Delhi Assembly Elections Result 2025 Live Updates: തലസ്ഥാനത്ത് 'താമര'ത്തിളക്കം; ആംആദ്മിയെ കയ്യൊഴിഞ്ഞ് തലസ്ഥാനം (LIVE)

Delhi Assembly Elections Result 2025 Live Updates: തലസ്ഥാനത്തേക്ക് കണ്ണുംനട്ട് രാജ്യം.  വിധിയെഴുതാൻ ഇനി മണിക്കൂറുകൾ മാത്രം.   

Written by - Zee Malayalam News Desk | Last Updated : Feb 8, 2025, 02:06 PM IST
Live Blog

Delhi Assembly Elections Result 2025 Live Updates: രാജ്യം ഉറ്റുനോക്കുന്ന ഡൽഹി തിരഞ്ഞെടുപ്പ് ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. രാവിലെ എട്ടു മണിയോടെ ആരംഭിക്കുന്ന വോട്ടെണ്ണൽ ഏകദേശം 11 മണിയോടെ പൂർത്തിയാകും.  

അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാർട്ടി ഭരണം നിലനിർത്തുമോ? അതോ ഇത്തവണ തലസ്ഥാനത്ത് താമര വിരിയുമോ എന്നത് നമുക്ക് കാത്തിരുന്നു കാണാം. 70 മണ്ഡലങ്ങളിലെ ജനവിധിയാണ് എന്നറിയാൻ പോകുന്നത്.  മൊത്തം 699 സ്ഥാനാർത്ഥികളും.  19 കൗണ്ടിങ് സെൻസറുകളിലാണ് വോട്ടെണ്ണൽ നടക്കുക.  വോട്ടെടുപ്പിന് ശേഷമുണ്ടായ എക്സിറ്റ് പോൾ ഫലങ്ങളിൽ പ്രതീക്ഷയിലാണ് ബിജെപി.

8 February, 2025

  • 13:45 PM

    Delhi Election Results 2025 LIVE:  ഡൽഹിയുടെ ഹൃദയത്തിൽ മോദി;  വിജയത്തിൽ പ്രതികരിച്ച് അമിത് ഷാ

    ഡൽഹിയുടെ ഹൃദയത്തിലാണ് മോദി എന്ന് അമിത് ഷാ. കള്ളത്തരത്തിന്റെയും ചതിയുടെയും അഴിമതിയുടെയും ചില്ലുകൊട്ടാരം തകർത്ത് ദില്ലി  നിവാസികളെന്നും വ്യാജ വാഗ്ദാനങ്ങൾ നൽകുന്നവർക്ക് ഇതൊരു പാഠമായിരിക്കുമെന്നും അമിത് ഷാ.

  • 13:45 PM

    Delhi Election Results 2025 LIVE:  പ്രധാനമന്ത്രി ബിജെപി ആസ്ഥാനത്ത് എത്തും

    ബിജെപി ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തും. ഇന്ന് വൈകിട്ട് എഴ് മണിക്കാൻ പ്രധാനമന്ത്രി  ബിജെപി ആസ്ഥാനത്ത് എത്തുന്നത്. 

  • 13:15 PM

    Delhi Election Results 2025 LIVE:  വിജയത്തിന് പിന്നിൽ മോദിയുടെ വാഗ്ദാനം 

    ഡൽഹിയിൽ ബിജെപി സർക്കാർ രൂപീകരിക്കാനുള്ള ഒരുക്കങ്ങൾക്കിടയിൽ ഈ ചരിത്ര വിജയത്തിന് കാരണം പ്രധാനമന്ത്രിയുടെ വാഗ്ദാനത്തിലെ ഉറപ്പാണെന്ന ബൈജയന്ത് ജയ് പാണ്ഡ

     

  • 13:15 PM

    Delhi Election Results 2025 LIVE:  കാൽക്കാജി സീറ്റിൽ ആതിഷി വിജയിച്ചു 

    ഡൽഹി മുഖ്യമന്ത്രി അതിഷി കൽക്കാജി സീറ്റിൽ നിന്ന് നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചു. ബിജെപിയുടെ രമേശ് ബിദൂരിയെ പരാജയപ്പെടുത്തി.

  • 12:45 PM

    Delhi Election Results 2025 LIVE:  മനീഷ് സിസോസിയ പരാജയപ്പെട്ടു 

    ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ എഎപി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായിരുന്ന മനീഷ് സിസോദിയ ജനക്പുരി സീറ്റിൽ പരാജയപ്പെട്ടു.

