ന്യൂഡല്‍ഹി: സാങ്കേതിക ശാസ്ത്ര സര്‍വകലാശാല (Technological University) ഓഫ്ലൈൻ പരീക്ഷ (Offline Exam) നടത്തുന്നതിന് എതിരായ ഹർജി (Petition) തള്ളി സുപ്രീംകോടതി. സർവകലാശാല നടത്തിവരുന്ന ആറാം സെമസ്റ്റര്‍ ബി.ടെക് (BTech) പരീക്ഷകള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രത്യേക അനുമതി ഹര്‍ജിയാണ് സുപ്രീംകോടതി (Supreme Court) തള്ളിയത്.
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പരീക്ഷകള്‍ നിര്‍ത്തിവെക്കുകയോ ഓണ്‍ലൈനായി നടത്തുകയോ വേണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ സുപ്രീംകോടതിയിൽ ഹർജി സമർപ്പിക്കുകയായിരുന്നു. വിവിധ എഞ്ചിനീയറിങ് കോളേജുകളില്‍ നിന്നുള്ള 29 ആറാം സെമസ്റ്റര്‍ വിദ്യാര്‍ഥികള്‍ ചേർന്നാണ് ഹർജി സമര്‍പ്പിച്ചത്.
Also Read: Supreme Court : അവളെ വിവാഹം കഴിക്കുമോ നിങ്ങൾ? കോടതി തുറന്ന് ചോദിച്ചു
കോവിഡ് (Covid 19) കാരണം വിദ്യാഥികൾക്ക് പരീക്ഷ എഴുതാൻ സാധിച്ചില്ല എങ്കിൽ അവർക്ക് സപ്ലിമെന്ററി പരീക്ഷ (Supplementary Exam) എഴുതാൻ അവസരം നൽകണം എന്ന് കോടതി നിർദേശിച്ചു. സപ്ലിമെന്ററി പരീക്ഷ ആദ്യ പരീക്ഷ ആയി കണക്കാക്കണം എന്നും സുപ്രീം കോടതി പറഞ്ഞു. കോവിഡ് ബാധമൂലമോ അനുബന്ധ പ്രശ്‌നങ്ങള്‍ കൊണ്ടോ പരീക്ഷ എഴുതാനാകാത്ത വിദ്യാഥികള്‍ക്ക് മറ്റൊരു അവസരം നല്‍കുമെന്നും അത് അവരുടെ ആദ്യ ചാന്‍സ് ആയി തന്നെ പരിഗണിക്കുമെന്നും സര്‍വകലാശാല സുപ്രീംകോടതിയെ അറിയിച്ചു.
Also Read: Breaking : CBSE 12th Result 2021: പതിമൂന്നംഗ അംഗ സമിതിയുടെ ഫോര്‍മുല അംഗീകരിച്ച് Supreme Court, ജൂലൈ 31നകം പന്ത്രണ്ടാം ക്ലാസ് ഫലം
ഇതിന്റെ അടിസ്ഥാനത്തിലാണ് നിലവില്‍ നിശ്ചയിച്ചത് പോലെ പരീക്ഷകളുമായി മുന്നോട്ടു പോകാന്‍ സര്‍വകലാശാലയ്ക്ക് (University) സുപ്രീം കോടതി (Supreme Court) അനുമതി നല്‍കിയത്. സാങ്കേതിക സര്‍വകലാശാലയ്ക്ക് വേണ്ടി പി വി ദിനേശും വിദ്യാര്‍ഥികള്‍ക്ക് വേണ്ടി രഞ്ജിത് മാരാരും ഹാജരായി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...