Vaccine Wastage: ഏറ്റവും കൂടുതൽ വാക്‌സിൻ പാഴാക്കുന്നത് Jharkhand ഉം Chhattisgarh ഉം; മൂന്ന് ഡോസിൽ 1 ഡോസ് വീതം പാഴാക്കുന്നുവെന്ന് കേന്ദ്രം

വിവിധ സംസ്ഥാനങ്ങളിൽ വാക്‌സിൻ ക്ഷാമം അതിരൂക്ഷമായത് മൂലം വാക്‌സിനേഷൻ നിർത്തിവച്ചിരുന്ന സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വിവരങ്ങൾ പുറത്ത് വിട്ടത്.  

Written by - Zee Malayalam News Desk | Last Updated : May 26, 2021, 02:18 PM IST
  • വിവിധ സംസ്ഥാനങ്ങളിൽ വാക്‌സിൻ ക്ഷാമം അതിരൂക്ഷമായത് മൂലം വാക്‌സിനേഷൻ നിർത്തിവച്ചിരുന്ന സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വിവരങ്ങൾ പുറത്ത് വിട്ടത്.
  • ഏറ്റവും കൂടുതൽ വാക്‌സിൻ ഡോസുകൾ പാഴാക്കിയിട്ടുള്ളത് ജാർഖണ്ഡ് ആണെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു.
  • പല സംസ്ഥാനങ്ങളും വാക്‌സിൻ ക്ഷാമത്തെ കുറിച്ച് പരാതിപ്പെടുമ്പോഴാണ് നിലവിൽ ലഭ്യമായിട്ടുള്ള വാക്‌സിൻ ഡോസുകൾ പാഴാക്കുന്നതെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു.
  • ഏറ്റവും കൂടുതൽ വാക്‌സിൻ പാഴാക്കുന്ന രണ്ടാമത്തെ സംസ്ഥാനം ഛത്തിസ്ഗഡും മൂന്നാമത്തെ സംസ്ഥാനം തമിഴ്നാടുമാണ്.
Vaccine Wastage: ഏറ്റവും കൂടുതൽ  വാക്‌സിൻ പാഴാക്കുന്നത് Jharkhand ഉം Chhattisgarh ഉം; മൂന്ന് ഡോസിൽ 1 ഡോസ് വീതം പാഴാക്കുന്നുവെന്ന് കേന്ദ്രം

New Delhi: രാജ്യത്ത് (India) ഏറ്റവും കൂടുതൽ വാക്‌സിൻ ഡോസുകൾ (Vaccine Dose) പാഴാക്കുന്നത് ജാർഖണ്ഡും ഛത്തിസ്ഗർഡും ആണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. വിവിധ സംസ്ഥാനങ്ങളിൽ വാക്‌സിൻ ക്ഷാമം അതിരൂക്ഷമായത് മൂലം വാക്‌സിനേഷൻ നിർത്തിവച്ചിരുന്ന സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വിവരങ്ങൾ പുറത്ത് വിട്ടത്.

 ഏറ്റവും കൂടുതൽ വാക്‌സിൻ (Vaccine) ഡോസുകൾ പാഴാക്കിയിട്ടുള്ളത് ജാർഖണ്ഡ് ആണെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു. പല സംസ്ഥാനങ്ങളും വാക്‌സിൻ ക്ഷാമത്തെ കുറിച്ച് പരാതിപ്പെടുമ്പോഴാണ് നിലവിൽ ലഭ്യമായിട്ടുള്ള വാക്‌സിൻ ഡോസുകൾ പാഴാക്കുന്നതെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു.

ALSO READ: കോവിഡ് ബാധിച്ച് മരിച്ചാലും 60 വയസുവരെ ജീവനക്കാരുടെ ശമ്പളം അവരുടെ കുടുംബത്തിന് നൽകുമെന്ന് TATA Steel

രാജ്യത്താകമാനം 6.3 ശതമാനം വാക്‌സിൻ ഡോസുകളാണ് പാഴാക്കുന്നത്. ജാർഖണ്ഡ് (37.3%), ഛത്തീസ്ഗഡ് (30.2%), തമിഴ്നാട് (15.5%), ജമ്മു കശ്മീർ (10.8%), മധ്യപ്രദേശ് (10.7%) എന്നീ സംസ്ഥാനങ്ങളാണ് ഏറ്റവും കൂടുതൽ വാക്‌സിൻ പാഴാക്കുന്നത്. 

ALSO READ: Black Fungus vs White Fungus vs Yellow Fungus: ഏത് ഫംഗസ് ബാധയാണ് കൂടുതൽ അപകടക്കാരി; ആർക്കാണ് ഫംഗസ്‌ ബാധ ഉണ്ടാകാൻ സാധ്യത?

ഏറ്റവും കൂടുതൽ വാക്‌സിൻ പാഴാക്കുന്ന രണ്ടാമത്തെ സംസ്ഥാനം ഛത്തിസ്ഗഡും മൂന്നാമത്തെ സംസ്ഥാനം തമിഴ്നാടുമാണ് (Tamilnadu). ഓരോ സംസ്ഥാനത്തിനും അവിടത്തെ ജനസംഖ്യയ്ക്കും ആവശ്യത്തിനും അനുസരിച്ചാണ് വാക്‌സിൻ നൽകുന്നത്. ഇതിൽ പാഴാക്കുന്ന വാക്‌സിന്റെ അളവും കണക്കാക്കും.

ALSO READ: India Covid Update : പ്രതിദിന കോവിഡ് കണക്കുകൾ 2 ലക്ഷത്തിന് താഴെ, മരണനിരക്ക് 3,511

കേന്ദ്ര ആരോഗ്യ മന്ത്രാലയം നൽകുന്ന വിവരങ്ങൾ അനുസരിച്ച് എക്സ്പയറി ഡേറ്റ് കഴിയുന്നത് കൊണ്ടും ചൂടിലും തണുപ്പിലും വാക്‌സിൻ നശിക്കുന്നതും കൊണ്ടാണ് വാക്‌സിൻ പാഴാക്കുന്നത്. അത് മാത്രമല്ല പലയിടത്തും വാക്‌സിൻ പാഴാകാൻ വാക്‌സിൻ പാഴാകുന്നതും കാരണമാകുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News