BJP Lok Sabha Candidates Second List: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളുടെ രണ്ടാം പട്ടിക ബിജെപി ഇന്ന് പുറത്തിറക്കി. ഈ പട്ടികയിൽ 10 സംസ്ഥാനങ്ങളില്‍ നിന്നായി 72 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളുടെ പേരുകളാണ് പ്രഖ്യാപിച്ചിരിയ്ക്കുന്നത്.
Also Read: Arvind Kejriwal Condemns CAA: സിഎഎ ബിജെപിയുടെ വോട്ട് ബാങ്ക് തന്ത്രം; രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് അരവിന്ദ് കേജ്‌രിവാൾ
സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ ഇത്തവണയും ബിജെപി പതിവ് തെറ്റിച്ചില്ല. പഴയ ട്രാക്ക് റെക്കോർഡ് പിന്തുടർന്ന് മുസ്ലീം സ്ഥാനാര്‍ഥികള്‍ക്ക് ടിക്കറ്റ് നല്‍കുന്നതില്‍ നിന്ന് ബിജെപി അകലം പാലിച്ചു എന്നതാണ് ഏറെ രസകരമായ കാര്യം. ഇന്ന് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച രണ്ടാം പട്ടിയിലെ 72 സീറ്റുകളിൽ ഒരു മുസ്ലീം സ്ഥാനാർത്ഥി പോലുമില്ല.
Also Read: Electoral Bond Update: എസ്ബിഐ കൈമാറിയ ഇലക്ട്രല്‍ ബോണ്ട് വിവരങ്ങള്‍ പരിശോധിക്കാൻ പ്രത്യേക സമിതി
ബിജെപിയുടെ ആദ്യ പട്ടികയും മറിച്ചായിരുന്നില്ല. ബിജെപിയുടെ ആദ്യ ലോക്‌സഭാ സ്ഥാനാർത്ഥി പട്ടികയിൽ 195 സ്ഥാനാർത്ഥികളുടെ പേരുകൾ പ്രഖ്യാപിച്ചിരുന്നു. ആ പട്ടികയിൽ ഒരു സീറ്റിൽ മാത്രമാണ് ബിജെപി മുസ്ലീം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. ഈ സീറ്റ് ഉത്തരേന്ത്യയിലല്ല, അത് കേരളത്തിലായിരുന്നു. കേരളത്തിലെ മലപ്പുറം മണ്ഡലത്തിൽ ഡോ. അബ്ദുൾ സലാമിനെ ബിജെപി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുൻ വിസി ആയിരുന്ന അദ്ദേഹം കേരളത്തിലെ പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനായി അംഗീകരിക്കപ്പെട്ട വ്യക്തിയാണ്. മുസ്ലീം പ്രാധിനിധ്യം ഏറെയുള്ള മണ്ഡലമാണ് മലപ്പുറം. അതിനാല്‍ ബിജെപിയെ സംബന്ധിച്ചിടത്തോളം ഈ മണ്ഡലത്തില്‍ മുസ്ലീം സ്ഥാനാര്‍ഥിയെ തന്നെ പ്രഖ്യാപിക്കേണ്ടിവന്നു എന്ന് പറയാം.
ബിജെപിയുടെ 195 സ്ഥാനാർത്ഥികളുടെ പട്ടികയാണ് ബിജെപി ആദ്യം പുറത്ത് വിട്ടത് ഈ പട്ടികയിൽ ഒരു സ്ഥാനാർത്ഥിയെ ഉൾപ്പെടുത്തിയ ബിജെപി രണ്ടാം പട്ടികയിൽ മുസ്ലിം സ്ഥാനാർത്ഥികളെ പൂർണ്ണമായും ഒഴിവാക്കുകയായിരുന്നു .
