ഈ മഹാനഗരത്തെ നിങ്ങൾക്ക് തിരിച്ചറിയാൻ കഴിയുമോ.?- പോസ്റ്റിന് പ്രധാനമന്ത്രി നൽകിയ മറുപടി ഹിറ്റാകുന്നു

ലോസ്റ്റ് ടെമ്പിൾസ് എന്ന ഒരു ട്വിറ്റർ അക്കൗണ്ടിൽ വന്ന ഒരു ചിത്രവും അതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ മറുപടിയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്നത്.    

Written by - Ajitha Kumari | Last Updated : Jan 17, 2021, 10:10 AM IST
  • ചിത്രത്തിനെക്കാൾ വൈറലാകുന്നത് പട്ടണവും ക്ഷേത്രവും തിരിച്ചറിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി നൽകിയ ട്വീറ്റാണ്.
  • ചിത്രത്തിലുണ്ടായിരുന്നത് ഉത്തർപ്രദേശിലെ കാശിയും രത്നേശ്വർ ക്ഷേത്രവുമായിരുന്നു.
  • പ്രധാനമന്ത്രിയുടെ ട്വീറ്റിന് നിരവധി ആളുകളാണ് പ്രതികരണവുമായി രംഗത്തെത്തിയത്.
ഈ മഹാനഗരത്തെ നിങ്ങൾക്ക് തിരിച്ചറിയാൻ കഴിയുമോ.?- പോസ്റ്റിന് പ്രധാനമന്ത്രി നൽകിയ മറുപടി ഹിറ്റാകുന്നു

ലോസ്റ്റ് ടെമ്പിൾസ് എന്ന ഒരു ട്വിറ്റർ അക്കൗണ്ടിൽ വന്ന ഒരു ചിത്രവും അതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ മറുപടിയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്നത്.  

ദീപാലംകൃതമായ ഒരു ക്ഷേത്രം ഒപ്പം  നദീതീരവും പടവുകളും.. അവിടെ ആരാധന നടത്തുന്ന കുറെപേർ. ഇന്ത്യയിലെ ഒരു പ്രമുഖ ക്ഷേത്രത്തിൽ നിന്നും പകർത്തിയ ചിത്രമായിരുന്നു ഇത്.  ചിത്രത്തിന് ഒപ്പം ഒരു ചോദ്യം കൂടി 'ഈ മഹാനഗരത്തെ നിങ്ങൾക്ക് തിരിച്ചറിയാൻ കഴിയുമോ?' എന്ന്.  അതിന് മറുപടി നൽകിയതോ മറ്റാരുമല്ല നമ്മുടെ ജനനായകനും പ്രധാനമന്ത്രിയുമായ നരേന്ദ്ര മോദിയും (PM Modi).  

 

 

ഇപ്പോഴിതാ ആ ചിത്രത്തിനെക്കാൾ വൈറലാകുന്നത് പട്ടണവും ക്ഷേത്രവും തിരിച്ചറിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി (Narendra Modi) നൽകിയ ട്വീറ്റാണ്.  ചിത്രത്തിലുണ്ടായിരുന്നത് ഉത്തർപ്രദേശിലെ കാശിയും രത്നേശ്വർ ക്ഷേത്രവുമായിരുന്നു (Ratneshwar Mahadev Temple).  

ഇത് ഏത് ക്ഷേത്രമാണെന്ന് തനിക്കറിയാമെന്നും കുറച്ച് വർഷം മുൻപ് ഈ ചിത്രം ഞാൻ ഷെയർ ചെയ്തിരുന്നുവെന്നും ഇത് കാശിയിലെ രത്നേശ്വർ മഹാദേവ ക്ഷേത്രമാണെന്നും ലോസ്റ്റ് ടെമ്പിളിന്റെ (Lost Temples) ട്വീറ്റ് റീട്വീറ്റ് ചെയ്ത്കൊണ്ട് പ്രധാനമന്ത്രി കുറിച്ചിട്ടുണ്ട്.  മാത്രമല്ല താൻ 2017 ൽ നവംബറിൽ പോസ്റ്റ് പങ്കുവെച്ച പോസ്റ്റിന്റെ ലിങ്കും അദ്ദേഹം കുറിപ്പിൽ ഉലപ്പെടുത്തിയിരുന്നു.  പ്രധാനമന്ത്രിയുടെ ട്വീറ്റിന് (Prime Minister) നിരവധി ആളുകളാണ് പ്രതികരണവുമായി രംഗത്തെത്തിയത്.   

 

 

Trending News