024 ജൂലൈയിൽ പരിശീലനം ആരംഭിക്കും. പെർമനൻറ് കമ്മീഷനാണിത്. താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് 2023 ഒക്ടോബർ 26-ന് മുമ്പായി ഔദ്യോഗിക വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം.
ഉദ്യോഗാർഥികൾ ഒന്നുകിൽ ഇന്ത്യൻ പൗരന്മാരായിരിക്കണം അല്ലെങ്കിൽ നേപ്പാൾ, പാകിസ്ഥാൻ, ബർമ്മ, ശ്രീലങ്ക, ചില കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവ ഉൾപ്പെടുന്ന ഒരു പ്രത്യേക പശ്ചാത്തലം ഉണ്ടായിരിക്കണം. മറ്റ് വിശദാംശങ്ങൾ ചുവടെ. അപേക്ഷകരുടെ പ്രായപരിധി 20 നും 27 നും ഇടയിലായിരിക്കണം. 1997 ജൂലൈ 2 നും 2004 ജൂലൈ 1 നും ഇടയിൽ ജനിച്ചവരായിരിക്കണം.
വിദ്യാഭ്യാസ യോഗ്യത
ഉദ്യോഗാർത്ഥികൾ എഞ്ചിനീയറിംഗ് ബിരുദധാരികളായിരിക്കണം. അവസാന വർഷക്കാർക്കും അപേക്ഷിക്കാം. അവസാന വർഷക്കാർ 2024 ജൂലൈ 1-നകം ബിരുദം പൂർത്തിയാക്കണം. അല്ലെങ്കിൽ എഞ്ചിനീയറിംഗ് ബിരുദ സർട്ടിഫിക്കറ്റ് IMA-യിൽ പരിശീലനം ആരംഭിച്ച് 12 ആഴ്‌ചയ്‌ക്കുള്ളിൽ നേടിയിരിക്കണം. ലെഫ്റ്റനൻറായിയിരിക്കും ആദ്യത്തെ നിയമനം.
അപേക്ഷിക്കേണ്ട വിധം
1. ഇന്ത്യൻ ആർമിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
2. സൈറ്റിൽ ഓഫീസർ എൻട്രി തിരഞ്ഞെടുക്കുക, ലോഗിൻ സെലക്ട് ചെയ്യുക
3. നിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം വായിച്ചതിനുശേഷം ഓൺലൈൻ രജിസ്ട്രേഷൻ ഫോം പൂരിപ്പിക്കുക. രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ, ഡാഷ്‌ബോർഡിന് താഴെ 'ഓൺലൈനായി അപേക്ഷിക്കുക' എന്നതിൽ ക്ലിക്ക് ചെയ്യുക.
4. ഓഫീസർ സെലക്ഷനുള്ള 'യോഗ്യത' പേജിലേക്ക് നിങ്ങൾക്ക് പോകാം.
5. ഇവിടെ ടെക്‌നിക്കൽ ഗ്രാജ്വേറ്റ് കോഴ്‌സിനായി അപേക്ഷിക്കണം.
6. ഇവിടെ ഒരു 'അപേക്ഷാ ഫോം' പേജ് തുറക്കും. ആവശ്യമായ വിശദാംശങ്ങൾ പൂരിപ്പിക്കണം
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.