New Delhi: നീതി ആയോഗ് തലവനായി പരമേശ്വരൻ അയ്യർ ചുമതലയേൽക്കും, നിലവിലെ CEO അമിതാഭ് കാന്ത് ജൂൺ 30 ന് വിരമിക്കുന്ന ഒഴിവിലെയ്ക്കാണ് നിയമനം.
നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത് ആറുവർഷം സംഘടനയുടെ തലവനായ ശേഷമാണ് ജൂൺ 30ന് വിരമിക്കുന്നത്. അദ്ദേഹത്തിന് പിന്നാലെ കുടിവെള്ള ശുചിത്വ മന്ത്രാലയത്തിന്റെ മുൻ സെക്രട്ടറിയും സർക്കാരിന്റെ സ്വച്ഛ് ഭാരത് മിഷന്റെ പിന്നിലെ ശക്തിയുമായ പരമേശ്വരൻ അയ്യരാണ് നീതി ആയോഗിന്റെ അമരത്ത് എത്തുക. ഡിപ്പാർട്ട്മെന്റ് ഓഫ് പേഴ്സണൽ ആൻഡ് ട്രെയിനിംഗ് (DoPT) വിജ്ഞാപനം അനുസരിച്ച് അയ്യരുടെ പ്രാരംഭ കാലാവധി രണ്ട് വർഷമായിരിക്കും.
1981 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ അയ്യർ നിരധി പ്രമുഖ പദവികള്‍ അലങ്കരിച്ച വ്യക്തിയാണ്. 17 വർഷത്തെ സേവനത്തിന് ശേഷം 2009-ൽ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ നിന്ന് (IAS) രാജിവെച്ച് 2016-ൽ കുടിവെള്ള, ശുചിത്വ വകുപ്പ് (D0DWS) സെക്രട്ടറിയായി അയ്യര്‍ തിരിച്ചെത്തി. സ്വച്ഛ് ഭാരത് മിഷന്റെ ശക്തിയായിരുന്നു അദ്ദേഹം. ഇന്ത്യൻ ഗ്രാമങ്ങളിൽ 90 ദശലക്ഷത്തിലധികം ടോയ്ലറ്റുകൾ നിർമ്മിച്ചുകൊണ്ട് അദ്ദേഹം ചരിത്രം സൃഷ്ടിച്ചു. 2020 ജൂലൈയിൽ, അദ്ദേഹം DoDWS-ന്റെ സെക്രട്ടറി സ്ഥാനം രാജിവച്ചു, പിന്നീട് യുഎസിൽ ലോകബാങ്കുമായി ചേർന്ന് പ്രവർത്തിയ്ക്കുകയായിരുന്നു അദ്ദേഹം . ക്കാൻ പോയി.
63 കാരനായ അയ്യർ മുമ്പ് 1998 ഏപ്രിലിനും 2006 ഫെബ്രുവരിക്കും ഇടയിൽ യുണൈറ്റഡ് നേഷൻസിൽ സീനിയർ റൂറൽ വാട്ടർ സാനിറ്റേഷൻ സ്പെഷ്യലിസ്റ്റായി പ്രവർത്തിച്ചിട്ടുണ്ട്. ഉത്തർപ്രദേശിലെ മായാവതി സർക്കാരിനൊപ്പം വിദ്യാഭ്യാസ മേഖലയിലും അയ്യർ പ്രവർത്തിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...