ബെംഗളൂരു: ജോലി ചെയ്തു കൊണ്ടിരുന്ന ഓഫീസിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് വിളിച്ചു പറഞ്ഞ മലയാളി യുവാവ് അറസ്റ്റിൽ. ബെംഗളൂരുവിൽ പ്രവർത്തിക്കുന്ന യു.എസ് ആസ്ഥാനമായുള്ള കമ്പനിയിലാണ് വ്യാജ കോൾ എത്തിയത്. മലയാളിയായ പ്രസാദ് നവനീത് എന്ന ജീവനക്കാരനാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം.
പ്രസാദ് ജോലിയിൽ മോശം പ്രകടനങ്ങൾ കാഴ്ച്ചവെച്ചതിനെ തുടർന്ന് കമ്പനി പ്രസാദിനോട് രാജിവെക്കാൻ ആവശ്യപ്പെട്ടിരുന്നു. കമ്പനിയിലേക്കുള്ള പ്രവേശനവും നിഷേധിച്ചു. തുടർന്നുണ്ടായ പ്രകോപനമാണ് കമ്പനിയിൽ ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജഭീഷണി ഉയർത്താൻ ഇയാളെ പ്രേരിപ്പിച്ചത്. ചൊവ്വാഴ്ച്ച ഉച്ചയക്ക് രണ്ട് മണിയോടെ ഇയാൾ തന്റെ സ്വകാര്യ നമ്പറില്‍ നിന്ന് കമ്പനിയിലേക്ക് വിളിച്ച് ഓഫീസിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി.
ALSO READ: നീറ്റ് യുജി പരീക്ഷാഫലം പ്രഖ്യാപിച്ചു, ആദ്യ 50 റാങ്കുകളിൽ 40ഉം ആൺകുട്ടികള്‍!!
അൽപസമയത്തിനകം സ്ഫോടനമുണ്ടാകുമെന്നും ഇയാൾ കമ്പനി ജീവനക്കാരോട് പറഞ്ഞു. തുടർന്ന് കമ്പനി ജീവനക്കാർ പോലീസിൽ വിവരമറയിക്കുകയായിരുന്നു. തുടർന്ന് പോലീസ് നായ അടക്കമുള്ള സംഘം സ്ഥലത്തെത്തുകയും കെട്ടിടത്തിൽനിന്ന് എല്ലാവരെയും ഒഴിപ്പിക്കുകയും ചെയ്തു. എന്നാൽ പരിശോധനയിൽ അവിടെ നിന്നും ഒന്നും കണ്ടെത്താനായില്ല. ബെംഗളൂരുവിലെ ബ്യാപനഹള്ളിയിലാണ് മലയാളിയായ പ്രസാദ് നവനീത് താമസിക്കുന്നത്. ജോലി നഷ്ടപ്പെടുമെന്നതില്‍ ഇയാൾ കടുത്ത മാനസിക സമ്മര്‍ദം അനുഭവിച്ചിരുന്നുവെന്നും പോലീസ് പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...