ലഖ്നൗ: ഉത്തർപ്രദേശിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ (Yogi Adithyanath) വികസന നേട്ടങ്ങളുടെ പരസ്യത്തിൽ കൊൽക്കത്തയിലെ ഫ്ലൈ ഓവറും. ഉത്തർപ്രദേശ് സർക്കാർ നൽകിയ പരസ്യത്തിലാണ് കൊൽക്കത്തയിലെ മേൽപ്പാലവും ഉൾപ്പെട്ടത്.
യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലേറിയതിന് ശേഷം യുപിയെ പുതിയ ഉയരങ്ങളിലേക്ക് നയിച്ചുവെന്നാണ് പരസ്യത്തിന്റെ ഉള്ളടക്കം. നീല, വെള്ള നിറങ്ങളിലുള്ള പെയിന്റും മഞ്ഞ ടാക്സിയും ചിത്രത്തിൽ കാണാം. ഇതോടെയാണ് കൊൽക്കത്തയിലെ മാ ഫ്ലൈ ഓവറാണിതെന്ന് വ്യക്തമായത്.
Transforming UP for @myogiadityanath means stealing images from infrastructure seen in Bengal under @MamataOfficial's leadership and using them as his own!
Looks like the 'DOUBLE ENGINE MODEL' has MISERABLY FAILED in BJP’s strongest state and now stands EXPOSED for all! https://t.co/h9OlnhmGPw
— Abhishek Banerjee (@abhishekaitc) September 12, 2021
Thuggy Yogi in his UP ads with Kolkata’s MAA flyover, our JW Marriott & our iconic yellow taxis!
Change your soul or at least your ad agency Gudduji!
P.S. Looking forward to FIRs against me in Noida now :-) pic.twitter.com/I7TRUMvCjO
— Mahua Moitra (@MahuaMoitra) September 12, 2021
ഉത്തർപ്രദേശ് സർക്കാരിന്റെ പരസ്യം സമൂഹമാധ്യമങ്ങളിലും പ്രചരിച്ചു. ഇതോടെ, ബിജെപിയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് തൃണമൂൽ നേതാക്കൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...