Tirath Singh Rawat നെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു

തിരത് സിംഗ് റാവത്തിനെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു.   

Written by - Zee Malayalam News Desk | Last Updated : Mar 10, 2021, 02:38 PM IST
  • തിരത് സിംഗ് റാവത്തിനെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു.
Tirath Singh Rawat നെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു

തിരത് സിംഗ് റാവത്തിനെ (Tirath Singh Rawat)  ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. ചൊവ്വാഴ്ച്ച വൈകിട്ടോടെ മുഖ്യമന്ത്രിയായിരുന്ന ത്രിവേന്ദ്ര സിങ് റാവത്ത്  (Trivendra Singh Rawat) രാജി സമർപ്പിച്ചതിനെ തുടർന്നാണ് പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തത്.  ഇന്ന് വൈകിട്ട് നാല് മണിക്ക് തിരത് സിംഗ് റാവത്ത് മുഖ്യമന്ത്രിയായി പ്രതിജ്ഞയെടുക്കും ബിജെപി എംപിയായ തിരത് സിംഗ് റാവത്ത് 2013 മുതൽ 2015 വരെ പാർട്ടിയുടെ ഉത്തരാഖണ്ഡ് ചീഫ് ആയിരുന്നു. മാത്രമല്ല മുമ്പ് സംസ്ഥാനത്തെ എംഎൽഎ സ്ഥാനവും വഹിച്ചിട്ടുണ്ട്. 

മുഖ്യമന്ത്രി (Chief Minister) സ്ഥാനത്തേക്ക് ഉയർന്ന് കേൾക്കാതിരുന്ന ഒരു പേരായിരുന്നു തീരത് സിംഗ് റാവാത്ത്. റിപ്പോർട്ടുകൾ അനുസരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടി അംഗീകരിച്ചതോടെയാണ് തീരത് സിംഗ് റാവാത്തിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്.  വിവരം പുറത്തറിഞ്ഞ ശേഷം മാധ്യമങ്ങളെ കണ്ട തീരത് സിംഗ് റാവാത്ത് ഈ അവസരം നൽകിയതിന് ബിജെപി നേതൃത്വത്തോട് നന്ദി അറിയിച്ചു.

ALSO READ: Uttarakhand മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ BJP യുടെ ഉന്നത തല യോഗം ഇന്ന് ചേരും

വോയിസ് വോട്ടിങ്ങിലൂടെയാണ് ഉത്തരാഖണ്ഡിന്റെ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്തിയത്. ഇന്ന് വൈകിട്ട് നടക്കാനിരിക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിൽ മുതിർന്ന ബിജെപി നേതാക്കൾ, രാജി വെച്ച മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് (Trivendra Singh Rawat) എന്നിവർ പങ്കെടുക്കും.  പാർട്ടിയുടെ നാഷണൽ വൈസ് പ്രസിഡന്റും മുൻ ചണ്ഡീസ്ഗഡ് മുഖ്യമന്ത്രിയുമായിരുന്ന രമൺ സിംങിന്റെ നേതൃത്വത്തിലുള്ള യോഗത്തിലാണ് തിരത്തിനെ തെരഞ്ഞെടുത്തത്.  

ധൻ സിംഗ് റാവത്ത്, ഭഗത് സിംഗ് കോശ്യാരി, രമേശ് പൊഖ്രിയാൽ നിഷാങ്ക്, (Ramesh Pokhriyal) സത്പാൽ മഹാരാജ് എന്നിവരുടെ പേരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്ന് കേട്ടിരുന്നതെങ്കിലും തിരത് സിംഗ് റാവത്തിനെ തെരഞ്ഞെടുക്കുകയായിരിക്കുന്നു.

ALSO READ: Uttarakhand CM ത്രിവേന്ദ്ര സിംഗ് റാവത്ത് രാജി വെച്ചു

ത്രിവേന്ദ്ര സിംഗ് റാവത്ത് ചൊവ്വാഴ്ച്ച വൈകിട്ട് ഡെറാഡൂണിൽ രാജ് ഭവനിലെത്തിയാണ് ഗവർണ്ണർ (Governor) ബേബി റാണി മൗര്യയ്ക്ക് രാജിക്കത്ത് നൽകിയത്. രാജിക്കത്ത് സമർപ്പിച്ച ശേഷം നടത്തിയ പത്ര സമ്മേളനത്തിൽ അദ്ദേഹം ജനങ്ങളെ സേവിക്കാൻ തനിക്ക് അവസരം നൽകിയതിന് പാർട്ടി നേതൃത്വത്തോട് നന്ദി അറിയിച്ചിരുന്നു. 

കഴിഞ്ഞ നാല് വർഷം ഈ സംസ്ഥാനം എനിക്ക് ഭരിക്കാൻ കഴിഞ്ഞത്ത് പാർട്ടി എനിക്കൊരു സുവർണ്ണാവസരമായിരുന്നു. എന്നാൽ ഇപ്പോൾ സംസ്ഥാന ഭരിക്കാൻ മറ്റൊരു മുഖ്യമന്ത്രി എത്താനുള്ള സമയമായിയെന്ന് പാർട്ടി (BJP) പറഞ്ഞതിനനുസരിച്ച് ഞാൻ എന്റെ സ്ഥാനം ഒഴിയുകയാണെന്ന്  ത്രിവേന്ദ്ര സിംഗ് റാവത്ത് മാധ്യമങ്ങളോട് പറഞ്ഞു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News