GK: ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം അറിയാമോ..? എങ്കിൽ നിങ്ങൾ കിടുവാ

GK Questions: കേന്ദ്ര ഭരണ പ്രദേശങ്ങളുടെ എക്സിക്യൂട്ടീവ് മേധാവികൾ ആരാണ്?

Written by - Zee Malayalam News Desk | Last Updated : Dec 3, 2023, 05:18 PM IST
  • ബുക്കാറെസ്റ്റ് ഏത് രാജ്യത്തിന്റെ തലസ്ഥാനമാണ്?
  • എപ്പോഴാണ് അന്താരാഷ്ട്ര മാതൃഭാഷാ ദിനം ആഘോഷിക്കുന്നത്?
GK: ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം അറിയാമോ..? എങ്കിൽ നിങ്ങൾ കിടുവാ

ഇന്നത്തെ കാലത്ത് ഏത് പരീക്ഷയും വിജയിക്കുന്നതിന് പൊതുവിജ്ഞാനവും സമകാലിക കാര്യങ്ങളും വളരെ അത്യാവശ്യമാണെന്ന് നമുക്കെല്ലാവർക്കും അറിയാം. ഇവയുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങൾ എസ്എസ്‌സി, ബാങ്കിംഗ്, റെയിൽവേ, മറ്റ് മത്സര പരീക്ഷകളിൽ ചോദിക്കുന്നു. അതുകൊണ്ട് അത്തരത്തിൽ ചില ചോദ്യങ്ങളും ഉത്തരങ്ങളുമാണ് ഞങ്ങൾ ഇന്നിവിടെ നൽകിയിരിക്കുന്നത്. 

ചോദ്യം 1- ഇന്ത്യയിൽ എത്ര സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉണ്ട്?

ഉത്തരം - നിലവിൽ നമ്മുടെ രാജ്യത്ത് ആകെ 28 സംസ്ഥാനങ്ങളും 8 കേന്ദ്രഭരണ പ്രദേശങ്ങളുമുണ്ട്.

ചോദ്യം 2-  കേന്ദ്ര ഭരണ പ്രദേശങ്ങളുടെ എക്സിക്യൂട്ടീവ് മേധാവികൾ ആരാണ്?

ഉത്തരം - കേന്ദ്ര ഭരണ പ്രദേശങ്ങളുടെ എക്‌സിക്യൂട്ടീവ് തലവൻ രാഷ്ട്രപതിയാണ്.

ചോദ്യം 3- ബുക്കാറെസ്റ്റ് ഏത് രാജ്യത്തിന്റെ തലസ്ഥാനമാണ്?

ഉത്തരം - റൊമാനിയയുടെ തലസ്ഥാനമാണ് ബുക്കാറെസ്റ്റ്.

ചോദ്യം 4- എപ്പോഴാണ് അന്താരാഷ്ട്ര മാതൃഭാഷാ ദിനം ആഘോഷിക്കുന്നത്?

ഉത്തരം - അന്താരാഷ്ട്ര മാതൃഭാഷാ ദിനം ഫെബ്രുവരി 21 ന് ആഘോഷിക്കുന്നു.

ചോദ്യം 5- ആന്ധ്രാപ്രദേശിലെ നാടോടി നൃത്തത്തിന്റെ പേര്?

ALSO READ: ഹിന്ദി ഹൃദയത്തിൽ വീണ്ടും മോദി മാജിക്; കോൺഗ്രസിന് ആകെ ആശ്വാസം തെലങ്കാന; കെസിആറിന് ബൈ ബൈ...

ഉത്തരം - കുച്ചിപ്പുടി, വിലാസിനി നാട്യം, ആന്ധ്രാനാട്യം തുടങ്ങിയവ ആന്ധ്രാപ്രദേശിലെ നാടോടി നൃത്തങ്ങളാണ്.

ചോദ്യം 6- ഇന്ത്യൻ ഭരണഘടനയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്?  

ഉത്തരം - ഡോ. ബി ആർ അംബേദ്കർ ഇന്ത്യൻ ഭരണഘടനയുടെ പിതാവ് എന്നറിയപ്പെടുന്നു.

ചോദ്യം 7 - 'വിംഗ്സ് ഓഫ് ഫയർ' എന്ന പുസ്തകത്തിന്റെ രചയിതാവ് ആരാണ്?

ഉത്തരം - ഡോ. എപിജെ അബ്ദുൾ കലാമും അരുൺ തിവാരിയും.

ചോദ്യം 8-  ഇന്ത്യയുടെ ആദ്യ വനിതാ പ്രധാനമന്ത്രി ആരായിരുന്നു?

ഉത്തരം -  ഇന്ത്യയുടെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയായിരുന്നു ഇന്ദിരാഗാന്ധി.

ചോദ്യം 9- ഏത് തീയതിയാണ് പരിസ്ഥിതി ദിനമായി ആഘോഷിക്കുന്നത്?

ഉത്തരം -  എല്ലാ വർഷവും ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിക്കുന്നു.

ചോദ്യം 10- ജലത്തിന്റെ രാസ സൂത്രവാക്യം എന്താണ്?

ഉത്തരം -  ജലത്തിന്റെ രാസ സൂത്രവാക്യം H2O ആണ്

Trending News