ജനീവ: ലോകമെമ്പാടും ഒമിക്രോൺ അതിവേഗം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ഓരോ മൂന്ന് ദിവസത്തിലും ഒമിക്രോൺ കേസുകളുടെ എണ്ണം ഇരട്ടിയാകുന്നതായി ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി. ഉയർന്ന തോതിൽ ജനസംഖ്യയുള്ള രാജ്യങ്ങളിൽ കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ഡെൽറ്റ വകഭേദത്തേക്കാൾ വേഗത്തിൽ പടരുന്നുവെന്നാണ് ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കുന്നത്.
ഡിസംബർ 16-ലെ കണക്കനുസരിച്ച്, 89 രാജ്യങ്ങളിൽ ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുണ്ട്. ശനിയാഴ്ച (ഡിസംബർ 18) പുറത്ത് വിട്ട ഡാറ്റ പ്രകാരം ഡെൽറ്റയെ അപേക്ഷിച്ച് ഒമിക്രോണിന് വ്യാപന ശേഷി കൂടുതലാണെന്ന് ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി. ഒമിക്രോണിന്റെ വ്യാപന തീവ്രതയെക്കുറിച്ച് ഇപ്പോഴും പരിമിതമായ വിവരങ്ങൾ മാത്രമേ ഉള്ളൂവെന്ന് യുഎൻ ഏജൻസി കൂട്ടിച്ചേർത്തു.
ALSO READ: Omicron | രാജ്യത്ത് ഫെബ്രുവരിയോടെ കോവിഡ് മൂന്നാംതരംഗത്തിന് സാധ്യതയെന്ന് പഠനങ്ങൾ
ഒമിക്രോണിന്റെ തീവ്രത മനസിലാക്കുന്നതിനും പ്രതിരോധ കുത്തിവയ്പ്പും നിലവിലുള്ള പ്രതിരോധശേഷിയും ഒമിക്രോണിന്റെ തീവ്രതയെ എങ്ങനെ ചെറുക്കുന്നുവെന്നും മനസിലാക്കാൻ കൂടുതൽ പഠനങ്ങൾ ആവശ്യമാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, യുകെയിലും ദക്ഷിണാഫ്രിക്കയിലും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികുടെ എണ്ണം വർധിക്കുകയാണെന്ന് വ്യക്തമാകുന്നു. കൂടാതെ അതിവേഗം വർധിച്ചുവരുന്ന കേസുകളുടെ എണ്ണം കണക്കിലെടുക്കുമ്പോൾ, പല ആരോഗ്യ പരിരക്ഷാ സംവിധാനങ്ങളും മതിയാകാതെ വരാനും സാധ്യതയുണ്ടെന്നും ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...