പക്ഷികളിൽ ഏറ്റവും സൗന്ദര്യമുള്ളത് മയിലിനാണ് സംശയം കൂടാതെ പറയാം. പീലി വിടർത്തി മയിൽ നൃത്തം ചെയ്യുന്നത് കണ്ടാൽ ആരായാലും ഒന്ന് നോക്കി പോകും. സോഷ്യൽ മീഡിയയിൽ ഇത്തരത്തിൽ മയിലുകൾ പീലി വിടർത്തി നിൽക്കുന്ന വീഡിയോകൾ നിരവധിയുണ്ട്. ആ വീഡിയോകൾക്ക് നിരവധി കാഴ്ചക്കാരാണുള്ളത്. ഇപ്പോൾ സമൂഹമാധ്യമത്തിൽ ട്രെൻഡിങ് ആയിക്കൊണ്ടിരിക്കുന്നത് ഇത്തരത്തിലുള്ള ഒരു വീഡിയോയാണ്. അതിമനോഹരമായി പീലി വിടർത്തി നിൽക്കുന്ന മയിലിനെ കണ്ടാൽ ആരായാലും ഒന്ന് നോക്കി നിന്ന് പോകും.
ഒരു പാർക്കിൽ നിൽക്കുന്ന മയിൽ ഒന്ന് കൂവിയതിന് ശേഷം തന്റെ പീലികൾ വിടുർത്തുകയാണ്. പീലികൾ വിടർത്തി ഒന്ന് കുടഞ്ഞതിന് ശേഷം എല്ലാം ഒന്ന് നേരയാക്കി നിർത്തുകയാണ് മയിൽ ഈ വീഡിയോയിൽ. എന്നിട്ട് നാലുപാടും ഒന്ന് ചുറ്റി തിരഞ്ഞിട്ട് തന്റെ പീലികൾ ഒന്നും കൂടി മയിൽ കുടയും. ഹോ.. എന്താ ഒരു നിൽപ്. അതിമനോഹരം എന്ന തന്നെ നമ്മൾ പറഞ്ഞ് പോകും. വീഡിയോ കാണാം:
ALSO READ : Viral Video: സിംഹക്കൂട്ടിൽ യുവാക്കൾ, അന്തംവിട്ട് സോഷ്യൽ മീഡിയ - വീഡിയോ വൈറൽ
ഇന്ത്യയുടെ ദേശീയ പക്ഷിയാണ് മയിൽ. 1963ലാണ് മയിലിനെ ഇന്ത്യയുടെ ദേശീയ പക്ഷിയായി പ്രഖ്യാപിക്കുന്നത്. കൂടാതെ ഹൈന്ദവ വിശ്വാസത്തിൽ മയിലിന് വലിയ പ്രധാന്യമാണ് നൽകുന്നത്. ഭഗവാൻ മുരുകന്റെ വാഹനമായിട്ടാണ് ഹൈന്ദവ വിശ്വാസം പ്രകാരം കരുതുന്നത്. പുരാണത്തിൽ പറയുന്നത് പ്രകാരം ഗരുഡന്റെ തൂവലിൽ നിന്ന് ജനിച്ച പക്ഷിയായിട്ടാണ് മയിലിനെ കണക്കാക്കുന്നത്. ആൺ മയിലുകൾക്ക് മാത്രമാണ് പീലി ഉള്ളത്. പെൺമയിലുകളെ ആകർഷിക്കുന്നതിന് വേണ്ടിയാണ് ആൺമയിലുകൾ പീലി വിടർത്തി നൃത്തം ചെയ്യുന്നത്. കൂട്ടമായി ജീവിക്കുന്ന പക്ഷികൾ കൂടിയാണ് മയിലുകൾ. വനങ്ങളിൽ ജീവിക്കുന്ന മയിലുകൾ 10 മുതൽ 25 വർഷങ്ങൾ വരെയും വളർത്തുന്ന മയിലുകൾ 50 വർഷങ്ങൾ വരെയും ജീവിക്കും.
പിക്സെൽ ടെക് മീഡിയ എന്ന യുട്യൂബ് അക്കൗണ്ടിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയാണ് ഇത്. ഈ വീഡിയോ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു. ഇതിനോടകം തന്നെ നിരവധി പേരാണ് ഈ വീഡിയോ കണ്ടുക്കഴിഞ്ഞിരിക്കുന്നത്. നിരവധി പേർ വീഡിയോയ്ക്ക് കമന്റും രേഖപ്പെടുത്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...