വിവാഹ മണ്ഡപത്തിൽ നിന്ന് വരൻ വധുവിനൊപ്പം ഓടിപ്പോകുന്നതിന്റെ വീഡിയോ വൈറലാകുന്നു. വളരെ വേഗമാണ് വീഡിയോ ഇന്റർനെറ്റിൽ വൈറലാകുന്നത്. വിവാഹ ചടങ്ങ് നടക്കുന്നതിനിടെയാണ് വരന്റെ ഈ പ്രവൃത്തി. എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ അന്തംവിട്ട് നിൽക്കുകയാണ് കാഴ്ചക്കാർ. മണ്ഡപത്തിൽ വരനും വധുവും ഇരിക്കുന്നത് വീഡിയോയിൽ കാണാം.
ചടങ്ങുകൾ വിധി പ്രകാരം നടക്കുന്നതിനിടെ ഡാൻസ് കളിക്കാൻ വേണ്ടി വരൻ എഴുന്നേറ്റതും വധു ഇയാളെ പിടിച്ച് ഇരുത്തുനന്ത് വീഡിയോയിൽ കാണാം. എന്നാൽ വരൻ വീണ്ടും എഴുന്നേറ്റ് നൃത്തം ചെയ്യാൻ തുടങ്ങി. തുടർന്ന് വധുവിന്റെ കൈയിൽ പിടിച്ച് അവരെയും കൊണ്ട് മണ്ഡപത്തിന് പുറത്തേക്ക് ഓടുന്നു. ഈ സമയം പൂജാരി മന്ത്രങ്ങൾ ജപിച്ച് കൊണ്ടിരിക്കുന്നതും കാണാം. വീഡിയോ വളരെ വേഗത്തിലാണ് വൈറലായത്.
വീഡിയോ കാണാം...
ഫൺടാപ് എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ചടങ്ങുകൾ പൂർത്തിയാക്കാതെ വധുവിനെയും പിടിച്ച് കൊണ്ട് നൃത്തം ചെയ്യാൻ പോയ വരന്റെ വീഡിയോ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...