MIG 21 Bison യുദ്ധവിമാനം തകർന്നു വീണു, ഒരു മരണം, പരിശീലന പറക്കല്ലിനിടെയാണ് അപകടം

പരിശീലനത്തിനിടെയാണ് അപകടം സംഭവിച്ചതെന്ന് ഇന്ത്യൻ എയർ ഫോഴ്സ് ട്വിറ്ററിലൂടെ അറിയിച്ചു. എയർ ഫോഴ്സ് അന്വേഷണത്തിനും  ഉത്തരവിട്ടു

Written by - Zee Malayalam News Desk | Last Updated : Mar 17, 2021, 02:24 PM IST
  • മിഗ് 21 ബൈസൺ യുദ്ധവിമാനം തകർന്നു വീണു.
  • ഗ്രൂപ്പ് ക്യാപ്റ്റൻ എ ഗുപ്ത അപകടത്തിൽ മരിച്ചു.
  • അന്വേഷണത്തിന് ഉത്തരവിട്ട് ഇന്ത്യൻ എയർ ഫോഴ്സ്.
  • പരിശീലനത്തിനിടെയാണ് അപകടം സംഭവിച്ചത്
MIG 21 Bison യുദ്ധവിമാനം തകർന്നു വീണു, ഒരു മരണം, പരിശീലന പറക്കല്ലിനിടെയാണ് അപകടം

New Delhi : Indian Air Force ന്റെ MIG 21 Bison യുദ്ധവിമാനം തകർന്നു വീണു. ഇന്ന് രാവിലെ Central India Airbase ൽ വെച്ചാണ് അപകടം സംഭവിച്ചത്. പരിശീലനത്തിനിടെയാണ് അപകടം സംഭവിച്ചതെന്ന് ഇന്ത്യൻ എയർ ഫോഴ്സ് ട്വിറ്ററിലൂടെ അറിയിച്ചു. 

അപകടത്തിൽ ​ഗ്രൂപ്പ് ക്യാപ്റ്റൻ എ ​ഗുപ്ത മരണമടങ്ങുകയും ചെയ്തു. അപകട കാരണത്തെ കുറിച്ചുള്ള അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തുയെന്ന് ഇന്ത്യൻ എയർ ഫോഴ്സ് പ്രസ്താവനയിലൂടെ അറിയിച്ചു. 

ALSO READ : മിഗ് 21 തകര്‍ന്നു, പൈ​ല​റ്റ് പ​രി​ക്ക് കൂ​ടാ​തെ ര​ക്ഷ​പെ​ട്ടു

അപകടത്തിൽ മരിച്ച ക്യാപ്റ്റനും അദ്ദേഹത്തിന്റെ കുടുംബത്തിനും അനുശേചനം ഇന്ത്യൻ എയർ ഫോഴ്സ് അറിയിച്ചു. അപകടത്തിൽ മരിച്ച​ ​ഗ്രൂപ്പ് ക്യാപ്റ്റൻ കുടുംബാം​ഗങ്ങളോടൊപ്പം ഉറച്ച് നിൽക്കുന്നുയെന്ന് എയ‌ർ ഫോഴ്സ് അറിയിക്കുകയും ചെയ്തു.

നേരത്തെ ജനുവരി ഇതെ യുദ്ധ വിമാനം രാജസ്ഥാനിലും പരിശീലന പറക്കലിനിടെ തകർന്ന് വീണിരുന്നു. രാജസ്ഥാനിൽ സൂറത്ത്​ഗഡിലുണ്ടായി അപകടത്തിൽ പൈലറ്റ് രക്ഷപ്പെടുകയും ചെയ്തിരുന്നു. അന്ന് സാങ്കേതികമായ കാരണങ്ങളായിരുന്നു അപകട കാരണമെന്ന് എയർ ഫോഴ്സ് അറിയിച്ചിരുന്നത്.

ALSO READ : അഭിമാനമായി Bhawana Kanth, റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുന്ന ആദ്യ വനിതാ ഫൈറ്റര്‍ പൈലറ്റ്

2016 വരെയുള്ള കണക്ക് പ്രകാരം ഇന്ത്യക്ക് 21 എയർക്രാഫ്റ്റുകളും 15 യുദ്ധ വിമാനങ്ങളും ഹെലികോപ്റ്റുകളും അപകടത്തിൽ നഷ്ടമായിട്ടുണ്ടെന്ന് പ്രതിരോധ വകുപ്പ് 2019ൽ പാർലമെന്റിൽ അറിയിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News