തിരുവനന്തപുരം: വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്ത് ഇരുന്നുകൊണ്ട് എംസി ജോസഫൈൻ (MC Josephine) ചാനൽ ചർച്ചയിൽ നടത്തിയ പരാമർശം സമൂഹത്തിൽ സ്വീകരിക്കപ്പെട്ടില്ലെന്ന് സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ. തെറ്റുപറ്റിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ജോസഫൈൻ സമ്മതിക്കുകയും രാജി സന്നദ്ധത അറിയിക്കുകയും ചെയ്തു. തുടർന്ന് പാർട്ടി രാജി സ്വീകരിക്കുകയായിരുന്നുവെന്നും എ വിജയരാഘവൻ (A Vijayaraghavan) പറഞ്ഞു.
പാർട്ടി യോഗത്തിൽ അംഗങ്ങൾ എടുത്ത നിലപാട് പുറത്ത് പറയില്ല. ജോസഫൈന്റെ വിഷയം സംസ്ഥാന സെക്രട്ടറിയേറ്റ് വിശദമായി പരിശോധിച്ചു. സ്ത്രീ വിരുദ്ധതയ്ക്കെതിരെ സിപിഎം ബോധവത്കരണം നടത്തും. ലിംഗ നീതി വിഷയം സമൂഹം ഗൗരവമായി എടുക്കണം. ലിംഗനീതി വിഷയത്തിൽ സ്ത്രീപക്ഷ കേരളമെന്ന മുദ്രാവാക്യത്തിൽ ക്യാമ്പയിൻ നടത്തുമെന്നും എ വിജയരാഘവൻ പറഞ്ഞു.
ALSO READ: MC Josephine Resigns: വിവാദങ്ങൾക്കൊടുവിൽ വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈൻ രാജി വെച്ചു
സംസ്ഥാനത്തെ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ, സ്ത്രീധന പീഡനത്തെ തുടർന്നുള്ള മരണങ്ങൾ, അത് ഉയർത്തിയിരിക്കുന്ന സാമൂഹിക ചലനങ്ങൾ എന്നിവയാണ് ചർച്ച ചെയ്തത്. ലിംഗനീതിയുടെ (Gender equality) വിഷയം കേരളത്തിന്റെ പൊതു സമൂഹത്തിൽ ഗൗരവപൂർവം ഏറ്റെടുക്കേണ്ട ഒരു സാമൂഹ്യ വിഷയമായി മാറിയിക്കുകയാണ്. ഇവിടെ പെൺകുട്ടികളെ സംബന്ധിച്ചിടത്തോളം മികവാർന്ന വിദ്യാഭ്യാസ പങ്കാളിത്തം അവർക്കുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മികവാർന്ന തൊഴിൽ പരിശീലനം നേടിയ മലയാളി വനിതകൾ പ്രവർത്തിക്കുന്നുണ്ട്. നമ്മുടെ സമൂഹത്തിന്റെ ചൈതന്യം എന്നുള്ള നിലയിലാണ് ആ നിലയിലുള്ള സ്ത്രീ മുന്നേറ്റത്തെ നാം കണ്ടിട്ടുള്ളതെന്നും വിജയരാഘവൻ വ്യക്തമാക്കി.
കേരളത്തിന്റെ സാമൂഹിക പശ്ചാത്തലം അതി ശക്തമായ നവോത്ഥാന സമരങ്ങളുടെ അടിത്തറയിൽ പുതിയ കേരളത്തെ സൃഷ്ടിക്കാൻ നടത്തിയ പരിശ്രമങ്ങളിൽ നിന്ന് ആരംഭിച്ചതാണ്. ആ സാമൂഹിക മുന്നേറ്റം നമ്മുടെ ദേശീയ പ്രസ്ഥാനവുമായി കണ്ണിചേർക്കപ്പെട്ടു. ദേശീയ പ്രസ്ഥാനത്തിന്റെ തുടർച്ചയും ശക്തമായൊരു ഇടതുപക്ഷ പ്രസ്ഥാനവും കേരളത്തിൽ രൂപപ്പെട്ടിട്ടുണ്ട്. അതെല്ലാം ചേർന്നാണ് കേരളത്തിന്റെ സമൂഹത്തിൽ ഗുണപരമായ മാറ്റങ്ങൾ ഉണ്ടായിട്ടുള്ളത്. അതിൽ നിന്നാണ് വിപുലമായ സ്ത്രീ മുന്നേറ്റ സാധ്യതകൾ ഉണ്ടായിട്ടുള്ളത്. ലിംഗ പദവിയുടെ മേഖലയിലും വിദ്യാഭ്യാസ രംഗത്തും (Education system) ഒരു പരിധിവരെ തൊഴിൽ രംഗത്തും നമുക്കുണ്ടാക്കാൻ കഴിഞ്ഞ മുന്നേറ്റത്തെ ദുർബലപ്പെടുത്തുന്ന കുറേ കാര്യങ്ങൾ ഇപ്പോൾ നടക്കുകയാണ്.
ALSO READ: MC Josephine പുറത്തേക്ക്; സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷയെ തള്ളി CPM സംസ്ഥാന സെക്രട്ടേറിയറ്റ്
നമ്മുടെ സമൂഹത്തിലേക്ക് യാഥാസ്ഥിതിക മൂല്യങ്ങൾ കൂടുതലായി കടന്ന് വന്നിരിക്കുന്നു. നവ ഉദാര വത്കരണം സമൂഹത്തിൽ സ്ത്രീയുടെ സാന്നിധ്യത്തെയും പങ്കിനെയും തെറ്റായ തരത്തിലാണ് വ്യാഖ്യാനിക്കുന്നതും ഉപയോഗപ്പെടുത്തുന്നതും. ഭൂരിപക്ഷ വർഗീയത, ന്യൂനപക്ഷ വർഗീയത തുടങ്ങിയ വലതുപക്ഷ മൂല്യങ്ങൾ, യാഥാസ്ഥിതിക ആശയങ്ങൾ നമ്മുടെ സമൂഹത്തിൽ പ്രചരിപ്പിക്കുകയും അതിന് സ്വീകാര്യത ലഭിക്കുന്ന സാഹചര്യം രൂപപ്പെടുകയും പുതിയ വാക്കുകൾ നമ്മുടെ സമഹൂത്തിലേക്ക് കടന്ന് വന്നു. പെൺവാണിഭം, ദുരഭിമാനക്കൊലകൾ, സ്ത്രീധന സംബന്ധമായ തർക്കങ്ങൾ, സ്ത്രീധന പീഡനം, ആത്മഹത്യകൾ പെരുകുന്നത്, സ്ത്രീകൾക്കും കുട്ടികൾക്കും മേലുള്ള കടന്നാക്രമണങ്ങൾ, സ്ത്രീകളുടെ മേൽ അടിച്ചേൽപ്പിക്കുന്ന ഡ്രസ് കോഡുകൾ ഇതെല്ലാം വ്യത്യസ്ഥമായ തലത്തിലുള്ള സ്ത്രീവിരുദ്ധ നിലപാടുകളാണെന്നും എ വിജയരാഘവൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy