Viral Video: അടുത്തിടെ ബോക്സ് ഓഫീസില്‍ തരംഗം സൃഷ്ടിച്ച പുഷ്പ: ദി റൈസ് അതിലെ ആകര്‍ഷമായ ഗാനങ്ങളും ഉജ്ജ്വലമായ സംഭാഷണങ്ങളും കൊണ്ട് സിനിമാ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയിരുന്നു.
അല്ലു അർജുനും രശ്മിക മന്ദാനയും തകര്‍ത്തഭിനയിച്ച ചിത്രം വന്‍ ഹിറ്റായിരുന്നു. 5 ഭാഷകളില്‍ ഒരേസമയം റിലീസ് ആയ ചിത്രം ഒരു തരത്തില്‍ പറഞ്ഞാല്‍ ഇന്ത്യ മുഴുവനുമുള്ള സിനിമാ തിയേറ്ററുകളില്‍ ആധിപത്യം സ്ഥാപിക്കുകയായിരുന്നു.
പുഷ്പയിലെ പാട്ടുകളിൽ ഡാൻസ് റീലുകൾ ഏറെയുണ്ട് സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളില്‍. പുഷ്പയിലെ ഗാനങ്ങളും സംഭാഷണങ്ങളും സിനിമാ പ്രേമികള്‍ക്ക് ഇപ്പോഴും ക്രേസ് ആണ്. അടുത്തെങ്ങും അത് ഇല്ലാതാകുകയുമില്ല എന്നാണ് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ എത്തിയ ഒരു വീഡിയോ തെളിയിയ്ക്കുന്നത്.
Also Read: Viral Video: തന്നെ ആക്രമിക്കാന്‍ എത്തിയ പുള്ളിപ്പുലിയെ തുരത്തുന്ന നായ, വീഡിയോ വൈറല്‍
പുഷ്പ സിനിമയുമായി ബന്ധപ്പെട്ട ഒരു വീഡിയോ ആണ് കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിയ്ക്കുന്നത്. ഈ വീഡിയോയില്‍ ശ്രീവല്ലി എന്ന ഗാനം അഞ്ച് ഭാഷകളിൽ പാടുകയാണ് ഒരു യുവാവ്.
ട്വിറ്ററിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോയിൽ ഒരു യുവാവ് തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം, പിന്നെ വീണ്ടും ഹിന്ദി എന്നിങ്ങനെ 5 ഭാഷകളിൽ ശ്രുതിമധുരമായി ശ്രീവല്ലി ഗാനം ആലപിക്കുന്നത് കാണാം.
വീഡിയോ കാണാം:-
#PushpaTheRise फ़िल्म का #Srivalli गीत, 5 अलग-अलग भाषाओं में.
हुनरमंद गायक द्वारा गज़ब की कलात्मक प्रस्तुति.
ज़रूर सुनें. pic.twitter.com/LGWtdzyhCj— Dipanshu Kabra (@ipskabra) February 22, 2022
ഐപിഎസ് ഓഫീസർ ദിപാൻഷു കബ്ര തന്‍റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. "പുഷ്പ എന്ന ചിത്രത്തിലെ ശ്രീവല്ലി ഗാനം, 5 വ്യത്യസ്ത ഭാഷകളിൽ.... ഗായകന്‍റെ വിസ്മയിപ്പിക്കുന്ന പ്രകടനം കേള്‍ക്കേണ്ടത് തന്നെ...!! " വീഡിയോ പങ്കുവെച്ചുകൊണ്ട് അദ്ദേഹം കുറിച്ചു.
Also Read: Viral Video: പാമ്പിനോട് കളിക്കാൻ പോയ കഴുകന് കിട്ടി എട്ടിന്റെ പണി..!
കഴിഞ്ഞ ദിവസമാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ എത്തിയത്, എങ്കിലും വളരെ ചുരുങ്ങിയ സമയം കൊണ്ട് അയ്യായിരത്തില്‍ അധികം ആളുകളാണ് ഈ വീഡിയോ കണ്ടത്. നൂറിലധികം പേര്‍ ഈ വീഡിയോ പങ്കുവച്ചു. ഈ യുവാവിന്‍റെ ശബ്ദത്തെ പ്രശംസിച്ചവര്‍ ഏറെയാണ്...
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.