     

  • 12:15 PM

    Delhi Election Results 2025 LIVE:  ഇത് എൻ്റെ വ്യക്തിപരമായ പരാജയം അവധ് ഓജ

    ഇത് തന്റെഎൻ്റെ വ്യക്തിപരമായ പരാജയമാണെന്ന് പട്പർഗഞ്ച് സീറ്റിൽ മത്സരിച്ച എഎപി സ്ഥാനാർത്ഥി അവധ് ഓജ

     

  • 12:15 PM

    Delhi Election Results 2025 LIVE:  ബിജെപി ഓഫീസിന് പുറത്ത് വിജയാഘോഷം

    ഡൽഹിയിലെ ബിജെപി ഓഫീസിന് പുറത്ത് വിജയാഘോഷം 

     

  • 12:00 PM

    Delhi Election Results 2025 LIVE:  പാർട്ടിയുടെ മുന്നേറ്റത്തിൽ വികാരാധീനനായി പുനീത് വോറ 

    ദേശീയ തലസ്ഥാനത്ത് ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന് ഔദ്യോഗിക വാർത്തകൾക്കിടയിൽ വികാരാധീനനായി പുനീത് വോറ

     

  • 11:45 AM

    Delhi Election Results 2025 LIVE: 1200-ലധികം വോട്ടുകൾക്ക് അരവിന്ദ് കെജ്‌രിവാൾ  പിന്നിൽ

    വെട്ടെണ്ണൽ പുരോഗമിക്കുകയാണ്.  ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് 45 സീറ്റുകളിൽ ബിജെപിയും 25 സീറ്റുകളിൽ എഎപിയും മുന്നേറുന്നു.  അരവിന്ദ് കെജ്രിവാളിനെ മറികടന്ന് ബിജെപിയുടെ പർവേഷ് സാഹിബ് സിംഗ് ലീഡ് ചെയ്യുകയാണ്.

  • 11:45 AM

    Delhi Election Results 2025 LIVE:മനീഷ് സിസോദിയ ലീഡ് നേടുന്നു

    ജംഗ്പുര നിയമസഭാ മണ്ഡലത്തിൽ മനീഷ് സിസോദിയ ലീഡ് നേടുന്നു

  • 11:30 AM

    Delhi Election Results 2025 LIVE: ഏഴാം റൗണ്ടിലും ബിജെപി മുന്നിൽ 

    ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ  ഏഴാം റൗണ്ടിലേക്ക് എത്തുമ്പോൾ ബിജെപി 42 സീറ്റുകളിൽ മുന്നിലാണ്. പല മണ്ഡലങ്ങളിലും പകുതി ദൂരം പിന്നിട്ടിരിക്കുകയാണ്. ആം ആദ്മി പാർട്ടി 28 സീറ്റുകളിൽ മുന്നേറുന്നു.

  • 11:00 AM

    Delhi Election Results 2025 LIVE: ബിജെപി ആസ്ഥാനത്ത് വിജയാഘോഷം 

    ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയം ഉറപ്പിച്ചതിന് പിന്നാലെ ബിജെപി ആസ്ഥാനടത് വിജയാഘോഷം

     

  • 11:00 AM

    Delhi Election Results 2025 LIVE: കെജ്‌രിവാൾ പിന്നിൽ

    വോട്ടെണ്ണൽ ആറാം റൗണ്ട് പിന്നിടുമ്പോൾ കെജ്‌രിവാൾ 300 വോട്ടുകൾക്ക് പിന്നിലാണെന്നാണ് റിപ്പോർട്ട്

  • 10:45 AM

    Delhi Election Results 2025 LIVE: എഎപി വിട്ട് ബിജെപിയിലെത്തിയ കൈലാഷ് ഗെലോട്ട് മുന്നിൽ

    ഡ​ൽ​ഹി​യി​ൽ എ​എ​പി​യി​ൽ നി​ന്ന് മ​ന്ത്രി​സ്ഥാ​നം അ​ട​ക്കം രാ​ജി​വ​ച്ച് ബി​ജെ​പി​യി​ലെ​ത്തി​യ കൈ​ലാ​ഷ് ഗെ​ലോ​ട്ട് മു​ന്നി​ൽ

  • 10:30 AM

    Delhi Election Results 2025 LIVE: മനീഷ് സിസോഡിയ ജങ്പുരയിൽ ലീഡ് ചെയ്യുന്നു

    എഎപി നേതാവ് മനീഷ് സിസോഡിയ നിലവിൽ ജങ്പുരയിൽ ലീഡ് ചെയ്യുന്നു.

