കോട്ടയം: വെളളൂര്‍ ചെറുകരയില്‍ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ മൂന്ന് മുങ്ങി മരിച്ചു. വെള്ളൂർ ചെറുകരക്ക് സമീപം മൂവാറ്റുപുഴയാറിലായിരുന്നു സംഭവം. രാവിലെ 11 മണിയോടെ പുഴയിൽ കുളിക്കാൻ ഇറങ്ങിയ ഒരു കുടുംബത്തിലെ മൂന്ന് പേരാണ് മരിച്ചത്. ആമ്പല്ലൂർ മുണ്ടക്കൽ ജോൺസൺ ( 57 ), വരിക്കാംകുന്ന് പാറയിൽ അലേഷ്യ (16 ), ജിസ് മോൾ(15) എന്നിവരാണ് മരിച്ചത്.
ബന്ധുവീട്ടിൽ എത്തിയപ്പോഴാണ് അപകടമുണ്ടായതെന്നാണ് വിവരം. ആമ്പല്ലൂർ വരിക്കാൻകുന്ന് സ്വദേശികളായ 9 പേർ അടങ്ങുന്ന സംഘമാണ് പുഴയിൽ കുളിക്കാൻ ഇറങ്ങിയത്. ഇതിനിടെ ജിസ്മോൾ കാൽ വഴുതി വീണു. ജിസ്മോളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മറ്റ് രണ്ടു പേരും വെള്ളത്തിൽ താഴ്ന്നത്. കൂടെയുണ്ടായിരുന്ന ആറുപേർ നീന്തി രക്ഷപ്പെട്ടു. മൂന്നു പേരെ കാണാതായതിനെ തുടർന്ന് ഒപ്പമുണ്ടായിരുന്നവർ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.
വൈക്കത്ത് എത്തിയ ഫയർഫോഴ്സ് സംഘം നടത്തിയ തെരച്ചിലിനൊടുവിലാണ് മൂന്നുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. മൂവാറ്റുപുഴയാറിൽ 30 അടിയോളം ആഴമുള്ള പ്രദേശമാണിവിടം. പാലത്തിന് സമീപം ആയിരുന്നു അപകടം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...