Lakshadweep issue: ലക്ഷദ്വീപിലെ ജനങ്ങളുടെ അവകാശത്തിനായി പോരാടും, കോണ്‍ഗ്രസ്‌ നേതാവ് പ്രിയങ്ക ഗാന്ധി

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍  പ്രഫുല്‍ പട്ടേല്‍ അടുത്തിടെ കൈക്കൊണ്ട നടപടികള്‍ ഏറെ  പ്രതിഷേധത്തിനും വിവാദങ്ങള്‍ക്കും വഴിതെളിച്ചിരിയ്ക്കുകയാണ്. രാജ്യം  ഈ വിഷയം ഏറെ ഗൗരവത്തോടെ ചര്‍ച്ച ചെയ്യുന്ന അവസരത്തിലാണ്  കോണ്‍ഗ്രസ്‌ നേതാവ് പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം പുറത്തു വരുന്നത്...  

Written by - Zee Malayalam News Desk | Last Updated : May 25, 2021, 11:17 PM IST
  • ലക്ഷദ്വീപിന്‍റെ പൈതൃകം തകര്‍ക്കാന്‍ അനുവദിക്കില്ല എന്നും ദ്വീപിലെ ജനങ്ങളുടെ അവകാശത്തിനായി പോരാടുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
  • പുതിയ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാനുമുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും പ്രിയങ്ക ആരോപിച്ചു.
Lakshadweep issue: ലക്ഷദ്വീപിലെ ജനങ്ങളുടെ അവകാശത്തിനായി  പോരാടും, കോണ്‍ഗ്രസ്‌ നേതാവ് പ്രിയങ്ക ഗാന്ധി

New Delhi: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍  പ്രഫുല്‍ പട്ടേല്‍ അടുത്തിടെ കൈക്കൊണ്ട നടപടികള്‍ ഏറെ  പ്രതിഷേധത്തിനും വിവാദങ്ങള്‍ക്കും വഴിതെളിച്ചിരിയ്ക്കുകയാണ്. രാജ്യം  ഈ വിഷയം ഏറെ ഗൗരവത്തോടെ ചര്‍ച്ച ചെയ്യുന്ന അവസരത്തിലാണ്  കോണ്‍ഗ്രസ്‌ നേതാവ് പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം പുറത്തു വരുന്നത്...  

ലക്ഷദ്വീപിന്‍റെ  പൈതൃകം തകര്‍ക്കാന്‍ അനുവദിക്കില്ല എന്നും  ദ്വീപിലെ ജനങ്ങളുടെ അവകാശത്തിനായി പോരാടുമെന്നും  പ്രിയങ്ക ഗാന്ധി പറഞ്ഞു.  പുതിയ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാനുമുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അവര്‍ ആരോപിച്ചു. 

"ജനങ്ങള്‍ക്കുമേല്‍ പുതിയ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കേണ്ട യാതൊരു കാര്യവും ബിജെപി സര്‍ക്കാരിനോ ഭരണകൂടത്തിനോ ഇല്ല.  സാംസ്‌കാരിക പൈതൃകം നിലനിര്‍ത്താന്‍ ജനങ്ങള്‍ക്ക് അറിയാം. അവിടുത്തെ ജനങ്ങളുടെ അഭിപ്രായം ആരായാതെ ഇത്തരം നടപടികള്‍ സ്വീകരിക്കുന്നത് ശരിയല്ല. ചര്‍ച്ചകളാണ് ജനാധിപത്യത്തെ നിലനിര്‍ത്തുന്നത്. എന്തുകൊണ്ട് അഭിപ്രായം ആരാഞ്ഞില്ല. അവരുടെയും ദ്വീപുകളുടെയും നന്മക്ക് ഉതകുന്നത് എന്താണെന്ന് അവരോട് ചോദിക്കാതിരുന്നത് എന്തുകൊണ്ടാണ്? ട്വീറ്റില്‍ പ്രിയങ്ക ഗാന്ധി ചോദിച്ചു.

അടുത്തിടെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍  പ്രഫുല്‍ പട്ടേല്‍ കൈക്കൊണ്ട നടപടികളാണ്   പ്രതിഷേധത്തിനും വിവാദങ്ങള്‍ക്കും വഴിതെളി ച്ചിരിയ്ക്കുന്നത്.  ടൂറിസം വികസനത്തിനെന്ന പേരില്‍  കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതും ബീഫ് നിരോധനവും തീരദേശ കുടിയൊഴിപ്പിക്കലും  കുറ്റകൃത്യങ്ങള്‍ കുറവുള്ള ലക്ഷദ്വീപില്‍  ഗുണ്ടാ ആക്ട് നടപ്പിലാക്കിയതുമടക്കം വ്യത്യസ്ത അജണ്ടയുമായി മുന്നോട്ടുപോകുന്ന  ഫ്രഫുല്‍ പട്ടേലിനെതിരെ  ദ്വീപില്‍ വലിയ പ്രതിഷേധം ഉയരുകയാണ്.

Also Read: Lakshadweep: കോടതിയുടെ പ്രവര്‍ത്തനങ്ങള്‍ സ്തംഭിപ്പിച്ച നടപടി, അസിസ്റ്റന്‍റ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍മാരുടെ സ്ഥലംമാറ്റം സ്റ്റേ ചെയ്ത് ഹൈക്കോടതി

മുന്‍ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ ദിനേശ്വര്‍ ശ്വാസകോശ രോഗത്തെ തുടര്‍ന്ന് പെട്ടെന്ന് മരിച്ചതോടെയാണ് കഴിഞ്ഞ ഡിസംബറില്‍ പ്രഫുല്‍ പട്ടേല്‍ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററായി നിയമിക്കപ്പെട്ടത്. മുന്‍ ഗുജറാത്ത് ആഭ്യന്തര സഹമന്ത്രിയായിരുന്നു പ്രഫുല്‍ പട്ടേല്‍. എന്നാല്‍, അധികാരമേറ്റ് മാസങ്ങള്‍ക്കുള്ളില്‍ അദ്ദേഹം കൈക്കൊണ്ട നടപടികള്‍ ദ്വീപിന്‍റെ ശന്തിയ്ക്ക് ഭംഗം വരുത്തിയിരിയ്ക്കുകയാണ്.... 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

 
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

Trending News