Mumbai നിശാപാര്‍ട്ടി റെയ്‌ഡ്: Protocol സംബന്ധിച്ച ധാരണയില്ലായിരുന്നുവെന്ന് സുരേഷ് റെയ്‌ന

കോവിഡ്‌  പ്രോട്ടോകോള്‍ ലംഘനം നടന്നതിനെത്തുടര്‍ന്ന് മുംബൈയിലെ ക്ലബില്‍ നടന്ന പോലീസ് റെയ്‌ഡില്‍ ക്രിക്കറ്റ് താരം  സുരേഷ് റെയ്‌നയടക്കം പ്രമുഖര്‍ കസ്റ്റഡിയില്‍ 

Written by - Zee Malayalam News Desk | Last Updated : Dec 22, 2020, 06:03 PM IST
  • കോവിഡ്‌ പ്രോട്ടോകോള്‍ ലംഘനം നടന്നതിനെത്തുടര്‍ന്ന് മുംബൈയിലെ ക്ലബില്‍ നടന്ന പോലീസ് റെയ്‌ഡില്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌നയടക്കം പ്രമുഖര്‍ കസ്റ്റഡിയില്‍
  • മുംബൈ വിമാനത്താവളത്തിന് അടുത്തുള്ള ഡ്രാഗണ്‍ ഫ്‌ളൈ ക്ലബില്‍ നടന്ന റെയ്‌ഡില്‍ ഗായകന്‍ ഗുരു രണ്‍ധാവ, ബോളിവുഡ് സെലിബ്രിറ്റി സൂസന്നെ ഖാന്‍ അടക്കം 34 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചത്.
  • കോവിഡ് ചട്ടങ്ങള്‍ ലംഘിച്ചതിന് അറസ്റ്റ് രേഖപ്പെടുത്തിയശേഷം ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
Mumbai നിശാപാര്‍ട്ടി റെയ്‌ഡ്: Protocol സംബന്ധിച്ച ധാരണയില്ലായിരുന്നുവെന്ന് സുരേഷ് റെയ്‌ന

Mumbai: കോവിഡ്‌  പ്രോട്ടോകോള്‍ ലംഘനം നടന്നതിനെത്തുടര്‍ന്ന് മുംബൈയിലെ ക്ലബില്‍ നടന്ന പോലീസ് റെയ്‌ഡില്‍ ക്രിക്കറ്റ് താരം  സുരേഷ് റെയ്‌നയടക്കം പ്രമുഖര്‍ കസ്റ്റഡിയില്‍ 

മുംബൈ (Mumbai) വിമാനത്താവളത്തിന് അടുത്തുള്ള  ഡ്രാഗണ്‍ ഫ്‌ളൈ ക്ലബില്‍ നടന്ന റെയ്‌ഡില്‍  ഗായകന്‍ ഗുരു രണ്‍ധാവ, ബോളിവുഡ് സെലിബ്രിറ്റി സൂസന്നെ ഖാന്‍ അടക്കം 34 പേരെയാണ് പോലീസ് അറസ്റ്റ്  ചെയ്ത് വിട്ടയച്ചത്.

കോവിഡ് ചട്ടങ്ങള്‍ ലംഘിച്ചതിന് അറസ്റ്റ് രേഖപ്പെടുത്തിയശേഷം  ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ക്ലബ് ജീവനക്കാര്‍ ഉള്‍പ്പെടെ 34 പേരെയാണ് അറസ്റ്റ് ചെയ്തത്. പൊതുനിര്‍ദേശങ്ങള്‍ നിരാകരിച്ചതിന് IPC 188ാം വകുപ്പ് പ്രകാരവും ജീവന് ഭീഷണിയാവുന്ന രോഗങ്ങള്‍ മനപൂര്‍വമോ അല്ലാതെയോ പകര്‍ത്താന്‍ ശ്രമിച്ചതിനു 269ാം വകുപ്പുമാണ് ചുമത്തിയതെന്ന് മുംബൈ പോലീസ് അറിയിച്ചു. 

അതേസമയം, കോവിഡ്‌  പ്രോട്ടോകോള്‍ സംബന്ധിച്ച അറിവില്ലായിരുന്നു എന്നാണ് സംഭവത്തെപ്പറ്റി സുരേഷ് റെയ്‌ന (Suresh Raina)  പ്രതികരിച്ചത്.  

മുംബൈയിലെ പബ്ബുകൾക്കും നൈറ്റ്ക്ലബ്ബുകൾക്കുമുള്ള പ്രവര്‍ത്തന സമയം രാത്രി 11:30 ആയി ക്രമീകരിച്ചിരുന്നു. പോലീസ് റെയ്‌ഡ് നടന്നത്  പുലർച്ചെ 4 മണിയ്ക്കാണ്.   

ബ്രിട്ടനില്‍ കൊറോണ വൈറസിന്‍റെ പുതിയ വകഭേദം കണ്ടെത്തിയതിന്‍റെ പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയിലും പ്രത്യേകിച്ച്‌ മുംബെ നഗരത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ നിയന്ത്രണങ്ങള്‍ ലംഘിച്ചാണ് പല ക്ലബുകളിലും നിശാ പാര്‍ട്ടികള്‍ നടന്നത്.  

Also read: ജനങ്ങള്‍ക്ക് പ്രചോദനമാകാന്‍ Joe Biden, COVID Vaccine സ്വീകരിച്ചത് തത്സമയം കണ്ടത് ലക്ഷങ്ങള്‍

ക്രിസ്തുമസ്, പുതുവത്സരാഘോഷങ്ങള്‍ പ്രമാണിച്ച്‌ ഡിസംബര്‍ 22 മുതല്‍ ജനുവരി 5വരെ സംസ്ഥാനത്ത് പൊതുപരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.  നിയന്ത്രണങ്ങള്‍ അനുസരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിന്‍റെ  ഭാഗമായാണ് ക്ലബില്‍ പോലീസ് റെയ്‌ഡ് നടന്നത്.

Trending News