Ann Maria: ആന്‍ മരിയയ്ക്ക് യാത്രാമൊഴിയേകാന്‍ നാടാകെ ഒഴുകിയെത്തി; മൃതദേഹം സംസ്‌കരിച്ചു

Ann Maria last rites: 10 ആംബുലൻസുകളുടെ അകമ്പടിയോടെയാണ് ആൻ മരിയയുടെ മൃതദേഹം ഇരട്ടയാർ സെന്റ് തോമസ് ദേവാലയത്തിൽ എത്തിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Aug 6, 2023, 07:48 PM IST
  • വൻ ജനാവലിയാണ് ആൻ മരിയയെ യാത്രയാക്കാൻ എത്തിയത്.
  • ജൂൺ ഒന്നാം തീയതി രാവിലെയാണ് ആൻ മരിയയ്ക്ക് ഹൃദയാഘാതം ഉണ്ടായത്.
  • ശനിയാഴ്ച്ച പുലർച്ചയോടെയാണ് ആൻ മരിയ മരണത്തിന് കീഴടങ്ങിയത്.
Ann Maria: ആന്‍ മരിയയ്ക്ക് യാത്രാമൊഴിയേകാന്‍ നാടാകെ ഒഴുകിയെത്തി; മൃതദേഹം സംസ്‌കരിച്ചു

ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെ മരിച്ച ആൻ മരിയയുടെ മൃതദ്ദേഹം സംസ്കരിച്ചു. വൻ ജനാവലിയാണ് ആൻ മരിയയെ യാത്രയാക്കാൻ എത്തിയത്. 10 ആംബുലൻസുകളുടെ അകമ്പടിയോടെയാണ് മൃതദേഹം ഇരട്ടയാർ സെന്റ് തോമസ് ദേവാലയത്തിൽ എത്തിച്ചത്. രണ്ട് മണിയോടെ വീട്ടിൽ വെച്ച് സംസ്കാര ശുശ്രൂഷകൾ ആരംഭിച്ചു. പള്ളിയിലെ കർമ്മങ്ങൾക്ക് ഇടുക്കി രൂപത അധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ മുഖ്യ കാർമ്മികത്വം വഹിച്ചു. 

ജൂൺ ഒന്നാം തീയതി രാവിലെയാണ് കുർബാനക്കിടെ ആൻ മരിയയ്ക്ക് ഹൃദയാഘാതം ഉണ്ടായത്. അതീവ ഗുരുതരാവസ്ഥയിലായ ആൻ മരിയയെ കൊച്ചിയിലെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസിന് നാട് ഒത്തൊരുമിച്ചാണ് വഴിയൊരുക്കിയത്. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച്ച പുലർച്ചയോടെയാണ് ആൻമരിയ മരണത്തിന് കീഴടങ്ങിയത്. സംസ്കാര ചടങ്ങിൽ മന്ത്രി റോഷി അഗസ്റ്റിൻ, എം. എൽ എ. എം എം മണി തുടങ്ങിയവർ പങ്കെടുത്തു. 

ALSO READ: കൊല്ലത്ത് യുവതിയ്ക്ക് നേരെ ആസിഡ് ആക്രമണം; ഭർത്താവ് പിടിയിൽ

പെട്ടിമുടി ദുരന്തം; മരണപ്പെട്ടവരുടെ കല്ലറകള്‍ക്ക് മുമ്പില്‍ സര്‍വ്വമത പ്രര്‍ത്ഥനകള്‍ നടത്തി

ഇടുക്കി: പെട്ടിമുടി ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കല്ലറകള്‍ക്ക് മുമ്പില്‍ സര്‍വ്വമത പ്രര്‍ത്ഥനകള്‍ നടത്തി കമ്പനി അധിക്യതരും തൊഴിലാളികളും ബന്ധുക്കളും. രാവിലെ ആറ് മണിയോടെ നടന്ന പ്രാര്‍ഥന ചടങ്ങുകളില്‍ കമ്പിനി എം.ഡി മാത്യു എബ്രഹാമും ജനപ്രതിനിധികളും പങ്കെടുത്തു.

പെട്ടിമുടി ദുരന്തം നടന്നിട്ട് മൂന്ന് വര്‍ഷം പിന്നിടുകയാണ്. 70 പേരുടെ ജീവൻ കവര്‍ന്ന അപകടത്തിന്റെ ഓര്‍മ്മകള്‍ ഇപ്പോഴും തൊഴിലാളികളുടെ മനസില്‍ നിന്നും മാഞ്ഞിട്ടില്ല. ഒരുമിച്ച് മരിച്ചവര്‍ക്ക് ഒരുമിച്ച് അന്തിയുറങ്ങാന്‍ രാജമല മൈതാനത്തിൽ കുഴിമാടങ്ങള്‍ ഒരുക്കിയിരുന്നു. മരിച്ചവരെ  അടക്കം ചെയ്ത കല്ലറകള്‍ക്ക് മുമ്പിലാണ് കമ്പനി എം.ഡി മാത്യു എബ്രഹാം, സ്റ്റാഫുകള്‍ എന്നിവരുടെ നേതൃത്വത്തില്‍ സര്‍വ്വമത പ്രാര്‍ഥനകള്‍ നടത്തിയത്. പ്രാര്‍ത്ഥനയില്‍ തൊഴിലാളികള്‍ മരണപ്പെട്ടവരുടെ ബന്ധുക്കള്‍ എന്നിവരും ദേവികുളം എംഎല്‍എ അഡ്വ. എ രാജ, സേതുരാമന്‍ ഐപിഎസ് തുടങ്ങിയവരും പങ്കെടുത്തു.

രാവിലെ ആറിന് ആരംഭച്ച പ്രാര്‍ഥന ചടങ്ങുകള്‍ ഉച്ചയോടെയാണ് അവസാനിച്ചത്. ബന്ധുക്കള്‍ പലരും തമിഴ്‌നാട്ടിൽ ഉള്ളതിനാല്‍ അവരെല്ലാം ഇന്ന് പെട്ടിമുടിയില്‍ എത്തിയിരുന്നു. നിറകണ്ണുകളോടെയാണ് പലരും കല്ലറകളില്‍ നിന്നും മടങ്ങിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News