Ambalapuzha Vijayakrishnan ന്റെ പാപ്പാനെ കസ്റ്റഡിയിൽ എടുത്തു, ദേവസ്വം ബോ‍‍ർഡ് ഉദ്യോ​ഗസ്ഥർക്കെതിരെയും നടപടി ഉണ്ടാകും

കൂറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാതെ വിജയകൃഷ്ണന്റെ ജഡം മാറ്റുവാൻ പ്രതിഷേധിച്ച ആനപ്രേമികൾ നിലപാടെത്തതോടെയാണ് ദേവസ്വം ബോർഡിന്റെ അതിവേ​ഗത്തിലുള്ള നടപടികൾ. 

Written by - Zee Malayalam News Desk | Last Updated : Apr 8, 2021, 10:50 PM IST
  • പാപ്പൻ പ്രദീപിനെയാണ് പൊലീസ് കസ്റ്റഡിയൽ എടുത്തിയിരിക്കുന്നത്.
  • പ്രദീപനെയും മറ്റൊരു പപ്പാൻ അനിയപ്പനെയും ദേവസ്വം ബോർഡ് സസ്പെൻഡ് ചെയ്യുകയും ചെയ്തു.
  • കൂടാതെ ആരോപണ വിധേയനായ ഹരിപ്പാട് ഡെപ്യൂട്ടി കമ്മീഷണറെ തൽസ്ഥാനത്ത് നിന്ന് മാറ്റി നിർത്താനും ദേവസ്വം ബോർഡ് തീരുമാനിക്കുകയും ചെയ്തു.
  • നാളെ ആനയുടെ മരണവുമായി ബന്ധപ്പെട്ട് ദേവസ്വം ബോ‌‍ർഡ് അടിയന്തര യോഗം ചേരും
Ambalapuzha Vijayakrishnan  ന്റെ പാപ്പാനെ കസ്റ്റഡിയിൽ എടുത്തു, ദേവസ്വം ബോ‍‍ർഡ് ഉദ്യോ​ഗസ്ഥർക്കെതിരെയും നടപടി ഉണ്ടാകും

Alappuzha : ഇന്ന് ചരിഞ്ഞ കൊമ്പൻ Ambalappuzha Vijayakrishnan ന്റെ പാപ്പാനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. വിജയകൃഷ്ണന്റെ ആരോ​ഗ്യ നില മോശമായത് Travancore Devasom Board ഉദ്യോ​ഗസ്ഥരുടെ അനാസ്ഥായാണെന്ന് ആരോപണം ഉയ‌ർന്ന സാഹചര്യത്തിലാണ് പൊലീസ് പപ്പാനെ കസ്റ്റഡിയിൽ എടുത്തത്.

പാപ്പൻ പ്രദീപിനെയാണ് പൊലീസ് കസ്റ്റഡിയൽ എടുത്തിയിരിക്കുന്നത്. പ്രദീപനെയും മറ്റൊരു പപ്പാൻ അനിയപ്പനെയും ദേവസ്വം ബോർഡ് സസ്പെൻഡ് ചെയ്യുകയും ചെയ്തു. കൂടാതെ ആരോപണ വിധേയനായ ഹരിപ്പാട് ഡെപ്യൂട്ടി കമ്മീഷണറെ തൽസ്ഥാനത്ത് നിന്ന് മാറ്റി നിർത്താനും ദേവസ്വം ബോർഡ് തീരുമാനിക്കുകയും ചെയ്തു. 

ALSO READ : Ambalappuzha Vijayakrishnan : ഉണ്ണിക്കണ്ണൻറെ തിടമ്പേറ്റാൻ ഇനി അവനില്ല, അമ്പലപ്പുഴ ക്ഷേത്രത്തിലെ കൊമ്പൻ വിജയകൃഷ്ണൻ ചരിഞ്ഞു

നാളെ ആനയുടെ മരണവുമായി ബന്ധപ്പെട്ട് ദേവസ്വം ബോ‌‍ർഡ് അടിയന്തര യോഗം ചേരും, ആനയുടെ മരണം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ കമ്മീഷനെ നിയമക്കാൻ യോ​ഗം തീരുമാനം എടുത്തേക്കും. ആന ചരിഞ്ഞതിനെ തുടർന്ന് പ്രതിഷേധിച്ചവരുടെ കടുത്ത നിലപാടിനെ തുടർന്നാണ് ദേവസ്വം ബോർഡ് ഈ തീരുമാനത്തിലേക്കെത്തിയത്.

കൂറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാതെ വിജയകൃഷ്ണന്റെ ജഡം മാറ്റുവാൻ പ്രതിഷേധിച്ച ആനപ്രേമികൾ നിലപാടെത്തതോടെയാണ് ദേവസ്വം ബോർഡിന്റെ അതിവേ​ഗത്തിലുള്ള നടപടികൾ. 