ആദ്യ ലിസ്റ്റില്‍ ഇടം ലഭിച്ചില്ല എങ്കില്‍ രണ്ടാം പട്ടികയില്‍ ഇടം ലഭിക്കും എന്ന് കരുതിയ പാര്‍ട്ടിയിലെ മുസ്ലീം നേതാക്കള്‍ നിരാശരായി എന്ന് തന്നെ പറയാം. ബിജെപി രണ്ടാം പട്ടികയിൽ ഉൾപ്പെടുത്തിയ 72 സീറ്റുകളിൽ ഒരു മുസ്ലീം നേതാവിന് പോലും ഇടം നൽകാതെ വീണ്ടും ഒഴിഞ്ഞുമാറിയപ്പോള്‍ പലരുടെയും പ്രതീക്ഷ അസ്തമിച്ചു. ബിജെപി ഇതുവരെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച പല മണ്ഡലങ്ങളിലും ഗണ്യമായ മുസ്ലിം പ്രാധിനിധ്യമുണ്ട്. ഈ വസ്തുത അവഗണിച്ചുകൊണ്ടാണ് ബിജെപി മുസ്ലിം സ്ഥാനാർത്ഥികൾക്ക് അവസരം നൽകുന്നത് ഒഴിവാക്കിയത്. ഇത് ബിജെപിയുടെ സ്ഥാനാർത്ഥി പട്ടികയില്‍ വലിയൊരു ചോദ്യമാണ് ഉയര്‍ത്തുന്നത്.
എന്നാല്‍, ഇത് ബിജെപിയുടെ പഴയ തിരഞ്ഞെടുപ്പ് തന്ത്രത്തിന്‍റെ മറ്റൊരു രൂപമാണ് എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായത്തിൽ മുസ്ലീങ്ങൾക്ക് ടിക്കറ്റ് നൽകാത്തത് ബിജെപിക്ക് വലിയ കാര്യമല്ല. ചെറുതും വലുതുമായ തിരഞ്ഞെടുപ്പുകളിൽ വലിയ വിജയങ്ങൾ നേടാൻ അവർ ഈ തന്ത്രം ഉപയോഗിക്കുന്നു. ഈ തന്ത്രം ഉപയോഗിച്ചാണ് ബിജെപി ഇതുവരെ പാർലമെന്‍റ്, നിയമസഭ തിരഞ്ഞെടുപ്പുകളിൽ വൻ വിജയങ്ങൾ നേടിയത്. അതായത് 80 - 20 എന്ന തന്ത്രമാണ് ബിജെപി പ്രയോഗത്തില്‍ വരുത്തിയിരിയ്ക്കുന്നത്.
ബിജെപിയുടെ 80 - 20 തന്ത്രം എങ്ങനെയാണ് വിജയം നേടുന്നത്?
ബിജെപി മുസ്ലീംങ്ങളെ അവഗണിക്കുമ്പോൾ അവരുമായി സൗഹൃദം സ്ഥാപിക്കാൻ പ്രതിപക്ഷ പാർട്ടികൾ ഒന്നിയ്ക്കുന്നു, അവര്‍ മുസ്ലീം സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നു. ബിജെപിയെ പാഠം പഠിപ്പിക്കാൻ മുസ്ലീം വോട്ടർമാരും ഒന്നിക്കുന്നു. ഇതിന് മറുപടിയായി ഹിന്ദു വോട്ടർമാര്‍ ജാതി മതിലുകൾ തകർത്ത് ഒന്നിക്കുകയും ബിജെപി ആ സീറ്റിൽ അനായാസം വിജയിക്കുകയും ചെയ്യുന്നു. അതേ തന്ത്രമാണ് ഇത്തവണയും ബിജെപി പ്രയോഗിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. 2024ലെ പൊതു തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഈ തന്ത്രം വിജയിക്കുമോ? അതോ പാര്‍ട്ടിയ്ക്ക് നഷ്ടം സഹിക്കേണ്ടി വരുമോ കണ്ടറിയാം...
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.