  • 10:30 AM

    Delhi Election Results 2025 LIVE: ബിജെപി കുതിപ്പ് തുടരുന്നു

    ബിജെപി 42 സീറ്റുകളിൽ മുന്നിട്ടു നിൽക്കുന്നു. നിങ്ങൾ പൊതുജനങ്ങളോട് സത്യസന്ധത പുലർത്തിയില്ലെങ്കിൽ തിരിച്ചടിയാകും ഫലമെന്നും. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിന് കീഴിൽ ഡൽഹിയിൽ ഡബിൾ എഞ്ചിൻ സർക്കാർ രൂപീകരിക്കുമെന്നും ഡൽഹി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ച്‌ദേവ പറഞ്ഞു

     

  • 10:00 AM

    Delhi Election Results 2025 LIVE: തലസ്ഥാനത്ത് താമര വിരിയുമോ? ലീഡ് നിലയിൽ ബിജെപിയുടെ വൻകുതിപ്പ്

    ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബിജെപി മുന്നിൽ. ലീഡ് നിലയിൽ കേവലഭൂരിപക്ഷവും കടന്നാണ് ബിജെപിയുടെ മുന്നേറ്റം. നിലവിലെ ഭരണകകക്ഷിയായ എഎപിയാണ് രണ്ടാമത്. 

  • 10:00 AM

    Delhi Election Results 2025 LIVE: കെജ്‌രിവാൾ ലീഡ് ചെയ്യുന്നു 

    ആദ്യ റിപ്പോർട്ടിൽ പിന്നിലായിരുന്ന ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാൾ നിലവിൽ ലീഡ് ചെയ്യുന്നു.

  • 10:00 AM

    Delhi Election Results 2025 LIVE: കാൽക്കാജിയിൽ രമേശ് ബിധുരി ലീഡ് ചെയ്യുന്നു 

    കെജ്‌രിവാളിൻ്റെ കപട വാഗ്ദാനങ്ങളാണ് എഎപിയെ പിന്നോട്ട് നയിച്ചതെന്ന് കാൽക്കാജിയിലെ ബിജെപി സ്ഥാനാർഥി രമേശ് ബിധുരി 

     

  • 09:45 AM

    Delhi Election Results 2025 LIVE: ഔദ്യോഗിക ട്രെൻഡുകൾ പ്രകാരം ബിജെപി 36 സീറ്റുകളിൽ ലീഡ് ചെയ്യുന്നു

    തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വെബ്സൈറ്റ് പ്രകാരം ബിജെപി 36 മണ്ഡലങ്ങളിലും എഎപി 16 മണ്ഡലങ്ങളിലും മുന്നേറുന്നു

     

  • 09:45 AM

    Delhi Election Results 2025 LIVE: മുസ്തഫാബാദിൽ ബിജെപി ലീഡ് ചെയ്യുന്നു

    മുസ്തഫാബാദ് നിയമസഭാ മണ്ഡലത്തിൽ ബിജെപിയുടെ മോഹൻ സിങ് ബിഷ്ത് ലീഡ് ചെയ്യുന്നു. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വെബ്‌സൈറ്റ് അനുസരിച്ച് ആദ്യ റൗണ്ടിൽ 7,747 വോട്ടുകൾ ബിഷ്തിന് ലഭിച്ചു, എഎപിയുടെ ആദിൽ അഹമ്മദ് ഖാനെക്കാൾ 5,700 വോട്ടുകളുടെ ലീഡ് നേടിയിരിക്കുകയാണ്.

  • 09:30 AM

    Delhi Election Results 2025 LIVE: ബിജെപി കുതിപ്പ് തുടരുന്നു

    സീ ന്യൂസ് റിപ്പോർട്ട് അനുസരിച്ച്  ഇതുവരെയുള്ള ലീഡ് നില ബിജെപി 50.35%, എഎപി 41.46%, കോൺഗ്രസ് 6.28% എന്നിങ്ങനെയാണ്.

  • 09:30 AM

    Delhi Election Results 2025 LIVE: ഔദ്യോഗിക ട്രെൻഡുകൾ പ്രകാരം ബിജെപി 15 സീറ്റുകളിൽ ലീഡ് ചെയ്യുന്നു

    തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വെബ്സൈറ്റ് പ്രകാരം ബിജെപി 15 മണ്ഡലങ്ങളിലും എഎപി 3 മണ്ഡലങ്ങളിലും മുന്നേറുന്നു

     

  • 09:15 AM

    Delhi Election Results 2025 LIVE: വൻ കുതിപ്പിൽ ബിജെപി, കോൺഗ്രസ് ഒരിടത്ത് മുന്നേറുന്നു 

    ആദ്യ ഫല സൂചനകൾ അനുസരിച്ച് ബിജെപി വൻ കുതിപ്പ് തുടരുകയാണ്.  ബിജെപി 50, എഎപി 19, കോൺഗ്രസ് 1 

  • 09:15 AM

    Delhi Election Results 2025 LIVE: അരവിന്ദ് കെജ്‌രിവാൾ  പിന്നിൽ

    ആദ്യ മണിക്കൂറിലെ റിപ്പോർട്ട് അനുസരിച്ച് ആം ആദ്മി നേതാവും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ ന്യൂഡൽഹി സീറ്റിൽ പിന്നിലാണ്.

