തിരുവനന്തപുരം: വിഷു ബമ്പറാണ് ലോട്ടറികളിൽ ഇനി കാത്തിരിക്കുന്ന നറുക്കെടുപ്പുകളിൽ ഒന്ന്. വലിയ തുകയും സമ്മാനങ്ങളും ഉള്ള ലോട്ടറി കൂടിയാണിത്. 12 കോടിയാണ് വിഷു ബമ്പറിൻറെ ഒന്നാം സമ്മാനം. നികുതിയടക്കം നോക്കിയാൽ ഇത്രയും രൂപ നിങ്ങൾക്ക് ലഭിക്കുമോ? അല്ലെങ്കിൽ വിഷു ബമ്പർ അടിക്കുന്ന ഒരാൾക്ക് എത്ര രൂപ ആകെ ലഭിക്കും? ഇതൊന്ന് പരിശോധിക്കാം.
അടിച്ചാൽ എത്ര
സാധാരണ ഗതിയിൽ ആകെ സമ്മാനത്തുകയുടെ 10 ശതമാനം ഏജൻസി കമ്മീഷനായി കൊടുക്കണം. ഒപ്പം ആകെ തുകയുടെ 30 ശതമാനം നികുതിയായും സർക്കാരിലേക്ക് പോകും. ഇത്തരത്തിൽ 7 കോടിക്കും 8 കോടിക്കും ഇടയിലുള്ള തുകയാണ് സമ്മാന വിജയിക്ക് ലഭിക്കുന്നത്. 2023-ലെ വിഷു ബമ്പർ വിജയിക്ക് 7.58 കോടിയാണ് എല്ലാം കഴിഞ്ഞ കയ്യിൽ ലഭിച്ചത്. ഇതിനൊപ്പം തന്നെ ബാങ്കിൽ സ്ഥിര നിക്ഷേമിട്ടാലും, സാധാരണ നിക്ഷേപമായി ഇട്ടാലും തുകക്ക് നികുതിയുണ്ടാവും. കോഴിക്കോട് സ്വദേശിക്കാണ് കഴിഞ്ഞ വിഷു ബമ്പർ ലഭിച്ചത്. എന്നാൽ വിവരങ്ങൾ വെളിപ്പെടുത്തരുത് എന്ന അഭ്യർഥന പ്രകാരം ഇത് പുറത്ത് പറഞ്ഞിരുന്നില്ല.
ടിക്കറ്റ് എന്ന് ലഭിക്കും
വിഷു ബമ്പർ നറുക്കെടുപ്പ് മെയ് 29-നായിരിക്കും. പെസഹ വ്യാഴം, ദുഖ വെള്ളി എന്നീ അവധികൾക്ക് ശേഷമെ ടിക്കറ്റ് വിപണിയിൽ ലഭ്യമാകു. ഏകദേശം 54 ലക്ഷം ടിക്കറ്റെങ്കിലും വിൽപ്പനക്ക് എത്തുമെന്നാണ് ലോട്ടറി വകുപ്പിൻറെ കണക്ക് കൂട്ടൽ. ആറ് സീരിസുകളിലാണ് വിഷു ബമ്പർ വിൽപ്പനയ്ക്കെത്തുക. ഒന്നാം സമ്മാനം 12 കോടി രൂപയ്ക്ക് പുറമെ, രണ്ടുമുതൽ നാലുവരെയുള്ള സമ്മാനങ്ങൾ എല്ലാ സീരിസിലും ലഭിക്കും. 300 രൂപയാണ് ലോട്ടറി ടിക്കറ്റ് വില.
സമ്മനക്കണക്ക് ഇതാ
ഒന്നാം സമ്മാനം നേടുന്നയാൾക്ക് 12 കോടിയും രണ്ടാം സമ്മാനം നേടുന്ന ആറു പേർക്ക് ഒരു കോടി രൂപവീതവും ലഭിക്കും. മൂന്നാം സമ്മാനം 10 ലക്ഷം വീതം ആറുപേർക്കാണ് കിട്ടുക. നാലാം സമ്മാനം അഞ്ചുലക്ഷം വീതം ആറു പേർക്കും ലഭിക്കും. അഞ്ചാം സമ്മാനം 5000, മറ്റുള്ള സമ്മാനങ്ങൾ യഥാക്രമം 2000, 1000, 500 എന്നിങ്ങനെയുമായിരിക്കും കണക്ക്.
അഞ്ചാം സമ്മാനം മുതൽ ബാക്കിയെല്ലാ സമ്മാനവും അവസാന നാലക്കത്തിനാണ് നൽകുന്നത്. ചട്ടപ്രകാരം നറുക്കെടുപ്പ് കഴിഞ്ഞ് ഒരു മാസത്തിനകം വിജയി തൻറെ സമ്മാനത്തുക കൈപ്പറ്റണം. തുടർന്ന് ഇത് ബാങ്കിൽ സമർപ്പിക്കുകയും സമയപരിധി അവസാനിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് തന്നെ നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും വേണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.