Indian Railways Important Update: ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗ് നിയമങ്ങൾ അടിമുടി മാറ്റി IRCTC

നിങ്ങള്‍ പലപ്പോഴും ട്രെയിനില്‍ യാത്ര ചെയ്യുന്നവരും ഓണ്‍ലൈനായി  ടിക്കറ്റ് ബുക്ക്  ചെയ്യുന്നവരുമാണ് എങ്കില്‍ ഇന്ത്യന്‍ റെയില്‍വേ നല്‍കുന്ന ഈ പ്രധാനപ്പെട്ട വാര്‍ത്ത  ശ്രദ്ധിക്കുക. അതായത്, ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള നിയമങ്ങളില്‍ അടിമുടി മാറ്റം വരുത്തിയിരിയ്ക്കുകയാണ്  IRCTC.

Written by - Zee Malayalam News Desk | Last Updated : May 11, 2022, 01:50 PM IST
  • IRCTC പുറപ്പെടുവിച്ച അറിയിപ്പ് അനുസരിച്ച്, ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുമ്പ് ഉപയോക്താക്കളുടെ മൊബൈൽ നമ്പറും ഇ-മെയിൽ ഐഡിയും വേരിഫൈ ചെയ്യേണ്ടതുണ്ട്.
  • ഈ രണ്ട് പ്രധാന വിവരങ്ങളുടെ വെരിഫിക്കേഷന്‍ കൂടാതെ ഇനി ഓൺലൈൻ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കില്ല.
Indian Railways Important Update: ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗ് നിയമങ്ങൾ അടിമുടി മാറ്റി IRCTC

Indian Railways IRCTC Ticket Booking Rules: നിങ്ങള്‍ പലപ്പോഴും ട്രെയിനില്‍ യാത്ര ചെയ്യുന്നവരും ഓണ്‍ലൈനായി  ടിക്കറ്റ് ബുക്ക്  ചെയ്യുന്നവരുമാണ് എങ്കില്‍ ഇന്ത്യന്‍ റെയില്‍വേ നല്‍കുന്ന ഈ പ്രധാനപ്പെട്ട വാര്‍ത്ത  ശ്രദ്ധിക്കുക. അതായത്, ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള നിയമങ്ങളില്‍ അടിമുടി മാറ്റം വരുത്തിയിരിയ്ക്കുകയാണ്  IRCTC.

യഥാർത്ഥത്തിൽ, ആപ്പിലൂടെയും വെബ്‌സൈറ്റിലൂടെയും ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള നിയമങ്ങളിലാണ്  IRCTC മാറ്റങ്ങള്‍ വരുത്തിയിരിയ്ക്കുന്നത്. പുതിയ നിയമം നടപ്പാക്കുന്നതോടെ കോടിക്കണക്കിന് വരുന്ന IRCTC ഉപയോക്താക്കൾക്ക്  തങ്ങളുടെ അക്കൗണ്ട് പുന: പരിശോധിക്കേണ്ടതായി വരും.

ഇന്ത്യൻ റെയിൽവേയുടെ അനുബന്ധ സ്ഥാപനമായ IRCTC പുറപ്പെടുവിച്ച അറിയിപ്പ് അനുസരിച്ച്, ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുമ്പ് ഉപയോക്താക്കളുടെ മൊബൈൽ നമ്പറും ഇ-മെയിൽ ഐഡിയും വേരിഫൈ ചെയ്യേണ്ടതുണ്ട്. ഈ രണ്ട്  പ്രധാന വിവരങ്ങളുടെ  വെരിഫിക്കേഷന്‍ കൂടാതെ ഇനി ഓൺലൈൻ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ  സാധിക്കില്ല.

Also Read:  Sedition Case: രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ അധികാരം നല്‍കുന്ന 124 A വകുപ്പ് മരവിപ്പിച്ച് സുപ്രീം കോടതി

ഏറെ നാളുകളായി, അതായത് കുറഞ്ഞത് രണ്ടു വര്‍ഷമെങ്കിലും  IRCTC ആപ്പ് വഴിയോ വെബ്‌സൈറ്റ് വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യാത്ത യാത്രക്കാർക്ക് ഈനിയമം ബാധകമായിരിക്കും.  അതായത് നിങ്ങള്‍ വളരെക്കാലമായി ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്തിരുന്നില്ല എങ്കില്‍ ആദ്യം ഈ വെരിഫിക്കേഷന്‍  പ്രക്രിയ പൂര്‍ത്തിയാക്കുക.

IRCTC യുടെ മൊബൈൽ നമ്പര്‍ ഇ-മെയിൽ ഐഡി വെരിഫിക്കേഷന്‍  പ്രക്രിയ  വളരെ ലളിതമാണ്.   വെരിഫിക്കേഷന്‍  പ്രക്രിയ എങ്ങിനെ പൂര്‍ത്തിയാക്കാം? 
  
1. IRCTC ആപ്പിലോ  വെബ്സൈറ്റിലോ പ്രവേശിച്ച് വെരിഫിക്കേഷന്‍ വിൻഡോയിൽ ക്ലിക്ക് ചെയ്യുക.

2.  ഇവിടെ നിങ്ങൾ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും ഇ-മെയിൽ ഐഡിയും നൽകണം.

3. ഈ രണ്ടു വിവരങ്ങളും നല്‍കിയ ശേഷം വെരിഫൈ ( verify) ബട്ടണിൽ ക്ലിക്ക് ചെയ്യുക.

4. ഇപ്പോള്‍ നിങ്ങളുടെ മൊബൈലില്‍ ഒരു OTP ലഭിക്കും.  അത് നൽകി മൊബൈൽ നമ്പർ വെരിഫൈ ചെയ്യുക.

5. അതുപോലെ, ഇ-മെയിൽ ഐഡിയിൽ ലഭിച്ച കോഡ് നൽകിയ ശേഷം, നിങ്ങളുടെ മെയിൽ ഐഡിയും   വെരിഫൈ  ചെയ്യാം.  

6. ഇതോടെ വെരിഫിക്കേഷന്‍  പ്രക്രിയ പൂര്‍ത്തിയായി. ഇനി നിങ്ങള്‍ക്ക് നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് ഏത് ട്രെയിനിനും ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാം...

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News