  • 09:15 AM

    Delhi Election Results 2025 LIVE: ബിജെപി ഭൂരിപക്ഷം കടന്നു

    ആദ്യ മണിക്കൂറിൽ റിപ്പോർട്ട് പ്രകാരം ബിജെപി 40 സീറ്റുകളിൽ ലീഡ് ചെയ്യുന്നു, ഭൂരിപക്ഷമായ 36 മറികടന്നു.

  • 09:00 AM

    Delhi Election Results 2025 LIVE: ബിജെപി വൻ കുതിപ്പിലേക്ക്

    വോട്ടെണ്ണല്‍ ഒരു മണിക്കൂറിലേക്ക് എത്തുമ്പോൾ ബിജെപി വമ്പിച്ച കുതിപ്പ് തുടരുകയാണ്.  ബിജെപി 42, എഎപി 22, കോൺഗ്രസ് 1

  • 09:00 AM

    Delhi Election Results 2025 LIVE: ലീഡ് ഉയർത്തി ബിജെപി 

    ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ ആദ്യ ഫലസൂചനകളിൽ ബിജെപി 36 സീറ്റുകളിൽ ലീഡ് ചെയ്യുന്നു ആംആദ്മി 28 ലധികം മണ്ഡലങ്ങളിൽ മുന്നിലാണ്.

  • 08:45 AM

    Delhi Election Results 2025 LIVE: ലീഡുയര്‍ത്തി ബിജെപി 

    വോട്ടെണ്ണൽ ആരംഭിച്ച്  അരമണിക്കൂർ പിന്നിടുമ്പോൾ വൻ കുതിപ്പ് നടത്തുകയാണ് ബിജെപി. കെജ്‌രിവാളും ആതിഷിയും പിന്നിലാണ്. ബിജെപി-31, ആം ആദ്മി-21, കോണ്‍ഗ്രസ് - 2

  • 08:45 AM

    Delhi Elections Result 2025 Live: കോൺഗ്രസ് അക്കൗണ്ട് തുറക്കാൻ സാധ്യത

    പോസ്റ്റൽ ബാലറ്റ് എണ്ണിക്കഴിഞ്ഞപ്പോൾ കസ്തൂർബാ നഗർ സീറ്റിൽ കോൺഗ്രസ് ലീഡ് ചെയ്യുന്നു.

  • 08:30 AM

    Delhi Election Results 2025 Live: 19 സീറ്റിൽ ബിജെപി ലീഡ് ചെയ്യുന്നു

    ആദ്യ ഫല സൂചനകളിൽ 70 അസംബ്ലി സീറ്റുകളിൽ 19 ലും ബിജെപി ലീഡ് ചെയ്യുന്നു

  • 08:30 AM

    Delhi Election Results 2025 Live: ആദ്യ ഘട്ടത്തിൽ ബിജെപി ലീഡ് ചെയ്യുന്നു

    ബിജെപി 17 സീറ്റുകളിൽ ലീഡ് ചെയ്യുന്നു, എഎപി 13 സീറ്റുകളിലും

  • 08:30 AM

    Delhi Election Results 2025 Live: രമേഷ് ബിധുരി കൽക്കാജിയിൽ ലീഡ് ചെയ്യുന്നു

    ആദ്യ ഫലസൂചനകൾ പ്രകാരം ഡൽഹി മുഖ്യമന്ത്രി അതിഷി കൽക്കാജി സീറ്റിൽ പിന്നിലാണ്, ബിജെപിയുടെ രമേഷ് ബിധുരി ലീഡ് ചെയ്യുന്നു.

  • 08:30 AM

    Delhi Election Results 2025 Live: എഎപി മുതിർന്ന നേതാക്കൾ പിന്നിൽ 

    ആദ്യ ഫല സൂചനകൾ അനുസരിച്ച്, അരവിന്ദ് കെജ്‌രിവാൾ, അതിഷി, മനീഷ് സിസോദിയ എന്നിവർ ന്യൂഡൽഹി, കൽക്കാജി, ജംഗ്‌പുര സീറ്റുകളിൽ പിന്നിലാണ്.

