ലഖ്നൗ: കൊല്ലപ്പെട്ട് ഒരു പതിറ്റാണ്ട് കഴിഞ്ഞുവെങ്കിലും വീണ്ടും വാർത്തകളിൽ ഇടം പിടിക്കുകയാണ് ഒസാമ ബിൻലാദൻ. ഉസാമ ബിൻലാദന്റെ ഒരു ചിത്രമാണ് ഇന്ത്യയിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയത്.ഉത്തർപ്രദേശിലെ ഫറൂഖാബാദിലെ വൈദ്യുതി വിതരണ കമ്പനി ഉദ്യോഗസ്ഥനായ രവീന്ദ്ര പ്രകാശ് ഗൗതമാണ് ബിൻലാദന്റെ ചിത്രം ഓഫീസിലെ ഭിത്തിയിൽ തൂക്കിയത്.ലോകത്തെ ഏറ്റവും മികച്ച എഞ്ചിനീയർ എന്ന അടിക്കുറിപ്പും ചിത്രത്തിന് താഴെ എഴുതിയിരുന്നു.ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചർച്ചകൾക്ക് വഴിയൊരുക്കുകയും ചെയ്തതോടെ രവീന്ദ്ര പ്രകാശ് ഗൗതമിനെ സസ്പെൻഡ് ചെയ്തിരിക്കുകയാണ് ഉത്തർ പ്രദേശ് സർക്കാർ.
ഇയാളോട് സംഭവത്തിൽ വിശദീകരണം നൽകണമെന്നും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ബിൻലാദന് സിവിൽ എഞ്ചിനീയറിംഗിൽ ബിരുദമുണ്ടെന്ന് പരാമർശിക്കുന്ന പുസ്തകം വായിച്ചതിനു ശേഷമുള്ള പ്രചോദനം മൂലമാകാം ഇയാൾ ഫോട്ടോ വെച്ചത് എന്നാണ് പ്രാഥമിക നിഗമനം. എന്തായാലും സംഭവം വിവാദമായതോടെ വിവാദ ചിത്രം ഓഫീസിൽ നിന്നും നീക്കം ചെയ്തിരുന്നു. ചിത്രം മാറ്റിയാലും അതിന്റെ നിരവധി കോപ്പികൾ തന്റെ പക്കൽ ഉണ്ടെന്ന് ഗൗതം പറയുന്നു. ഇസ്ലാമിക് തീവ്രവാദ സംഘടനയായ അൽ ഖ്വെയ്ദയുടെ സ്ഥാപകനായ ബിൻലാദനെ പ്രകീർത്തിച്ച് ഫോട്ടോ തൂക്കിയതോടെ സാമൂഹമാധ്യമങ്ങളിലൂടെ ഗൗതമിനെ വിമർശിച്ച് നിരവധി പേരാണ് രംഗത്ത് എത്തിയത്.
അമേരിക്കയിൽ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ ഭീകരാക്രമണം നടത്തിയാണ് ഒസാമ ബിൻ ലാദൻ കുപ്രസിദ്ധി നേടിയത്. ലാദന്റെ നേതൃത്വത്തിൽ നടത്തിയ ഭീകരാക്രമണങ്ങളിൽ മൂവായിരത്തോളം ആളുകൾക്ക് ജീവഹാനി ഉണ്ടായി.
2011 മെയ് 1-ന് അമേരിക്ക പാകിസ്ഥാനിൽ നടത്തിയ സൈനിക നടപടിയിലാണ് ബിൻ ലാദൻ കൊല്ലപ്പെടുന്നത്.പാക് - അഫ്ഘാൻ അതിർത്തിയിലെ ഗോത്രവർഗ മേഖലകളിൽ ഒളിവിൽ കഴിയുകയാണ് ഒസാമ ബിൻലാദൻ എന്നായിരുന്നു ആ സമയത്ത് പരക്കെ അറിയപ്പെട്ടിരുന്നത്.
എന്നാൽ ഇസ്ലാമാബാദിൽ നിന്നും 50 കി.മീ മാത്രം അകലെയുള്ള കോടികൾ വില മതിക്കുന്ന ഒരു മൂന്ന് നില ബംഗ്ലാവിലായിരുന്നു ബിൻലാദൻ ഒളിവിൽ കഴിഞ്ഞിരുന്നതെന്ന് അമേരിക്ക വെളിപ്പെടുത്തിയിരുന്നു.പാക് മിലിട്ടറി അക്കാദമിയിൽ നിന്നും 1.21 കി.മീ മാത്രം അകലെയുള്ള ബിൻലാദന്റെ ബംഗ്ലാവിലേക്ക് അമേരിക്കയുടെസേനയും സിഐഎയും ഉൾപ്പെടുന്ന 79 അംഗ കമാൻഡോ സംഘം നാല് ഹെലികോപ്റ്ററുകളിലായി ആക്രമണം നടത്തുകയായിരുന്നു. അന്നത്തെ പ്രസിഡന്റ് ഒബാമയും വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റണും സൈനിക മേധാവികളടക്കമുള്ള ഉന്നതരും വൈറ്റ് ഹൗസിലെ പ്രത്യേക മുറിയിൽ ഇരുന്ന് സൈനിക നടപടിക്ക് നേതൃത്വം നൽകി.
Read Also: പ്രവാസിയെ തട്ടിക്കൊണ്ടുപോയി: സുരക്ഷിതനായി തിരിച്ചെത്തി; പരാതിയില്ല, പിന്നില്‍ സ്വർണക്കടത്തോ?
ഓപ്പറേഷൻ ജെറോനിമോ എന്നായിരുന്നു ദൗത്യത്തിന്റെ പേര്.പിന്നീട് ദൗത്യം ഓപ്പറേഷൻ നെപറ്റ്യൂൺ സ്റ്റാർ എന്ന പുനർ നാമകരണം ചെയ്യപ്പെട്ടു.ആക്രമണത്തിൽ ലാദനെ കൂടാതെ ലാദന്റെ ഭാര്യയും ഒരു മകനും മൂന്ന് പുരുഷൻമാരും കൊല്ലപ്പെട്ടിരുന്നു.ലാദന്റെ മൃതദേഹവുമായാണ് സേനയുടെ ഹെലികോപ്റ്റർ പറന്നുയർന്നത്.ശവകുടീരം പിൻകാലത്ത് സ്മാരകമയേക്കാം എന്ന സാധ്യത കണക്കിലെടുത്ത് കടലിൽ ലാദന്റെ മൃതദേഹം കടലിൽ ഖബറടക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...