ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ കൂടിക്കാഴ്ച ഇന്ന്. പെഗാസെസ് ചോര്‍ച്ചയിലടക്കം കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചതിന് പിന്നാലെയാണ് മമത ബാനർജി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ (PM Modi) കാണുന്നത്.
മമത ബാനർജിയുടെ (Mamata banerjee) ഡൽഹി സന്ദശനത്തിലെ ഒരു ലക്ഷ്യം എന്നുപറയുന്നത് ദേശീയ തലത്തില്‍ സംയുക്ത പ്രതിപക്ഷ ഐക്യത്തിനുള്ള നീക്കം എന്നതാണ്. ഇതിനായി പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോർട്ടുണ്ട്.
Also Read: Mamata Banerjee Wedding: മമതാ ബാനര്‍ജിയുടെ വിവാഹം ഈ മാസം 13ന്,വരന് ആരെന്നറിയുമോ?
നാളെയാണ് മമത ബാനർജി പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നത്. സോണിയ ഗാന്ധി (Sonia Gandhi), ശരദ് പവാര്‍ തുടങ്ങിയ നേതാക്കളുമായിട്ടാണ് മമതയുടെ കൂടിക്കാഴ്ച.
സംസ്ഥാനങ്ങളില്‍ ബിജെപിക്കെതിരെ സഖ്യം രൂപപ്പെടുത്തണമെന്നും ദേശീയ തലത്തിലെ നീക്കത്തെ ഇത് ഏറെ സഹായിക്കുമെന്നുമുള്ള നിര്‍ദ്ദേശമാകും മമത ബാനർജി (Mamata banerjee) നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ മുന്നോട്ട് വയ്ക്കുന്നത്. കൂടാതെ പാര്‍ലെമെന്റിന്റെ സെന്‍ട്രല്‍ ഹാള്‍ സന്ദര്‍ശനവും മമത ബാനർജിയുടെ അജണ്ടയിലുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...