  • 08:30 AM

    Delhi Election Results 2025 Live: കെജരിവാളും അതിഷിയും പിന്നിൽ 

    ആദ്യ ഫല സൂചനകള്‍ പുറത്ത് വരുമ്പോള്‍ കെജരിവാളും അതിഷിയും പിന്നിൽ. ബിജെപിയുടെ പ്രവേഷ് വർമ്മ മുന്നേറുന്നു.

  • 08:15 AM

    Delhi Election Results 2025 Live: അതിഷി ലീഡ് ചെയ്യുന്നു 

    ആം ആദ്മിയുടെ അതിഷി കൽക്കാജിയിൽ ലീഡ് ചെയ്യുന്നു.

  • 08:15 AM

    Delhi Assembly Elections Result 2025 Live: ഒപ്പത്തിനൊപ്പം ബിജെപിയും എഎപിയും  

    ആദ്യ ലീഡ് ബിജെപിക്കായിരുന്നുവെങ്കിലും മിനിറ്റുകള്‍ കൊണ്ട് ബിജെപിയും എഎപിയും  ഒപ്പത്തിലായിരിക്കുകയാണ്.

  • 08:15 AM

    Delhi Assembly Elections Result 2025: ആദ്യ ലീഡ് ബിജെപിക്ക് 

    ആദ്യ ഫല സൂചന അനുസരിച്ച് രണ്ട് സീറ്റുകളില്‍ ബിജെപി മുന്നില്‍. ആർ കെ പുരത്തും രോഹിണിയിലുമാണ് മുന്നേറുന്നത് 

  • 08:00 AM

    Delhi Assembly Elections Result 2025 Live: വോട്ടെണ്ണൽ ആരംഭിച്ചു

    70 മണ്ഡലങ്ങളിലേക്കുള്ള ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ ആരംഭിച്ചു

     

  • 07:45 AM

    Delhi Election Results 2025 Live: വോട്ടെണ്ണൽ ഉടൻ ആരംഭിക്കും

    ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ ഉടൻ ആരംഭിക്കും. ആം ആദ്മി പാർട്ടി (എഎപി) തുടർച്ചയായി മൂന്നാം തവണയും ഭരണം പിടിക്കുമോ? അതോ താമര വിരിയുമോ എന്നറിയാൻ മണിക്കൂറുകൾ മാത്രം

  • 07:45 AM

    Delhi Assembly Elections Results 2025: ഡൽഹിയിൽ രേഖപ്പെടുത്തിയത് 60.54% പോളിംഗ്

    ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ 60.54 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ബുധനാഴ്ച 94,51,997 പേർ വോട്ട് രേഖപ്പെടുത്തി.

  • 07:30 AM

    Delhi Elections Results 2025: ഇത്തവണ ബിജെപി സർക്കാർ 

    മാഡിപ്പൂരിലെ ബിജെപി സ്ഥാനാർത്ഥി കൈലാഷ് ഗാങ്‌വാൾ പറയുന്നത് ജനങ്ങൾ ഒരു മാറ്റത്തിനായി ബിജെപിക്ക് വൻതോതിൽ വോട്ട് ചെയ്തു, ഇത്തവണ ബിജെപി സർക്കാർ രൂപീകരിക്കുമെന്നാണ്

  • 07:15 AM

    Delhi Assembly Elections Result 2025: ഗ്രേറ്റർ കൈലാഷ് അസംബ്ലി സീറ്റിൽ നിന്നുള്ള ആം ആദ്മി സ്ഥാനാർത്ഥി സൗരഭ് ഭരദ്വാജ്

    തിരഞ്ഞെടുപ്പ് ഫലത്തിന് മുന്നോടിയായി ഗ്രേറ്റർ കൈലാഷ് അസംബ്ലി സീറ്റിൽ നിന്നുള്ള ആം ആദ്മി പാർട്ടി സ്ഥാനാർത്ഥി സൗരഭ് ഭരദ്വാജ് ക്ഷേത്രദർശനം നടത്തുന്നു

  • 06:45 AM

    Delhi Assembly Elections Result 2025 Live Updates: എഎപി സ്ഥാനാർത്ഥി മനീഷ് സിസോദിയ

    ജംഗ്പുര നിയോജക മണ്ഡലത്തിലെ എഎപി സ്ഥാനാർത്ഥി മനീഷ് സിസോദിയ

     

     

  • 06:45 AM

    Delhi Assembly Elections Result 2025: വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ സുരക്ഷ ശക്തം

    ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന്.  വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 

     

Trending News