ഇന്ന് ഉച്ചയ്ക്കായിരുന്നു അമ്പലപ്പുഴ വിജയകൃഷ്ണൻ ചരിയുന്നത്. പാപ്പാൻമാരുടെ മർദ്ദനത്തെ തുടർന്നുണ്ടായ ശാരീരിക പ്രശ്നങ്ങൾ മൂലം ആനക്ക് ചികിത്സ നടക്കുന്നുണ്ടായിരുന്നു. അതിനിടയിൽ ആനയെ എഴുന്നള്ളിപ്പുകൾക്ക് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ചില വിവാദങ്ങളും  ഉണ്ടായത്. തുടർന്ന്  വിജയകൃഷ്ണനെ തിരിച്ച് ക്ഷേത്രത്തിലെത്തിച്ചിരുന്നു.വളരെ ശാന്തനായ വിജയകൃഷ്ണൻ ഒരിടത്തും ഒരിക്കലും പ്രശ്നം ഉണ്ടാക്കിയിട്ടില്ല.ദേവസ്വംബോർഡിലെ ഏറ്റവും മികച്ച ആനകളിലൊന്നാണ് വിജയകൃഷ്ണൻ. 

ALSO READ : Ambalappuzha Vijayakrishnan : ഉണ്ണിക്കണ്ണന്റെ പ്രിയപ്പെട്ടവന് ഇനി വിട

പാപ്പാൻമാരുടെെ ക്രൂര പീഢനം മൂലമാണ് ആനയുടെ ആരോഗ്യ സ്ഥിതി മോശമായതെന്ന് നേരത്തെ മുതൽ നാട്ടുകാർ ആരോപണം ഉന്നയിച്ചിരുന്നു.ക്ഷേത്രത്തിൽ നേരത്തെ ഉണ്ടായിരുന്ന ആനയായ അമ്പലപ്പുഴ രാമചന്ദ്രൻ ചരിഞ്ഞശേഷം നടയ്ക്കിരുത്തിയ ആനയാണ് വിജയകൃഷ്ണൻ. അമ്പലപ്പുഴ കൃഷ്ണന്റെ ഉത്സവ എഴുന്നള്ളത്തുകൾക്ക് തിടംമ്പേറ്റുന്നത് വിജയകൃഷ്ണനാണ്. 2010-ൽ തൃശ്ശൂർ പൂരത്തിലും വിജയകൃഷ്ണനെ എഴുന്നള്ളിച്ചിരുന്നു.

കരുനാഗപ്പള്ളിയിലെ ഒരു ക്ഷേത്രത്തിൽ എഴുന്നള്ളത്തിന് കൊണ്ടുപോയപ്പോഴാണ് പാപ്പാൻ വിജയകൃഷ്ണനെ ക്രൂരമായി മർദ്ദിച്ചത്. കാലിന് സാരമായി പരുക്കേറ്റ വിജയകൃഷ്ണനെ വിശ്രമം നൽകാതെ പത്തനംതിട്ട ത്രിക്കോവിൽ ക്ഷേത്രത്തിലും കൊണ്ടു പോയിരുന്നു. മർദ്ദിച്ച പാപ്പാൻ പ്രദീപ് പോലിസ് കസ്റ്റഡിയിലാണ്.അമ്പലപ്പുഴയിലെ എൻഡിഎ സ്ഥാനാർത്ഥി അനൂപ് ആന്റണിയുടെ ഇടപെടലിനെ തുടർന്നായിരുന്നു തിരികെ അമ്പലപ്പുഴയിൽ എത്തിച്ചത്.

ALSO READ : Thrissur Pooram: പന്തലിന് കാൽ നാട്ടി പൂരത്തിന് തുടക്കം, പൂര പ്രദർശനം 10-ന്

ആനയുടെ നടക്കാണ് നീരുണ്ടായിരുന്നത്. ഇത് ശരീരത്തെ മുഴുവനായി ബാധിച്ചിരുന്നു. ഇത് മൂലം ആന വളരെ പരിതാപകരമായ അവസ്ഥയിലായിരുന്നു. ദേവസ്വം ബോർഡിൻറെ ക്ഷേത്രങ്ങളിലടക്കം തിടമ്പാനയായി ഏഴുന്നള്ളിക്കുന്ന വിജയകൃഷ്ൺ ഇത്തവണത്ത സീസൺ ആരംഭിച്ചപ്പോഴും വയ്യാതെ കെട്ടും തറിയിലായിരുന്നു. ദേവസ്വം ബോർഡിനും വിജയകൃഷ്ണൻറെ മരണത്തിൽ ഉത്തരവാദിത്തമുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News