India-US ബ​ന്ധം കൂ​ടു​ത​ല്‍ കരുത്താര്‍ജ്ജി​ച്ചതായി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്രമോ​ദി

India-US  ബ​ന്ധം കൂ​ടു​ത​ല്‍ ശക്തിയാര്‍ജ്ജിച്ചുവെന്നും, വി​ശ്വാ​സവും, പ​ര​സ്പ​ര ബ​ഹു​മാ​നവുമാണ് ഉഭയ കക്ഷി ബ​ന്ധം കൂടുതല്‍ ക​രു​ത്താ​ര്‍ജ്ജിക്കാന്‍ കാരണമെന്നും വെളിപ്പെടുത്തി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്രമോ​ദി. 

Last Updated : Jan 7, 2020, 12:07 PM IST
  • India-US ബ​ന്ധം കൂ​ടു​ത​ല്‍ ശക്തിയാര്‍ജ്ജിച്ചുവെന്ന്‍ വെളിപ്പെടുത്തി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്രമോ​ദി.
  • അമേരിക്കന്‍ പ്ര​സി​ഡ​ന്‍റ് ഡൊണാള്‍ഡ് ട്രം​പു​മാ​യി ന​ട​ത്തി​യ ഫോ​ണ്‍ സം​ഭാ​ഷ​ണ​ത്തി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി ഇപ്രകാരം അഭിപ്രായപ്പെട്ടത്
India-US  ബ​ന്ധം കൂ​ടു​ത​ല്‍ കരുത്താര്‍ജ്ജി​ച്ചതായി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്രമോ​ദി

ന്യൂ​ഡ​ല്‍​ഹി: India-US  ബ​ന്ധം കൂ​ടു​ത​ല്‍ ശക്തിയാര്‍ജ്ജിച്ചുവെന്നും, വി​ശ്വാ​സവും, പ​ര​സ്പ​ര ബ​ഹു​മാ​നവുമാണ് ഉഭയ കക്ഷി ബ​ന്ധം കൂടുതല്‍ ക​രു​ത്താ​ര്‍ജ്ജിക്കാന്‍ കാരണമെന്നും വെളിപ്പെടുത്തി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്രമോ​ദി. 

അമേരിക്കന്‍ പ്ര​സി​ഡ​ന്‍റ് ഡൊണാള്‍ഡ് ട്രം​പു​മാ​യി ന​ട​ത്തി​യ ഫോ​ണ്‍ സം​ഭാ​ഷ​ണ​ത്തി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി ഇപ്രകാരം അഭിപ്രായപ്പെട്ടതെന്ന് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ല്‍ പറയുന്നു. ട്രം​പി​നും കു​ടും​ബ​ത്തി​നും പു​തു​വ​ര്‍​ഷ ആ​ശം​സ​ക​ള്‍ അറിയിക്കാനാണ് പ്ര​ധാ​ന​മ​ന്ത്രി ഫോ​ണി​ല്‍ വി​ളി​ച്ച​ത് എന്നാണ് റിപ്പോര്‍ട്ട്. 

'വി​ശ്വാ​സം, പ​ര​സ്പ​ര ബ​ഹു​മാ​നം, ധാ​ര​ണ എ​ന്നി​വ​യി​ല്‍ അ​ധി​ഷ്ഠി​ത​മാ​യ India-US ബ​ന്ധം കൂടുതല്‍ ശക്തിയാര്‍ജ്ജിച്ചു. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള നയതന്ത്ര പ​ങ്കാ​ളി​ത്തം വര്‍ദ്ധിപ്പിക്കു​ന്ന​തി​ല്‍ സു​പ്ര​ധാ​ന പു​രോ​ഗ​തി ക​ഴി​ഞ്ഞ വ​ര്‍​ഷം കൈ​വ​രി​ക്കാ​നാ​യി. ഉഭയകക്ഷി താ​ത്പ​ര്യ​മു​ള്ള എ​ല്ലാ മേ​ഖ​ല​ക​ളി​ലും സ​ഹ​ക​ര​ണം വര്‍ദ്ധിപ്പി​ക്കു​ന്ന​തി​ന് പ്ര​സി​ഡ​ന്‍റ് ട്രം​പു​മാ​യി തു​ട​ര്‍​ന്നും പ്ര​വ​ര്‍​ത്തി​ക്കാ​നു​ള്ള ആ​ഗ്ര​ഹം മോ​ദി പ്ര​ക​ടി​പ്പിച്ചിട്ടുണ്ട്.' പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് വ്യക്തമാക്കി.

അതേസമയം, ഇറാന്‍ US ബന്ധം കൂടുതല്‍ വഷളാകുന്നതിനിടെ മോദി നടത്തിയ ഫോണ്‍ സംഭാഷണം രാഷ്ട്രീയ നിരീക്ഷകര്‍ ഏറെ പ്രാധാന്യത്തോടെയാണ് വീക്ഷിക്കുന്നത്. 

Trending News