Child Eating Lizard Video: ചെറിയ കുട്ടികള്‍ക്ക് എന്തിനോടും കൗതുകമാണ്. അവര്‍ക്ക് തെറ്റും ശരിയും തമ്മിലുള്ള വ്യത്യാസം അറിയില്ല എന്ന് മാത്രമല്ല, അവര്‍ക്ക് ഒന്നിനേയും ഭയമില്ല, അവര്‍ അവരുടെതായ ഒരു സ്വതന്ത്ര ലോകത്താണ്.
കൊച്ചുകുട്ടികള്‍ക്കൊപ്പം എപ്പോഴും മുതിര്‍ന്ന ഒരാള്‍ ഉണ്ടാവേണ്ടത് അനിവര്യമാണ്. അതിനു കാരണവുമുണ്ട്, നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകും, കുട്ടികള്‍ എന്തുകണ്ടാലും എടുത്ത് വായില്‍ ഇടും... എന്താണ് ഭക്ഷ്യയോഗ്യമെന്നും അല്ലാത്തതെന്നും കുട്ടികൾക്ക് അറിയില്ല. മണ്ണ്, കൊച്ചു പ്രാണികള്‍ എന്ത് കണ്ടാലും നേരെ വായിലേയ്ക്കാണ്...
ഒരു കൊച്ചുകുട്ടിയുടെ വീഡിയോ ഈ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിയ്ക്കുകയാണ്. വീഡിയോ കണ്ടാല്‍ നിങ്ങളും ഒരു നിമിഷം ഭയന്നുപോകും. ഈ വീഡിയോയില്‍ ഒരു ചെറിയ കുട്ടി ജീവനുള്ള പല്ലിയെ പിടിച്ച് വായിലിടാന്‍ തുടങ്ങുകയാണ്... അത് കണ്ട് കുട്ടിയുടെ അമ്മ പേടിച്ച് നിലവിളിക്കുന്നതായി കാണാം. ഒരു നിമിഷം ഈ വീഡിയോ കാണുന്നവരും പേടിച്ചുപോകും എന്നുറപ്പാണ്....
ഒരു അമ്മ കുട്ടിയോടൊപ്പം നിൽക്കുന്നത് വീഡിയോയിൽ കാണാം. ഇതിനിടയിൽ ഒരാൾ അവിടേക്ക് വരുന്നു. ആ വ്യക്തിയുടെ ഷര്‍ട്ടില്‍ ഒരു ജീവനുള്ള പല്ലിയേയും കാണാം. അമ്മയുടെ ഒക്കത്തിരിയ്ക്കുന്ന കുഞ്ഞിനെ അയാള്‍ ഈ ജീവനുള്ള പല്ലിയെ കാട്ടിക്കൊടുക്കുകയാണ്... കുഞ്ഞ് ആകാംഷയോടെ പല്ലിയെ നോക്കുന്നു.. പല്ലിയുടെ ചലനങ്ങള്‍ കുഞ്ഞിനെ ആകര്‍ഷിച്ചു... നിമിഷങ്ങള്‍ക്കുള്ളിലാണ് അത് സംഭവിച്ചത്, കൊച്ചുകുട്ടി ആ ജീവനുള്ള പല്ലിയെ കൈകൊണ്ട് എടുത്ത് നേരെ വായിലേയ്ക്ക് ഇടാന്‍ തുടങ്ങുകയാണ്... ഇത് കണ്ട് കുട്ടിയുടെ അമ്മ നിലവിളിയ്ക്കുന്നത് വീഡിയോയില്‍ കാണാം ...
വൈറലായ വീഡിയോ കാണാം :-
വളരെ പെട്ടെന്നാണ് കുഞ്ഞ് ആ ജീവനുള്ള പല്ലിയെ വായിലാക്കാന്‍ ശ്രമിച്ചത്. ഒരു സെക്കന്‍ഡ് താമസിച്ചിരുന്നെങ്കിൽ കുട്ടി പല്ലിയെ തിന്നുമായിരുന്നു. കുട്ടി പല്ലിയെ പിടിച്ച് വായിലേയ്ക്കിടാന്‍ തുടങ്ങിയതും ഉടൻ തന്നെ അമ്മ കുട്ടിയുടെ കൈയിൽ പിടിക്കുന്നത് വീഡിയോയിൽ കാണാം. ഇതിനിടയിൽ 1 സെക്കൻഡ് വൈകിയിരുന്നെങ്കിൽ ആ കുട്ടി പല്ലിയെ വായിലാക്കിയേനെ.....
Thesceneryplace എന്ന അക്കൗണ്ടിലൂടെയാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ വളരെ വേഗത്തിൽ വൈറലാകുകയാണ്... ഇതുവരെ ഈ വീഡിയോ യ്ക്ക് 43 ദശലക്ഷത്തിലധികം വ്യൂസ് ലഭിച്ചു. അതേ സമയം 10 ലക്ഷത്തിലധികം പേർ വീഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.