ന്യൂഡൽഹി: അതിർത്തി വഴി ഇന്ത്യയിലേക്ക് ആയുധം കടത്തിയ സംഭവത്തിൽ ഡൽഹിയിൽ വിരമിച്ച സൈനിക അറസ്റ്റിൽ . ജമ്മു കശ്മീരിലെ കുപ്വാര സ്വദേശിയും മുൻ സൈനികനുമായ റിയാസ് അഹമ്മദ് റാത്തറാണ് പിടിയിലായത്. കുപ്വാരയിൽ പ്രവർത്തിക്കുന്ന ലഷ്കർ-ഇ-തൊയ്ബ മൊഡ്യൂളിലെ പ്രധാന കണ്ണിയാണ് ഇയാൾ.
ഞായറാഴ്ചയാണ് ഇയാളെ പോലീസ് ഡൽഹി റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പിടികൂടിയത്. നിയന്ത്രണ രേഖയ്ക്കപ്പുറത്തുനിന്ന് ഇന്ത്യയിലേക്ക് ആയുധങ്ങളും വെടിക്കോപ്പുകളും കടത്തുന്ന തീവ്രവാദ മൊഡ്യൂള്‍ ജനുവരി അവസാനം ആണ് കുപ്വാര പൊലീസ് തകർത്തത്. അഞ്ചംഗ ഭീകര സംഘത്തെ വെടിക്കോപ്പുകളും ആയുധങ്ങളോടുകൂടി കുപ്വാരയിലെ കർണാ മേഖലയിൽ നിന്നും പിടികൂടിയിരുന്നു.
ALSO READ: ഉത്തരാഖണ്ഡില്‍ ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലുള്ളവര്‍ക്ക് രജിസ്ട്രേഷൻ നിര്‍ബന്ധമാക്കും
ഇതുമായി ബന്ധപ്പെട്ട മുഖ്യ കണ്ണിയാണ് ഇപ്പോൾ അറസ്റ്റിലായ റിയാസ് അഹമ്മദ് എന്നാണ് വിവരം. 2023 ജനുവരി 31ന് ഇന്ത്യൻ സൈന്യത്തിൽ നിന്നും വിരമിച്ചയാളാണ് ഇയാൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.